കോടിമത അറയ്ക്കല്‍ചിറയില്‍ മീനുക്കുട്ടിയുടെ ദുരിത ജീവിതം മാറാൻ നിങ്ങളുടെയൊരു കൈത്താങ്ങ് മതി..! നിര്‍ദ്ധനയായ ഭിന്നശേഷിക്കാരിക്ക് ചികിത്സയ്ക്കായി മാസവും വേണ്ടത് 10,000ത്തോളം രൂപ; സുമനസുകളുടെ സഹായം തേടി മീനുക്കുട്ടി

സ്വന്തം ലേഖകൻ കോട്ടയം: കോടിമത അറയ്ക്കല്‍ചിറയില്‍ ഭിന്നശേഷിക്കാരിയായ മീനുക്കുട്ടിയുടെ ദുരിത ജീവിതം ആരെയും സങ്കടപ്പെടുത്തുന്നതാണ്.മരുന്നിനും ആഹാരത്തിനും ബുദ്ധിമുട്ടുന്ന കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്. പതിറ്റാണ്ടുകൾക്ക് മുൻപേ അച്ഛൻ മരിച്ചു.പിന്നാലെ ഭിന്നശേഷിക്കാരനായ സഹോദരനും കൂടി മരിച്ചതോടെ പ്രായമായ അമ്മ മോളിയും മിനുക്കുട്ടിയുടെ മകള്‍ ജ്യോത്സനയും അടങ്ങുന്ന കുടുംബത്തിന് ആകെ ആശ്രയം കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ജോസിന്റെ തുച്ഛമായ വരുമാനമാണ്. അമ്മ മോളിയും രോഗിയാണ്. ഭിന്നശേഷി മറന്ന് എട്ടാം ക്ലാസ് വരെ സ്‌കൂളില്‍ പോയിട്ടുള്ള മീനുക്കുട്ടിക്ക് കോട്ടയം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗത്തിലാണ് ചികിത്സ. പള്ളിയില്‍ നിന്നുള്ള സഹായംകൊണ്ടാണ് […]

ഏഷ്യാനെറ്റ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം

സ്വന്തം ലേഖകൻ കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് ഏഷ്യനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത വാർത്ത വ്യാജമാണെന്ന് ആരോപിച്ച് പിവി അൻവർ എംഎൽഎ നൽകിയ പരാതിയിൽ ജീവനക്കാർക്ക് മുൻകൂർ ജാമ്യം. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, പ്രസിഡൻറ് എഡിറ്റർ കെ ഷാജഹാൻ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മ എന്നിവർക്കാണ് കോഴിക്കോട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടു കൂടിയാണ് ജാമ്യം നൽകിയത്. പോക്സോ […]