play-sharp-fill

കുറവിലങ്ങാട് നസ്രാണി മഹാസംഗമം ഒരുക്കങ്ങള്‍ സജീവമായി, ഇനി 99 നാള്‍

സ്വന്തം ലേഖകൻ കുറവിലങ്ങാട്: മാര്‍ത്തോമ്മാ പാരമ്പര്യം പേറുന്ന വിശ്വാസികളുടെ പ്രതിനിധികളായി പതിനയ്യായ്യിരം പേര്‍ പങ്കെടുക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. ഇനിയുള്ള 99 ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരമാക്കി അനുഗ്രഹം നേടാനുള്ള തീരുമാനത്തിലാണ് ഇടവക ജനവും മുത്തിയമ്മ ഭക്തരുമെന്ന്  മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരി ഫാ. ജോര്‍ജ് നെല്ലിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗമത്തിനൊരുക്കമായി 100 ദിനങ്ങളില്‍ പ്രാര്‍ത്ഥനാമണിക്കൂര്‍ ആചരിക്കും. രണ്ട് ലക്ഷം മണിക്കൂറാണ് ഇടവകയൊന്നാകെ പ്രാര്‍ത്ഥിക്കുന്നത്. എല്ലാരാത്രിയും ഏഴിനും […]

കുടുംബശ്രീയുടെ സ്വന്തം അരി ഗ്രാമശ്രീയുടെ ആദ്യ വിൽപ്പന സി.കെ ആശ എം.എൽ.എ നിർവഹിച്ചു

സ്വന്തം ലേഖകൻ കോട്ടയം:കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുന്ന കുടുംബശ്രീ വിപണിയിലെത്തിക്കുന്ന കുടുംബശ്രീയുടെ സ്വന്തം അരിയായ ‘ഗ്രാമശ്രീ’യുടെ ആദ്യ വിൽപ്പന സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാഗമ്പടം മൈതാനിയിലെ വേദിയിൽ വെച്ച് ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന് നൽകി സി.കെ ആശ എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷനും വെച്ചൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി വെച്ചൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിലെ നെല്ല് വനിതാ കർഷകരുടെ നേതൃത്വത്തിൽ പരമ്പരാഗത രീതിയിൽ പുഴുങ്ങി, ഉണങ്ങി ഗുണമേന്മയോടെയാണ് […]

ഗ്രാമശ്രീയുമായി കുടുംബശ്രീ ,നെല്ല് പുഴുങ്ങൽ ഉത്സവം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ വെച്ചൂർ: കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുന്ന കുടുംബശ്രീ, ജില്ലയിലെ വനിതാ കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ വഴിയൊരുക്കുന്നതിന്റെ ഭാഗമായി. കുടുംബശ്രീ ജില്ലാ മിഷനും വെച്ചൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി വിപണിയിലെത്തിക്കുന്ന ‘ഗ്രാമശ്രീ’ അരിയുടെ പ്രാരംഭ പ്രവർത്തനമായ നെല്ല് പുഴുങ്ങൽ ഉത്സവം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയതു. വെച്ചൂരിന്റെ തനത് ഉൽപ്പാദന അരി നാടിന്റെ അഭിഭാജ്യമായി മാറുമെന്നും ,കേരളത്തിന് മാതൃകാ പരമായ പ്രവർത്തനമാണ് വെച്ചൂരിൽ നടക്കുന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ […]

കോൺഗ്രസ് നവോത്ഥാന പദയാത്ര നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആദ്യ നവോത്ഥാന പദയാത്ര മരങ്ങാട്ടുപിള്ളിയിൽ ആരംഭിച്ചു. യാത്രയുടെ ഭാഗമായി ചേർന്ന കോൺഗ്രസ് ജന്മദിന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ പി സി സി നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പദയാത്ര ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ് അജികുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ ജാൻസ് കുന്നപ്പള്ളി, ഡിസിസി ഭാരവാഹികളായ ബിജു പുന്നത്താനം, ജോബോയ്‌ ജോർജ്, ബ്ലോക്ക് പ്രസിഡന്റ് വി.കെ […]

ബുധനാഴ്ച വൈക്കം താലൂക്കിൽ ഹർത്താൽ; വൈക്കത്ത് ആർഎസ്എസ് ഓഫിസിനു നേരെ കല്ലേറ്: രണ്ടു നേതാക്കൾക്ക് പരിക്ക്; വിവിധയിടങ്ങളിൽ ആർഎസ്എസ് – സിപിഎം സംഘർഷം

തേർഡ് ഐ ബ്യൂറോ വൈക്കം: വൈക്കത്ത് വിവിധ സ്ഥലങ്ങളിൽ ആർഎസ്എസ് സിപിഎം സംഘർഷം. വൈക്കം ക്ഷേത്രത്തിനു സമീപത്തെ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ. അക്രമത്തിൽ പ്രതിഷേധിച്ച് സംഘ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈക്കം താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ വൈക്കം ക്ഷേത്രത്തിൽ കിഴക്കേ നടയിലെ കാര്യാലയത്തിനു നേരെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘം കാര്യലയത്തിനു നേരെ കല്ലെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. ഈ സമയം കാര്യാലയത്തിനുള്ളിലുണ്ടായിരുന്ന […]

ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്താകാന്‍ കടുത്തുരുത്തി ഒരുങ്ങുന്നു

സ്വന്തം ലേഖകൻ കടുത്തുരുത്തി: ഐ.എസ്.ഒ അംഗീകാരം കൈയെത്തി പിടിക്കാന്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ സേവനങ്ങള്‍ വേഗം ജനങ്ങളില്‍ എത്തിക്കുന്നതിനും ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നതോടെ ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്തായി കടുത്തുരുത്തി മാറും. ഇതിനാവശ്യമായ തുക ഈ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ മാറ്റി വെച്ചിട്ടുണ്ട്. ഓഫിസ് സംവിധാനം ജനസൗഹൃദമാക്കല്‍, പൗരാവകാശരേഖ പ്രകാരം സേവനങ്ങള്‍ നല്‍കല്‍,  മികച്ച ഫ്രണ്ട് ഓഫീസ് സംവിധാനം, രേഖകളും പ്രമാണങ്ങളും എളുപ്പത്തില്‍ ലഭ്യമാകും […]

മലയാള ഭാഷയില്‍ സുല്‍ത്താന്‍ ഒരാള്‍ മാത്രം: മന്ത്രി എ.കെ ശശീന്ദ്രന്‍

സ്വന്തം ലേഖകൻ കോട്ടയം: മലയാള ഭാഷയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ മാത്രമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ മാത്രം എഴുതിയ സാഹിത്യനായക•ാരില്‍ പ്രഥമ ഗണനീയനാണ് വൈക്കം മുഹമ്മദ് ബഷീര്‍. കാലാതീതമായി ബഷീര്‍ സാഹിത്യ കൃതികള്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലാംകടവ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക മന്ദിരത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി വായനാ വാരത്തോട് അനുബസിച്ച് സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് എഴുത്തുകാരില്‍ നിന്നും […]

സ്കൂട്ടർ കാറിലിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: റോഡ് മുറിച്ചുകടക്കുനതിനിടെ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. പട്ടിത്താനം പുതുപ്പറമ്പിൽ രജനിക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ എം സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം പുറത്തേയ്ക്ക് വരികയായിരുന്നു രജനി. ഈ സമയം കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ ഇവരുടെ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രജനി റോഡിൽ തെറിച്ചു വീണു. തലയിടിച്ച് വീണ ഇവരെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. […]

നീണ്ടൂരിൽ തോട്ടിൽ കണ്ടത് ഡോക്ടറുടെ മൃതദേഹം

സ്വന്തം ലേഖകൻ കോട്ടയം: നീണ്ടൂരിലെ തോട്ടിൽ കണ്ടെത്തിയത് ഡോക്ടറുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ദന്തഡോക്ടറായ കൈപ്പുഴ മലയിൽ വീട്ടിൽ ജോഫിനി ജോസഫിനെ(37)യാണ് മരിച്ച നിലയിൽ വ്യാഴാഴ്ച രാവിലെ നീണ്ടൂർ മുടക്കാലിയിലെ തോട്ടിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയ മൃതദേഹം ഡോക്ടറുടെ ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക സൂചന. ഡോക്ടർ എവിടെ പോയതാണെന്നോ എപ്പോൾ പോയതാണെന്നോ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷമത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. സംഭവത്തിൽ ഇന്ന് നടക്കുന്ന പോസ്റ്റ്മാർട്ടത്തോടെ മാത്രമേ ഇതു സംബന്ധിച്ചു അന്തിമ […]

നീണ്ടൂർ തോട്ടിൽ യുവാവിന്റെ മൃതദേഹം: ദുരൂഹത സംശയിക്കുന്നതായി പൊലീസ്; ആളെ ഇനിയും തിരിച്ചറിഞ്ഞില്ല

സ്വന്തം ലേഖകൻ നീണ്ടൂർ: നീണ്ടൂർ മുടക്കാലിയിൽ തോട്ടിൽ അജ്ഞാത മൃതദേഹം. കനത്ത ഒഴുക്കിൽ ഒഴുകി വന്ന മൃതദേഹം കണ്ട് നാട്ടുകാരാണ് വിവരം പൊലീസിലും ഫയർഫോഴ്‌സിലും അറിയിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടിയിട്ടുണ്ട്. മഴയിൽ തോട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഇതിനിടെ വെള്ളത്തിലൂടെ എന്തോ ഒഴുകി വരുന്നത് ഇവിടെ ചൂണ്ടയിട്ടിരുന്നവരാണ് കണ്ടെത്തിയത്. തുടർന്നു ഇവർ വിവരം നാട്ടുകാരെയും സമീപപ്രദേശത്തുള്ളവരെയും അറിയിച്ചു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സ്ഥലത്ത് എത്തി. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു […]