video
play-sharp-fill

ജസ്‌നയെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരിക്കുന്നു: പിന്നിൽ ഓട്ടോ ടാക്‌സി ഡ്രൈവർമാരോ: വഴിതെറ്റിയെത്തിയ ജസ്‌നയെ കുടുക്കിയവരാര്

തേർഡ് ഐ ബ്യൂറോ കോട്ടയം: വഴിതെറ്റിയെത്തിയ ജെസ്‌നയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആരെങ്കിലും തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരിക്കാമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. പത്തുമാസമായിട്ടും ജസ്‌നയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് പത്തനംതിട്ട ക്രൈംബ്രാഞ്ച് സംഘം ഇത്തരം ഒരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ രണ്ടാംവർഷ ബി.കോം വിദ്യാർഥിനിയായിരുന്ന മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജയിംസ് ജോസഫിന്റെ മകൾ ജെസ്‌ന മരിയ ജയിംസിനെ (20) 2018 മാർച്ച് 22ന് രാവിലെ 9.30 ന് എരുമേലിയിൽ വച്ചാണ് കാണാതാകുന്നത്. വീട്ടിൽ നിന്നും മുക്കൂട്ടുതറയിലെ ബന്ധുവിന്റെ വീട്ടിലേയ്ക്കു പോകുന്നു […]

പനച്ചിക്കാട് പള്ളി ആക്രമണം: കോൺഗ്രസിന്റെ വാദങ്ങളെല്ലാം പൊളിയുന്നു; പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു: വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്ന് കോടതി

സ്വന്തം ലേഖകൻ കോട്ടയം: പനച്ചിക്കാട് പള്ളി ആക്രമണക്കേസിൽ കോൺഗ്രസിന്റെ വാദങ്ങളെല്ലാം പൊളിയുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചതോടെയാണ് തങ്ങളുടെ വാദം തെളിഞ്ഞതായി ഡിവൈഎഫ്ഐ പ്രവർത്തകർ അവകാശപ്പെടുന്നത്. കേസിൽ അറസ്റ്റിലായ ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ആദ്യം തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ സുധീഷ്‌കുമാർ, അലൻ ജോസഫ്, ശ്രീജിത്ത്, നിതീഷ്, അജിത്കുമാർ, അഖിൽ എന്നീ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇവർക്കെതിരെ ചുമത്തിയ ഭവനഭേദനം, പള്ളിക്കുള്ളിൽ അതിക്രമിച്ചു കയറി തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്ന് കോടതി വിലയിരുത്തി. […]

വനിതാ മതിൽ : ഭൂരിപക്ഷം വനിതാ ജീവനക്കാരും വിട്ടു നിൽക്കും: എൻ.ജി.ഒ അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: ജനങ്ങളിൽ വിഭാഗീയത സൃഷ്ടിക്കുന്ന വനിതാ മതിലിൽ ജില്ലയിലെ ഭൂരിപക്ഷം വനിതാ ജീവനക്കാരും പങ്കെടുക്കില്ലെന്ന് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രഞ്ജു കെ മാത്യു സെക്രട്ടറി ബോബിൻ വി.പി എന്നിവർ പറഞ്ഞു . നവോത്ഥാന മൂല്യം സംരക്ഷിക്കാനോ, സ്ത്രീസമത്വം ഉയർത്തിപ്പിടിക്കുവാനോ വേണ്ടിയുള്ളതല്ല വനിതാ മതിൽ. മറിച്ച് വിശ്വാസികളെയും, അവിശ്വാസികളേയും തമ്മിൽ വേർതിരിക്കുന്നതിനുള്ള മതിലാണ്. ജനാധിപത്യത്തിൽ ഏത് വിശ്വാസങ്ങളേയും, അതനുസരിച്ചുള്ള ആചാരങ്ങളേയും മുറുകെപ്പിടിക്കാനുള്ള അവകാശം നിലനിൽക്കെ സാഹോദര്യവും, ഐക്യവും സഹിഷ്ണുതയും ഇല്ലാതാക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഇതിനെതിരെ സർക്കാർ ജീവനക്കാർ ജാഗരൂകരാവണമെന്നും അവർ […]

രാഷ്ട്രീയ അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോ അന്തരിച്ചു; വിടവാങ്ങിയത് മൂന്നര പതിറ്റാണ്ട് നീണ്ട വീൽചെയർ ജീവിതം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

സ്വന്തം ലേഖകൻ തൃശൂർ: കലാലയ രാഷ്ട്രീയ അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ സൈമൺ ബ്രിട്ടോ (64) അന്തരിച്ചു. 35 വർഷം വീൽച്ചെയറിൽ നടന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയ സൈമൺ ബ്രിട്ടോയുടെ പോരാട്ട ജീവിതത്തിനാണ് തിരശീല വീഴുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അരമണിക്കൂർ മുൻപാണ് സൈമൺ ബ്രിട്ടോ അന്തരിച്ചത്്. പുസ്തക പ്രകാശനത്തിന്റെ ഭാഗമായി തൃശൂരിൽ എത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ദിവസങ്ങളായി സൈമൺ ബ്രിട്ടോ തൃശൂരിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ സീന ഭാസ്‌കർ. മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവും, വിദ്യാർത്ഥിയുമായിരിക്കെ 1983 […]

മകനെ പഠിപ്പിക്കുന്നത് നടൻ വിശാൽ ; ഇപ്പോൾ കഴിയുന്നത് വാടകവീട്ടിൽ, കിടന്നുറങ്ങുന്നത് നിലത്ത് പായയിൽ ; മൂന്ന് പ്രണയപരാജയങ്ങൾ ജീവിതം ഇങ്ങിനെയാക്കിയെന്ന് നടി ചാർമിള; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാർമിള

സ്വന്തം ലേഖകൻ മോഹൻലാലിന്റെ നായികയായി ധനത്തിലൂടെ അരങ്ങേറുകയും മലയാളത്തിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്ത നടി ചാർമ്മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിൽ. തമിഴ്നാട്ടിലെ ഓല മേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള ഒരു കൊച്ചു തെരുവിൽ രണ്ടു മുറികളുള്ള ഒരു കുഞ്ഞു വീട്ടിൽ അമ്മയോടും മകനോടുമൊപ്പം ജീവിതം കഴിച്ചു കൂട്ടുകയാണ് ഇപ്പോൾ ഈ നടി. ചെറിയ വീട്ടിൽ ഹാളിൽ നിലത്ത് പായ വിരിച്ചാണ് താൻ കിടക്കുന്നതെന്നും ചാർമിള വെളിപ്പെടുത്തുന്നു. വനിതാപ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് ചാർമ്മിള വെളിപ്പെടുത്തിയത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉണ്ടായ […]

പ്രധാനമന്ത്രിയെ ചായക്കച്ചവടക്കാരനെന്ന് വിളിക്കാം: മുഖ്യമന്ത്രിയെ കുറിച്ച് മിണ്ടിയാൽ സസ്‌പെൻഷൻ; അയ്യപ്പജ്യോതിയുടെ ചിത്രം ഷെയർ ചെയ്തതിന് രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

സ്വന്തം ലേഖകൻ ശബരിമല: അയ്യപ്പ ജ്യോതിയെ അനുകൂലിച്ചതിന്റെ പേരിൽ രണ്ട് പൊലീസുകാർക്ക് പണി പോയിരിക്കുന്നു. അയ്യപ്പജ്യോതിയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനു രണ്ട് സിവിൽ പൊലീസ് ഓഫിസർമാരെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. പമ്പ സ്റ്റേഷനിലെ റെജിൻ, കോന്നി സ്റ്റേഷനിലെ രാഹുൽ ജി. നാഥ് എന്നിവർക്കാണ് സസ്പെൻഷൻ. അയ്യപ്പജ്യോതി തെളിച്ച ചിത്രമാണ് റെജിൻ പോസ്റ്റ് ചെയ്തത്. ഇതിന്റെ പേരിൽ നടപടി കൈക്കൊണ്ടത് കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ശബരിമല നട അടച്ച ശേഷം തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിക്കാതെ പൊലീസ് നീക്കുന്ന കാർട്ടൂൺ പോസ്റ്റ് ചെയ്തതാണ് […]

ഹൈക്കോടതി നിർദേശിച്ചിട്ടും സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ബി.എസ്.എൻ.എൽ അനുവദിക്കുന്നില്ല; രഹ്ന ഫാത്തിമ

സ്വന്തം ലേഖകൻ കൊച്ചി : ഹൈക്കോടതി നിർദേശം ഉണ്ടായിട്ടും സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ബി.എസ്.എൻ.എൽ അനുവദിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. സ്ഥാനക്കയറ്റത്തിനായി എഴുതിയ വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുകയോ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കുകയോ ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രഹ്ന. ഇപ്പോൾ ടെലികോം ടെക്നിഷ്യൻ തസ്തികയിൽ ഉള്ള ഹർജിക്കാരി ജൂനിയർ എഞ്ചിനീയർ തസ്തികയിൽേയ്ക്ക് പ്രമോഷനു വേണ്ടിയാണ് പരീക്ഷ എഴുതുന്നത്. ഇന്ന് പരിശീലനം ആരംഭിച്ചപ്പോൾ സ്ഥലത്തെത്തിയെങ്കിലും ഇതുസംബന്ധിച്ച യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നുമുള്ള നിലപാടിലാണ് […]

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രസാദ് തോമസ് തിരഞ്ഞെടുക്കപ്പെട്ടു

സ്വന്തം ലേഖകൻ പൂഞ്ഞാർ: പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് പിന്തുണയോടെ ജനപക്ഷം നേതാവ് പ്രസാദ് തോമസ് തിരഞ്ഞെടുക്കപെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി രമേശ് ബി വെട്ടിമറ്റത്തിനെതിരെ 6 വോട്ടുകൾക്കാണ് പരാജയപെടുത്തിയത്.ബി.ജെ.പി. അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.പൂഞ്ഞാർ മുൻ എം.എൽ.എ യും മന്ത്രിയുമായിരുന്ന ടി.എ.തൊമ്മന്റെ മകൻ കൂടിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട പ്രസാദ് തോമസ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ജനപക്ഷം പിന്തുണയോടെ കോൺഗ്രസ് അംഗം ടെസ്സി ബിജു (8 വോട്ട് ) തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ടിഎസ് സ്‌നേഹധനനെയാണ് (5 വോട്ട് ) പരാജയപ്പെടുത്തിയത്.

മൂന്ന് രൂപയ്ക്ക് എത്തുന്നു വാഴനാര് കൊണ്ടുള്ള സാനിറ്ററി പാഡുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൂന്ന് രൂപയ്ക്ക് വാഴനാരു കൊണ്ടുള്ള സാനിറ്ററി പാഡുകൾ എത്തുന്നു. ഗുജറാത്തിലെ ശാശ്വത് എന്ന കർഷക കൂട്ടായ്മയാണ് നാപ്കിനുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. വാഴനാരിനൊപ്പം വാഴയുടെ പൾപ്പും ഉപയോഗിച്ചാണ് സാനിറ്ററി പാഡുകൾ നിർമിക്കുന്നത്. ഗുജറാത്ത് സർക്കാരിന്റെ പിന്തുണയോടെ വിപണിയിലേക്കെത്തിക്കുന്ന പാഡിന് വിലയും താരതമ്യേന കുറവാണ്. മൂന്ന് രൂപയ്ക്ക് പാഡുകൾ വിപണിയിലെത്തിക്കാനാണ് കൂട്ടായ്മയുടെ ശ്രമം. തൃശ്ശൂരിൽ നടക്കുന്ന വൈഗ കൃഷിമേളയിൽ ഇവരുടെ പാഡ് പ്രദർശിപ്പിച്ചിട്ടുണ്ട്.20 അംഗങ്ങളുള്ള ശാശ്വത് കർഷക കൂട്ടായ്മയുടെ ഭാഗമായി കഴിഞ്ഞ നാലുമാസമായി നാപ്കിൻ ഉത്പാദനം പുരോഗമിക്കുകയാണ്. വിലക്കുറവും ഭാരക്കുറവും കൂടുതൽ […]

സിനിമാ മേഖലയിലെ പ്രമുഖർ തന്നെ ദുരുപയോഗം ചെയ്തിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അശ്വതി; പ്രമുഖ നടൻ നീരീക്ഷണത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: സിനിമാ മേഖലയിലെ പ്രമുഖർ തന്നെ അവരുടെ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തെന്ന് ലഹരിമരുന്ന് കേസിൽ പിടിയിലായ നടി അശ്വതിയുടെ വെളിപ്പെടുത്തൽ. സിനിമാ സീരിയൽ നടിയായ അശ്വതി ബാബു പൊലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യം വെളിപ്പെടുത്തി. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രമുഖ നടൻ പോലീസ് നീരീക്ഷണത്തിലാണ്. പ്രായപൂർത്തി ആകും മുമ്പ് ശാരീരികമായി ഉപദ്രവങ്ങൾ ഏൽക്കേണ്ടി വരികയും ഒറ്റപ്പെടുകയും ചെയ്തിരുന്നു. വിഷാദ രോഗത്തിൽനിന്നു മോചനം തേടിയാണു താൻ ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങിയതെന്നും ഇവർ പൊലീസിനോടു പറഞ്ഞിരുന്നു. ലഹരിമരുന്നിനു പണം കണ്ടെത്തുന്നതിനും ആർഭാട ജീവിതത്തിനുമാണു നടി […]