play-sharp-fill

കൊല്ലാട് കളത്തിക്കടവിൽ കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു: ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി: മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കൊടൂരാറ്റിൽ കളത്തിക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്ക് കൊല്ലാട് കളത്തിക്കടവിൽ കൊടൂരാറ്റിൽ ചുങ്കം ഭാഗത്തായിരുന്നു സംഭവം. ദിവാന് കവല മണ്ണഞ്ചേരിയിൽ ഹരിദാസിന്റെ മകൻ അമലാണ്(21) മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. അമലും നാല് സുഹൃത്തുക്കളും ചേർന്ന് വെള്ളക്കിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. വെള്ളത്തിൽ നീന്തുന്നതിനിടെ അമലിനെ കാണാതായി. തുടർന്ന് സുഹൃത്തുക്കൾ കരയ്ക്ക് കയറി ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ ഓടിയെത്തി വെള്ളത്തിൽ ചാടി തിരച്ചിൽ നടത്തി. എന്നാൽ, അമലിനെ കണ്ടെത്താൻ […]

കൊല്ലാട് കളത്തിക്കടവിൽ കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി: രാത്രിയിൽ തിരച്ചിൽ നടത്തി അഗ്നിരക്ഷാ സേന; യുവാവിനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചില്ല

സ്വന്തം ലേഖകൻ കോട്ടയം: കൊടൂരാറ്റിൽ കളത്തിക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്ക് കൊല്ലാട് കളത്തിക്കടവിൽ കൊടൂരാറ്റിൽ ചുങ്കം ഭാഗത്തായിരുന്നു സംഭവം.  ദിവാന് കവല മണ്ണഞ്ചേരിയിൽ ഹരിദാസിന്റെ മകൻ അമലിനെ(21)നെയാണ് കാണാതായത്. വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. അമലും നാല് സുഹൃത്തുക്കളും ചേർന്ന് വെള്ളക്കിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. വെള്ളത്തിൽ നീന്തുന്നതിനിടെ അമലിനെ കാണാതായി. തുടർന്ന് സുഹൃത്തുക്കൾ കരയ്ക്ക് കയറി ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ ഓടിയെത്തി വെള്ളത്തിൽ ചാടി തിരച്ചിൽ നടത്തി. എന്നാൽ, അമലിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനാ അധികൃതരും […]

കുടുംബം കുളമാക്കി ഹരി തകർത്തത് അൻപത് സ്ത്രീകളുടെ ജീവിതം: കുടുംബം തകർക്കാൻ ഹരിയുടെ വ്യാജ അക്കൗണ്ട് ചാറ്റി്ംഗ് ; വ്യാജ സ്ത്രീകളുടെ അക്കൗണ്ട് വഴി ഭർത്താക്കൻമാരോട് അശ്ലീല ചാറ്റിംഗ്: സ്ത്രീകളെ കെണിയിൽ വീഴ്തി ചതിക്കുന്ന വിരുതൻ അരീപ്പറമ്പ് ഹരി ഒടുവിൽ പൊലീസിന്റെ പിടിയിലായി

തേർഡ് ഐ ബ്യൂറോ കോട്ടയം: കുടുംബം തകർത്ത് മറ്റുള്ളവരുടെ ഭാര്യമാരെ തട്ടിയെടുത്ത് ലൈംഗികമായി ഉപയോഗിക്കാൻ പ്രത്യേക വിരുതുണ്ട് ഹരിയ്ക്ക്. അൻപതിലേറെ സ്ത്രീകളുടെ കുടുംബം തകർത്ത ശേഷം, ഇവരെ സ്വന്തം വരുതിയിൽ നിർത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായിരുന്നു ഹരിയുടെ പരാതി. ഹരിയുടെ ഭീഷണിയ്ക്ക് മുന്നിൽ വഴങ്ങാതെ പരാതിയുമായി രംഗത്ത് എത്തിയ വീട്ടമ്മയാണ് പ്രതിയെ പൊലീസിനു മുന്നിൽ കുടുക്കിയത്. അരീപ്പറമ്പ് സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ അരീപ്പറമ്പ് തോട്ടപ്പള്ളിൽ വീട്ടിൽ പ്രദീഷ് കുമാറി (ഹരി -25)യെയാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യാദൃശ്ചികമായെന്ന […]

പാക്കിസ്ഥാനെ ഏഴു വിക്കറ്റിന് തകർത്ത് വെസ്റ്റ് ഇൻഡീസിന് തകർപ്പൻ തുടക്കം; ക്രിസ് ഗെയിലിന് പരിക്കെന്ന് സൂചന

സ്‌പോട്‌സ് ഡെസ്‌ക് നോട്ടിംങ്ഹാം: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിൽ 27 ഓവറും ഏഴു വിക്കറ്റും ബാക്കി നിൽക്കെ വിൻഡിസ് പാക്കിസ്ഥാനെ കെട്ടി കെട്ടിച്ചു. വിൻഡീസിന്റെ ബൗളിംഗ് മികവും ക്രിസ്‌ഗെയിലിന്റെ ബാറ്റിംഗ് വെടിക്കെട്ടും കണ്ട മത്സരത്തിൽ അനായാസമായിരുന്നു വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 21 ഓവറിൽ 105 റണ്ണിന് വിൻഡീസ് ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസിന് ക്രിസ്‌ഗെയിൽ എന്ന അതികായൻ മാത്രം മതിയായിരുന്നു മറുപടി നൽകാൻ. 34 പന്തിൽ ആറ് ഫോറും മൂന്നു സിക്‌സറും പറത്തിയ ഗെയിൽ അതിവേഗം വിജയം പോക്കറ്റിലാക്കി. ഗെയിലിന് […]

ലോകകപ്പിലെ ആദ്യ മത്സരത്തിൽ നാണംകെട്ട് പാക്കിസ്ഥാൻ: വൻ ബാറ്റിംങ് തകർച്ച; വാലറ്റത്തിന്റെ മികവിൽ കഷ്ടിച്ച് നൂറ് കടന്നു

സ്വന്തം ലേഖകൻ നോട്ടിംങ്ഹാം: ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് പേസ് പടയ്ക്ക് മുന്നിൽ നാണം കെട്ട് പാക്കിസ്ഥാൻ. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന്റെ ഏഴു ബാസ്റ്റ്‌സ്മാൻമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത വിൻഡീസ് തീരുമാനം ശരിവച്ച് ബൗളർമാർ മികച്ച പേസും സ്വിങ്ങും കണ്ടെത്തിയ പിച്ചിൽ പാക്കിസ്ഥാൻ തവിട് പൊടിയാകുകയായിരുന്നു. ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 105 റണ്ണിന് പുറത്തായി. ഏഴ് റണ്ണെടുക്കും മുൻപ് ഓപ്പണർ ഇമാമുൾ ഹഖിനെ (11 റണ്ണിൽ രണ്ട്) കോട്ടർ നെയിലിന്റെ ബൗളിംഗിൽ വിക്കറ്റ് കീപ്പർ […]

ഗുജറാത്തിൽ അമിത് ഷായുടെ കാലത്ത് കേസ് പരിഗണിക്കുന്ന ജഡ്ജി വരെ അരിയെത്താതെ മരിച്ചു എന്നാണ് ചരിത്രം: അഡ്വ.ജയശങ്കർ

സ്വന്തംലേഖകൻ തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരവകുപ്പ് അമിത് ഷായ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജയശങ്കർ രംഗത്ത്. റൊണാൾഡോ- റിവാൾഡോ എന്ന പോലെ മാരകമായ കോമ്പിനേഷനാണ് മോദിയുടെയും അമിത് ഷായുടെയും കൂട്ടുകെട്ടെന്ന് ജയശങ്കർ പറയുന്നു. വരും നാളുകളിൽ അങ്ങോട്ട് മനുഷ്യാവകാശ പ്രവർത്തകർക്കും സാംസ്‌കാരിക നായികാ നായകന്മാർക്കും പിടിപ്പതു പണിയായിരിക്കുമെന്നും ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.മൂന്നാമതാണ് സത്യവാചകം ചൊല്ലിയതെങ്കിലും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമൻ അമിത് ഷാ തന്നെയാണ്. രാജ്‌നാഥ് സിംഗിന് പോലുമുണ്ടാവില്ല അക്കാര്യത്തിൽ സംശയം. പോരാത്തതിന് ആഭ്യന്തര വകുപ്പും നൽകിയിരിക്കുന്നു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യനായിരുന്ന […]

പൊലീസുകാർ അനധികൃതമായി പിഴയടപ്പിക്കുന്നതായി ആരോപണം: മെഡിക്കൽ കോളേജ് റൂട്ടിൽ ബസുകളുടെ മിന്നൽ പണിമുടക്ക്; മെഡിക്കൽ കോളേജ് റൂട്ടിൽ ഗതാഗതം മുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: പൊലീസുകാർ പിഴയടപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. വൈകിട്ട് മൂന്നര മുതലാണ് സ്വകാര്യ ബസുകൾ മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട് ബസുകൾ പ്രതിഷേധിക്കുന്നത്. സ്വകാര്യ ബസുകൾ പരിശോധിക്കുന്നതിന്റെയും അപകടം ഒഴിവാക്കുന്നതിന്റെയും ഭാഗമായി രണ്ടു ദിവസമായി മെഡിക്കൽ കോളേജ് റൂട്ടിൽ പൊലീസ് വാഹന പരിശോധന ശക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ബസുകളിൽ പലതിനും എതിരെ പിഴയും ഈടാക്കിയിരുന്നു. നിയമലംഘനം നടത്തിയ ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. ഇതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ ബസുകൾ പ്രതിഷേധിക്കുന്നത്. പതിനഞ്ചോളം സ്വകാര്യ ബസുകൾ ഇതുവരെ […]

കർണാടകയിൽ ഓപ്പറേഷൻ താമര:ഏഴ് കോൺഗ്രസ് എം.എൽ.എമാരെ കാണാനില്ല

സ്വന്തംലേഖിക   ബംഗളൂരു: കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാൽ കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാരിനെ താഴെയിറക്കുമെന്നാണ് ബി.ജ.പിയുടെ അവകാശവാദം. ഈ അവകാശവാദങ്ങൾക്ക് ശക്തി പകരുന്ന കാഴ്ചയാണ് കർണാടക രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ ചേർന്ന കോൺഗ്രസിന്റെ നിയമസഭ കക്ഷിയോഗത്തിൽ ഏഴ് എം.എൽ.എമാർ പങ്കെടുക്കാത്തത് കോൺഗ്രസിനെ വീണ്ടും കുഴപ്പത്തിലാക്കുകയാണ്.തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ 20 കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ അറിയിച്ചിരുന്നു. ഇപ്പോൾ കോൺഗ്രസിന്റെ ഏഴ് എം.എൽ.എമാരുടെ സാന്നിദ്ധ്യക്കുറവ് ബി.ജെ.പിയുടെ നീക്കമാണോ എന്ന് […]

കേന്ദ്രമന്ത്രിയായ വി മുരളീധരന് പകരം കെ മുരളീധരന്റെ ചിത്രം,സ്വതന്ത്ര വാർത്ത എജൻസിയായ ഐ എ എൻ എസിനെ ട്രോളി സോഷ്യൽ മീഡിയ

സ്വന്തംലേഖകൻ   ബിജെപി എംപി വി മുരളീധരന്റെ ചിത്രത്തിന് പകരം കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ ചിത്രം പ്രസിദ്ധീകരിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വാർത്താ ഏജൻസിയായ ഐഎഎൻഎസ്. ‘കേരള ബിജെപി പ്രസിഡന്റ് വി മുരളീധരൻ പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ പുതിയ മന്ത്രിസഭയിലേക്ക്’ എന്നായിരുന്നു ഏജൻസിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലെ ട്വീറ്റ്. ഇതോടൊപ്പം കെ മുരളീധരന്റെ ചിത്രവുമുണ്ടായിരുന്നു.നിരവധി പേരാണ് ട്വിറ്റർ പേജിൽ ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര ന്യൂസ് ഏജൻസിയെന്ന അവരുടെ സ്റ്റാറ്റസ് ചൂണ്ടിക്കാട്ടിയാണ് മുഖ്യപരിഹാസം. ഇത് വടകര എംപി […]

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അഡ്വ.ബിജു മോഹൻ കീഴടങ്ങി

സ്വന്തംലേഖകൻ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അഡ്വ.ബിജു മോഹൻ കീഴടങ്ങി. കൊച്ചി ഡി.ആർ.ഐ ഓഫീസിലെത്തിയാണ് ബിജു മോഹൻ കീഴടങ്ങിയത്. കേസിൽ പി.പി.എം ചെയിൻസ് ഉടമ മുഹമ്മദാലിക്ക് വേണ്ടി ഡി.ആർ.ഐ റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട്ടെ വസതിയിലായിരുന്നു റെയ്ഡ് നടത്തിയത്.