നരേന്ദ്രമോദിയുടെ നയതന്ത്രം വൻ പരാജയം: വിജയിച്ചത് കോൺഗ്രസിന്റെ ക്രിക്കറ്റ് നയതന്ത്രം: അഭിമാന്റെ മോചനത്തിൽ നിർണ്ണായ ഇടപെടൽ നടത്തിയത് ക്രിക്കറ്റ് താരമായ കോൺഗ്രസ് നേതാവ്; ഇന്ത്യയുടെ ക്രിക്കറ്റ് ബന്ധത്തിൽ അന്തം വിട്ട് ബിജെപി പാളയം

സ്വന്തം ലേഖകൻ  അമൃതസർ: നരേന്ദ്രമോദിയുടെ യുദ്ധാനന്തര നയതന്ത്രത്തിന് വൻ തിരിച്ചടി നൽകി കോൺഗ്രസ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായി സിദ്ധു. ക്രിക്കറ്റ് താരങ്ങളായിരുന്ന ഇമ്രാൻഖാനും നവ്‌ജ്യോത് സിങ് സിദ്ധുവും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പിടിയിലായ എയർഫോഴ്‌സ് വിങ് കമാൻഡർ അഭിനന്ദൻ വർധന് മോചനം ലഭിക്കുന്നതെന്നാണ് സൂചന. വെള്ളിയാഴ്ച പാക്കിസ്ഥാൻ അഭിനന്ദനെ മോചിപ്പിക്കുന്നുണ്ടെങ്കിൽ ഇതിന്റെ ഏറ്റവും വലിയ നേട്ടമായി ഉയർത്തിക്കാട്ടേണ്ടത് കോൺഗ്രസിന്റെ ക്രിക്കറ്റ് നയതന്ത്രമാണ്. ഇന്ത്യ – പാക്ക് യുദ്ധവെറിയ്ക്കും വെല്ലുവിളിയ്ക്കും ഇടയിൽ സിദ്ധുവും – ഇമ്രാൻഖാനും തമ്മിലുള്ള സൗഹൃദം തന്നെയാണ് ഇപ്പോൾ ഏറെ […]

ഭക്ഷ്യവിഷബാധയേറ്റ് അൻപത് കുട്ടികൾ കുഴഞ്ഞു വീണ ഗിരിദീപത്തിലെ അടുക്കളയിലെ കാഴ്ച കണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ ഞെട്ടി; ഇങ്ങനെയും വൃത്തിയില്ലാതെ അടുക്കളകളുണ്ടോ..? അടുക്കള അടച്ചു പൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്

സ്വന്തം ലേഖകൻ കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് അൻപത് കുട്ടികൾ കുഴഞ്ഞു വീണ ഗിരിദീപം കോളേജിലെ ഹോസ്റ്റലിന്റെ അടുക്കളയിൽ പരിശോധന നടത്തിയ ആരോഗ്യ വിഭാഗം അധികൃതർ ഞെട്ടി..! അടുക്കളയിലെ ഫ്രീസറിൽ നിന്നും പുറത്ത് വന്നത് ജീവനുള്ള, തടിച്ചുകൊഴുത്ത പുഴുക്കൾ. അൻപത് കുട്ടികൾ ദിവസവും ഭക്ഷണം കഴിച്ചിരുന്ന അടുക്കളയിലെ ഫ്രീസറിൽ നിന്നാണ് ജീവനുള്ള പുഴുക്കളെ ഭക്ഷ്യ സുരക്ഷാ വിഭാഗം അധികൃതർ കണ്ടെത്തിയത്. ്അതീവഗുരുതരമായ സ്ഥിതിയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ അടുക്കളയിൽ കണ്ടെത്തിയത്. വിദ്യാർത്ഥികൾക്ക് നൽകിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പോലും ഹോസ്റ്റലിനുള്ളിലുണ്ടായിരുന്നില്ല. കുട്ടികൾ ഛർദിച്ച് തുടങ്ങിയതിനു പിന്നാലെ തന്നെ […]

അജിത്തിനെ പോലെ ശാലിനിയും ഇത്രയും സിംപിളാണോ?; താരത്തിന്റെ കയ്യിലെ ഫോണ്‍ കണ്ട് ആരാധകര്‍ ഞെട്ടി

സ്വന്തംലേഖകൻ ബാലതാരമായി സിനിമയിലേക്ക് എത്തി ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തെന്നിന്ത്യന്‍ താരസുന്ദരിയാണ് ശാലിനി. സിനിമയിലെത്തിയ കാലത്ത് ബേബി ശാലിനിയായി അറിയിപ്പെട്ടിരുന്നെങ്കിലും അനിയത്തി പ്രാവിലൂടെ നായികയായി തിരിച്ചെത്തിയതോടെ ശാലിനി എന്ന പേരായി മാറി. കുഞ്ചാക്കോ ബോബന്‍ നായകനും ശാലിനി നായികയായിട്ടും അഭിനയിച്ച അനിയത്തി പ്രാവിന് ശേഷം ആ കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.ഇതോടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായ ശാലിനി മാറി. എന്നാല്‍ തമിഴ് നടന്‍ അജിത്തുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുകയാണ് ശാലിനിയിപ്പോള്‍. ലളിതമായ ജീവിതം നയിക്കുന്ന താരദമ്പതികളാണ് അജിത്തും ശാലിനിയും. […]

ടിക് ടോക്കിന് വൻ തിരിച്ചടി, 40 കോടി പിഴ, വിഡിയോകൾ നീക്കം ചെയ്യാൻ ഉത്തരവ്

സ്വന്തംലേഖകൻ കോട്ടയം : കുറഞ്ഞ കാലത്തിനിടെ അമേരിക്ക, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വൻ ഹിറ്റായി മാറിയ ചൈനീസ് ആപ് ടിക് ടോകിന് വൻ തിരിച്ചടി. ടിക് ടോക് 55 ലക്ഷം ഡോളർ (ഏകദേശം 39.09 കോടി രൂപ) പിഴ അടക്കണമെന്നാണ് അമേരിക്കൻ ഭരണക്കൂടത്തിനു കീഴിലുള്ള എഫ്ടിസിയുടെ ഉത്തരവ്. കുട്ടികളുടെ വ്യക്തി വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ചു എന്നതാണ് ടിക് ടോകിനെതിരായ ആരോപണം. ഇതേത്തുടർന്ന് ഫെഡറൽ ട്രേഡ് കമ്മിഷനുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കുട്ടികളെ ടിക് ടോകിൽ വിഡിയോ അപ്‌ലോഡ് ചെയ്യാൻ അനുവദിക്കില്ല. പതിമൂന്ന് വയസ്സിനു താഴെയുള്ള […]

കാർഷികകടങ്ങൾ എഴുതിതള്ളണമെന്ന് കെ.എം മാണി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ  ചെറുകിട – നാമമാത്ര  കർഷകരുടെ  കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി.  പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതിയിൽ നിന്നും കർഷകർക്ക് നൽകുന്ന സഹായം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ഹെക്ടറിൽ താഴെ മാത്രം കൃഷിഭൂമിയുള്ള  കർഷകർക്ക് പ്രതിവർഷം 6000 രൂപ ബാങ്ക് അക്കൗണ്ടിലെത്തുന്ന പദ്ധതി സ്വാഗതാർമാണെങ്കിലും തുക വർദ്ധിപ്പിക്കണമെന്ന് കെ.എം. മാണി ആവശ്യപ്പെട്ടു.  കർഷക  ആത്മഹത്യകൾ വർധിക്കുന്ന കേരളത്തിലെ  സവിശേഷ സാഹചര്യം കണക്കിലെടുത്ത് […]

ഓർത്തഡോക്സ് സഭയ്ക്ക് 714 കോടിയുടെ ബജറ്റ്

സ്വന്തം ലേഖകൻ കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റി യോഗം 2019-20 വര്‍ഷത്തേയ്ക്ക് വിവിധ ഷെഡ്യൂളുകളിലായി 714 കോടി രൂപയുടെ ബജറ്റ് അംഗീകരിച്ചു. സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. സഭയുടെ വികസനത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് ബജറ്റ്. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഭിന്നലിംഗക്കാരെ പോലെ സമൂഹത്തിലെ തിരസ്‌കരിക്കപ്പെട്ടവരുടെ സംരക്ഷണം, സ്ത്രീശാക്തീകരണം, പ്രകൃതിക്ഷോഭത്താല്‍ വലയുന്നവരുടെ സുരക്ഷ മുതലായ പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. പദ്ധതികളുടെ നടത്തിപ്പിനുളള പ്രധാന വരുമാന സ്രോതസ്സ് കാതോലിക്കാ ദിന പിരിവിലൂടെ ലഭിക്കുന്ന സംഭാവനയാണ്. 1958 ലെ […]

അഭിനന്ദനെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: വ്യോമസേനാ വൈമാനികൻ അഭിനന്ദൻ വർത്തമനെ വെള്ളിയാഴ്ച വിട്ടയയ്ക്കാമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻറെ സംയുക്ത പാർലമെന്റ് സമ്മേളനത്തിലാണ് ഇമ്രാൻഖാൻ ഇക്കാര്യം പ്രഖ്യാപിച്ചത്. വൈമാനികനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ നടപടി. ബുധനാഴ്ച പാക് വ്യോമസേന നടത്തിയ ആക്രമണം തടയുന്നതിനിടെയാണ് അഭിനന്ദൻ ഉൾപ്പെട്ട മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ച് വീഴ്ത്തിയത്. തകർന്ന വിമാനത്തിൽ നിന്ന സുരക്ഷിതനായി ഇറങ്ങിയെങ്കിലും ്അഭിനന്ദൻ പാക്് സൈന്യത്തിന്റെ പിടിയിലാവുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാൻ ഖാൻ […]

പാക്കിസ്ഥാന്റെ 87% പ്രദേശവും ഒപ്പിയെടുക്കാൻ ശക്തമാണ് ഇന്ത്യൻ ഉപഗ്രഹ കണ്ണുകൾ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പ്രത്യാക്രമണമായി പാകിസ്ഥാനില്‍ കടന്നു ചെന്ന് ഭീകരതാവളം നശിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത് നമ്മുടെ സാറ്റലൈറ്റ് മികവുകൊണ്ടാണ്. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ( ഐ.എസ്.ആര്‍.ഒ) മികച്ച സാങ്കതികവിദ്യയാണ് വ്യോമസേനയെ ബാല്‍കോട്ടിലെ ശത്രുപാളയം തകര്‍ത്ത് തരിപ്പണമാക്കാന്‍ സഹായിച്ചത്, അതും സാധാരണ ജനങ്ങളുടെ ജീവനോ സ്വത്തിനോ യാതൊരു തരത്തിലുള്ള അപകടവും സംഭവിക്കാതെ. പാകിസ്ഥാനിലെ 87ശതമാനം പ്രദേശവും ഇന്ത്യന്‍ സാറ്റലൈറ്റുകള്‍ക്ക് ഒപ്പിയെടുക്കാന്‍ കഴിയും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ 8.8 ലക്ഷം ചതുരശ്ര കിലോമീറ്ററുള്ള പാകിസ്ഥാന്റെ 7.7 ചതുരശ്ര കിലോമീറ്ററും ഇന്ത്യന്‍ ഉപഗ്രഹ കണ്ണുകള്‍ക്ക് […]

ചൂട് വർധിക്കുന്നു: കേരളത്തിലെ ജോലിസമയം നിയന്ത്രിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കി

സ്വന്തം ലേഖകൻ കൊച്ചി: താപനില കൂടുന്നതിനാൽ സംസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കേർപ്പെടുത്തി. സംസ്ഥാന ലേബർ കമ്മീഷണർ ആണ് ജോലിസമയം നിയന്ത്രിച്ച് ഉത്തരവിറക്കിയത്. അന്തരീക്ഷ താപനിലയിലുണ്ടായ വർധനവും വേനൽക്കാലവും കണക്കിലെടുത്താണ് ഉത്തരവ്. വെയിലത്തുള്ള ജോലിക്കുള്ള വിലക്കിന്റെ കാലാവധി 2019 ഏപ്രിൽ 30 വരെയാണ്. ഏപ്രിൽ 30-ന് ശേഷം വേനലിന്റെ കാഠിന്യം വിലയിരുത്തി വിലക്ക് നീട്ടുന്ന കാര്യം തീരുമാനിക്കും. വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾ സൂര്യാഘാതമേൽക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഇങ്ങനെയൊരു ഉത്തരവ് ലേബർ കമ്മീഷണർ പുറത്തിറക്കിയത്. സമുദ്രനിരപ്പിൽ […]

അഭിനന്ദിനെ വച്ച് ഒരു വില പേശാൻ അനുവധിക്കില്ലെന്ന് ഇന്ത്യ; മോദിയുമായി ചർച്ചയ്ക്ക് തയ്യാറായി ഇമ്രാഖാൻ

സ്വന്തം ലേഖകൻ ദില്ലി: പാക്കിസ്ഥാനുമായി ഒരു കരാറിനും തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കാണ്ഡഹാർ മോഡൽ സമ്മർദ്ദത്തിനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയെ ഇത്തരം സമ്മർദ്ദത്തിൽ വീഴ്ത്താമെന്ന് കരുതരുത്. വിങ് കമാന്റർ അഭിനന്ദൻ വർത്തമാനെ ഉടൻ മോചിപ്പിക്കണം. നിരുപാധികമായി മോചിപ്പിക്കുയാണ് വേണ്ടതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷമൊഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാൻ ഖാൻ ഫോണിൽ സംസാരിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. എന്നാൽ ഭീകരർക്കെതിരെ ശക്തവും വിശ്വസനീയവുമായ നടപടി സ്വീകരിച്ച ശേഷം ചർച്ച നടത്താമെന്നും അതാണ് പാക്കിസ്ഥാനോടും രാജ്യാന്തര സമൂഹത്തോടും ഇന്ത്യയ്ക്ക് പറയാനുള്ളതെന്നും ഇന്ത്യൻ […]