കോൺഗ്രസ് നവോത്ഥാന പദയാത്ര നടത്തി

കോൺഗ്രസ് നവോത്ഥാന പദയാത്ര നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആദ്യ നവോത്ഥാന പദയാത്ര മരങ്ങാട്ടുപിള്ളിയിൽ ആരംഭിച്ചു. യാത്രയുടെ ഭാഗമായി ചേർന്ന കോൺഗ്രസ് ജന്മദിന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
കെ പി സി സി നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പദയാത്ര ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ് അജികുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ ജാൻസ് കുന്നപ്പള്ളി, ഡിസിസി ഭാരവാഹികളായ ബിജു പുന്നത്താനം, ജോബോയ്‌ ജോർജ്, ബ്ലോക്ക് പ്രസിഡന്റ് വി.കെ സുരേന്ദ്രൻ , കെ.എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, മാർട്ടിൻ പന്നിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു