ഗ്രാമശ്രീയുമായി കുടുംബശ്രീ ,നെല്ല് പുഴുങ്ങൽ ഉത്സവം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു

ഗ്രാമശ്രീയുമായി കുടുംബശ്രീ ,നെല്ല് പുഴുങ്ങൽ ഉത്സവം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

വെച്ചൂർ: കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുന്ന കുടുംബശ്രീ, ജില്ലയിലെ വനിതാ കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ വഴിയൊരുക്കുന്നതിന്റെ ഭാഗമായി. കുടുംബശ്രീ ജില്ലാ മിഷനും വെച്ചൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി വിപണിയിലെത്തിക്കുന്ന ‘ഗ്രാമശ്രീ’ അരിയുടെ പ്രാരംഭ പ്രവർത്തനമായ നെല്ല് പുഴുങ്ങൽ ഉത്സവം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയതു. വെച്ചൂരിന്റെ തനത് ഉൽപ്പാദന അരി നാടിന്റെ അഭിഭാജ്യമായി മാറുമെന്നും ,കേരളത്തിന് മാതൃകാ പരമായ പ്രവർത്തനമാണ് വെച്ചൂരിൽ നടക്കുന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ചരിത്രത്തിന്റെ ഭാഗമായി മാറുമെന്നും എം.എൽ.എ പറഞ്ഞു. സർക്കാരിന്റെ ശ്രദ്ധയിലേക്ക് ഈ സംരംഭത്തെ ഉയർത്തി വെച്ചൂർ മാതൃക എന്ന രീതിയിൽ സംരംഭം മാറണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. വെച്ചൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിലെ നെല്ല് വനിതാ കർഷകരുടെ നേതൃത്വത്തിൽ പരമ്പരാഗത രീതിയിൽ പുഴുങ്ങി, ഉണങ്ങി ഗുണമേന്മയോടെ വിപണിയിലെത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമശ്രീ എന്ന പേരിൽ വിപണിയിൽ എത്തിക്കുന്ന അരി ആദ്യഘട്ടത്തിൽ കുടുംബശ്രീയുടെ വിപണന കേന്ദ്രങ്ങളിലൂടെയും, നാട്ടുചന്തകളിലൂടെയുമാണ് വിറ്റഴിക്കുക.പദ്ധതിയുടെ തുടർപ്രവർത്തനത്തിന്റെ ഭാഗമായി തരിശായി കിടക്കുന്ന മുഴുവൻ പാടശേഖരങ്ങളിലും വിത്തിറക്കി
ഗ്രാമശ്രീയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുവാനും ലക്ഷ്യമുണ്ട്.
ഇരുട്ടുപുറം പാടശേഖരത്ത് നടന്ന ചടങ്ങിൽ വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ബിനോയ് കെ ജോസഫ് സ്വാഗതം പറഞ്ഞു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വൈ ജയകുമാരി മുഖ്യ പ്രഭാഷണം നടത്തി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.എൻ സുരേഷ് പദ്ധതി വിശദീകരണം നടത്തി, സംഘ കൃഷി ഗ്രൂപ്പുകൾക്കുള്ള ഇൻസെന്റീവ് വിതരണം ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ രഞ്ജിത്ത് നിർവഹിച്ചു. വെച്ചൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി മംഗളാനന്ദൻ, ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീദേവി ജയൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.ബി മിനിമോൾ വൈക്കം ബ്ലോക്ക് മെമ്പർ കെ.എസ് ഷിബു, വെച്ചൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മനോജ് കുമാർ, ശാലിനി ബാബു, ജയശ്രീ നന്ദകുമാർ, ആനി മാത്യു, ജി. ജിജി, വെച്ചൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.സന്തോഷ് കുമാർ കേരളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി വക്കച്ചൻ മണ്ണത്താലി, മുസ്ലിം ലീഗ് നേതാവ് യു.ബാബു, വെച്ചൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.കെ മിനി, വെച്ചൂർ സി.ഡി.എസ് ചെയർപേഴ്സൺ ആർ.എസ് രതിമോൾ, നെല്ലുൽപ്പാദന കൂട്ടായ്മ സെക്രട്ടറി കെ.കനകമ്മ ,ബ്ലോക്ക് കോർഡിനേറ്റർ കെ.ആര്യാമോൾ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.പ്രാദേശിക കർഷകർ, സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾ , കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. പരിപാടിയിൽ കർഷകരുടെ നേതൃത്വത്തിൽ കൊയ്ത്തുപാട്ടും അരങ്ങേറി.