നീണ്ടൂരിൽ തോട്ടിൽ കണ്ടത് ഡോക്ടറുടെ മൃതദേഹം

നീണ്ടൂരിൽ തോട്ടിൽ കണ്ടത് ഡോക്ടറുടെ മൃതദേഹം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നീണ്ടൂരിലെ തോട്ടിൽ കണ്ടെത്തിയത് ഡോക്ടറുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ദന്തഡോക്ടറായ കൈപ്പുഴ മലയിൽ വീട്ടിൽ ജോഫിനി ജോസഫിനെ(37)യാണ് മരിച്ച നിലയിൽ വ്യാഴാഴ്ച രാവിലെ നീണ്ടൂർ മുടക്കാലിയിലെ തോട്ടിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയ മൃതദേഹം ഡോക്ടറുടെ ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക സൂചന. ഡോക്ടർ എവിടെ പോയതാണെന്നോ എപ്പോൾ പോയതാണെന്നോ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷമത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. സംഭവത്തിൽ ഇന്ന് നടക്കുന്ന പോസ്റ്റ്മാർട്ടത്തോടെ മാത്രമേ ഇതു സംബന്ധിച്ചു അന്തിമ ചിത്രം വ്യക്തമാകൂ.

വെള്ളിയാഴ്ച രാവിലെ ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് നൽകിയ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://thirdeyenewslive.com/dead-body-at-neendor/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group