മലയാള ഭാഷയില്‍ സുല്‍ത്താന്‍ ഒരാള്‍ മാത്രം: മന്ത്രി എ.കെ ശശീന്ദ്രന്‍

മലയാള ഭാഷയില്‍ സുല്‍ത്താന്‍ ഒരാള്‍ മാത്രം: മന്ത്രി എ.കെ ശശീന്ദ്രന്‍

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മലയാള ഭാഷയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ മാത്രമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ മാത്രം എഴുതിയ സാഹിത്യനായക•ാരില്‍ പ്രഥമ ഗണനീയനാണ് വൈക്കം മുഹമ്മദ് ബഷീര്‍. കാലാതീതമായി ബഷീര്‍ സാഹിത്യ കൃതികള്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലാംകടവ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക മന്ദിരത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി വായനാ വാരത്തോട് അനുബസിച്ച് സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് എഴുത്തുകാരില്‍ നിന്നും ബഷീര്‍ വേറിട്ട് നില്‍ക്കുന്നു. സാഹിത്യത്തെ ജനകീയതയോട് ചേര്‍ത്ത് നിര്‍ത്തിയ ബഷീര്‍ മറ്റ് എഴുത്തുകാരെ അനുകരിച്ചിട്ടില്ല. ബഷീറിനെയും ആര്‍ക്കും അനുകരിക്കാന്‍ ആവില്ല. ബഷീര്‍ കൃതികള്‍ മുഴുവന്‍ ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്തതാണ്. എല്ലാറ്റിനും അനുഭവത്തിന്റെ രക്തം പൊടിഞ്ഞിട്ടുണ്ടെന്നും ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തിയ പ്രൊഫ. എസ്.കെ വസന്തന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ലൈബ്രറി പ്രസിഡന്റ് അഡ്വ.പി.കെ.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, ബഷീര്‍ സ്മാരക ട്രസ്റ്റ് ട്രഷറര്‍ സുഭാഷ് പുഞ്ചക്കോട്ടില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ.എന്‍.ചന്ദ്രബാബു, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലംഗം ടി.കെ.ഗോപി, വൈക്കം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി.കെ.നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ. ആര്‍. ചന്ദ്രമോഹനന്‍ സ്വാഗതവും ബഷീര്‍ സ്മാരക ലൈബ്രറി സെക്രട്ടറി ഡോ. സി.എം.കുസുമന്‍ നന്ദിയും പറഞ്ഞു.