video
play-sharp-fill

ഫാമിലി പ്ലാസ്റ്റിക്ക്‌സിലെ തീ പിടിത്തം: നഷ്ടം പത്തു കോടി കവിയും; മൺവിളയിൽ പ്രവർത്തിച്ചിരുന്നത് കേരളത്തിലെ മികച്ച പ്ലാസ്റ്റിക്ക് നിർമ്മാണ യൂണിറ്റുകളിൽ ഒന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വകാര്യ പ്ലാസ്റ്റിക്ക് നിർമ്മാതാക്കളായ ഫാമിലി പ്ലാസ്റ്റിക്ക്‌സിന്റെ കമ്പനിയിലുണ്ടായ തീ പിടുത്തത്തിൽ നഷ്ടം മൂന്നു കോടി കടക്കുമെന്ന് ഉറപ്പായി. തീ പിടുത്തത്തെ തുടർന്ന് ഫാക്ടറി കത്തി നശിച്ചത് വെള്ളിയാഴ്ച പുലർച്ചെയോടെയാണ് നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. അൻപത് യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘം എത്തി മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ അണച്ചത്. സംഭവത്തിനു രണ്ടു ദിവസം മുൻപും ചെറിയ തോതിൽ ഇവിടെ തീ പടർന്നിരുന്നതായി സമീപ വാസികൾ പറയുന്നു. വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേരെ രാത്രിയിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് […]

റിതേഷ് തട്ടിപ്പിന്റെ പാഠപുസ്തകം: ഡോക്ടറായി വിലസി; എംഎൽഎമാരുമായി അടുത്തു; ജനപ്രതിനിധികളെ പറ്റിച്ചു; സാധാരണക്കാരെ കൊള്ളയടച്ചു; രതീശെന്ന റിതേഷിന്റെ വലയിൽ കുടുങ്ങി സാധാരണക്കാർക്ക് ന്ഷ്ടമായത് ലക്ഷങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: വമ്പൻമാരുമായുള്ള ബന്ധം മുതലെടുത്ത് എങ്ങിനെ സാധാരണക്കാരെ തട്ടിക്കാമെന്നുള്ള ഗവേണമാണ് കിടങ്ങൂർ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന എം.എ രതീശ് എന്ന ഡോക്ടർ റിതേഷിന്റെ പ്രധാന തൊഴിൽ. 29 വയസേ ഉള്ളൂവെങ്കിലും തട്ടിപ്പിന്റെ ലോകത്ത് നൂറ്റാണ്ടിന്റെ അനുഭവ സമ്പത്ത് ഇയാൾക്കുണ്ട്. ആരെയും കറക്കിയെടുക്കാനുള്ള അത്യപൂർവമായ പ്രതിഭയുള്ള റിതേഷിന്റെ പേരിൽ ഇതുവരെ പതിനഞ്ചിലേറെ തട്ടിപ്പ് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടെ പഠിച്ച സഹപാഠി മുതൽ ലോട്ടറി അടിച്ച സാധാരണക്കാരൻ വരെ ഇയാളുടെ തട്ടിപ്പിന് ഇരയായി. പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ ജോലി വാങ്ങി […]

പാചക വാതകം കിട്ടാൻ ഇനി ആയിരം രൂപ കൊടുക്കണം: ഒറ്റ ദിവസം കൂടിയത് 61 രൂപ; സബ്‌സിഡിയിൽ പോക്കറ്റടിച്ച് ബാങ്കുകൾ തടിച്ചു കൊഴുക്കുന്നു; പിടിച്ചാൽ കിട്ടാതെ അടുക്കള ബജറ്റ് കുതിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: പാചകവാതകത്തിന് 61 രൂപ വർധിപ്പിക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചതോടെ പാചക വാതക സിലിണ്ടറിന് വില ആയിരത്തോടടുക്കുന്നു. കഴിഞ്ഞ ആഴ്ചയിലെ നിരക്ക് പ്രകാരം പാചക വാതക സിലിണ്ടർ നഗരത്തിലെ വീടുകളിൽ ലഭിക്കണമെങ്കിൽ 930 രൂപ നൽകണമായിരുന്നു. 211 രൂപയാണ് സബ്‌സിഡി ഇനത്തിൽ ബാങ്കിലെത്തിയിരുന്നത്. എന്നാൽ, എസ്.ബി.ഐ അടക്കമുള്ള ബാ്ങ്കുകൾ മിനിമം ബാലൻസ് ഇനത്തിൽ തുക പിടിച്ചെടുക്കുന്നതോടെ പെരുവഴിയിലാകുക സാധാരണക്കാരാണ്. കഴിഞ്ഞ ആഴ്ച കോട്ടയം നഗരത്തിൽ 900 മുതൽ 930 രൂപ വരെയായിരുന്നു 14.2 കിലോയുള്ള പാചകവാതക സിലിണ്ടറിനു വിലയായി ഈടാക്കിയിരുന്നത്. നഗരത്തിൽ നിന്നുള്ള […]

അംഗൻവാടിയ്ക്കുള്ളിൽ മലമൂത്ര വിസർജനം നടത്തിയ കുട്ടികളെ ശുചിയാക്കാൻ ഉപയോഗിച്ചത് ബാത്ത്‌റൂമിലെ ക്ളോസറ്റിൽ ഉപയോഗിക്കുന്ന ബ്രഷ്; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവേറ്റ് ഇൻഫെക്ഷനായി; അ്ംഗനവാടി ഹെൽപ്പർക്കെതിരെ പൊലീസ് കേസെടുത്തു; പരാതി വ്യാജമെന്ന ആരോപണവുമായി ഒരു വിഭാഗം; പരാതിയ്ക്കു പിന്നിൽ ജാതിക്കളികളോ..?

സ്വന്തം ലേഖകൻ കോട്ടയം: അംഗവൻവാടിയ്ക്കുള്ളിൽ മലമൂത്ര വിസർജനം നടത്തിയ കുട്ടിയെ ശുചിയാക്കാൻ ബാ്ത്ത്‌റൂമിലെ ക്ളോസറ്റിൽ ഉപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ചെന്ന പരാതിയിൽ അംഗൻവാടിയിലെ ഹെൽപ്പറെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറിൽചിറയിലെ 126-ാം നമ്പർ അംഗൻവാടിയിലെ ഹെൽപ്പറായ കോട്ടയം ചന്തക്കടവ് സ്വദേശിനിയെയാണ് വെസ്റ്റ് സിഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അംഗൻവാടിയിലെ കുട്ടികളിൽ ഒരാൾക്ക് സ്വകാര്യ ഭാഗത്ത് ഇൻഫെക്ഷനുണ്ടായതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചതോടെയാണ് കുട്ടി ബാത്ത്‌റൂമിൽ ഉപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ചാണ് തന്റെ സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കിയതെന്ന് പറഞ്ഞത്. ഇവിടങ്ങളിൽ മുറിവ് കണ്ടെത്തിയതോടെ കുട്ടിയുടെ […]

ശബരിമല അവലോകനയോഗം; തച്ചങ്കരി യോഗത്തിൽനിന്നും ഇറങ്ങിപ്പോയി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല അവലോകനയോഗത്തിൽ നിന്ന് ടോമിൻ ജെ.തച്ചങ്കേരി ഇറങ്ങിപ്പോയി. ഇതിനെതിരെ രൂക്ഷമായി വിമർശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരക്കുള്ളവർ യോഗത്തിലേക്ക് വരേണ്ടിയിരുന്നില്ലെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അവലോകന യോഗത്തിൽ ഓൺലൈൻ ബുക്കിംഗുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കെഎസ്ആർടിസി എംഡി കൂടിയായ ടോമിൻ ജെ.തച്ചങ്കേരി ഇറങ്ങിപ്പോയത്. യോഗത്തിലേക്ക് ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും മന്ത്രിമാരാരും എത്തിയിരുന്നില്ല. ഇതോടെ യോഗത്തിൽ നിന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വിട്ട് നിന്നിരുന്നു. മണ്ഡല തീർത്ഥാടന കാലവുമായി […]

ശബരിമല; മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ വിട്ടുനിന്നു; മുഖം രക്ഷിക്കാൻ കടകംപള്ളിയെ ചുമതലപ്പെടുത്തി പിണറായി വിജയൻ മുങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം:ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ യോഗത്തിൽ നിന്ന്് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ വിട്ടുനിന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ മാത്രമാണ് യോഗത്തിനെത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ശബരിമല ചൂടിൽ തിളയ്ക്കുമ്പോൾ കേരള സർക്കാർ വിളിച്ച അവലോകന യോഗത്തിൽ നിന്ന് വിട്ടുനിന്ന് അവർ എതിർപ്പു രേഖപ്പെടുത്തി. ശബരിമല വിഷയത്തിൽ കേരള സർക്കാരിനേറ്റ മഹാ പ്രഹരമാണ് ഇന്നത്തേത്. നാണക്കേടിൽ മുഖ്യമന്ത്രി […]

ശബരിമല പ്രവേശനത്തിന് ശ്രമിച്ച് പരാജയപ്പെട്ട അധ്യാപികയ്ക്ക് ക്ളാസിൽ കൂട്ട ശരണംവിളി

  സ്വന്തം ലേഖകൻ അഗളി: ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ബിന്ദു തങ്കം കല്യാണി കുട്ടികൾക്കെതിരേ പരാതിയുമായി സ്‌കൂൾ പ്രിൻസിപ്പലിനെ സമീപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ബിന്ദു തങ്കം കല്യാണി എത്തിയത് . തുടർന്ന്, ക്ലാസിലെത്തിയ അധ്യാപികയെ കുട്ടികൾ ശരണം വിളിച്ചാണ് എതിരേറ്റത്. ഇക്കാര്യത്തിൽ ചൊവ്വാഴ്ച രാവിലെ സ്‌കൂൾ പ്രിൻസിപ്പലിനോട് ബിന്ദു തങ്കം കല്യാണി പരാതി പറഞ്ഞിരുന്നു. എന്നാൽ ചൊവ്വാഴ്ചയും കുട്ടികളുടെ ഭാഗത്തു നിന്ന് ഇതേ നടപടി ആവർത്തിച്ചതിനെത്തുടർന്ന് അധ്യാപിക […]

പോലീസ് അസോസിയേഷൻ സ്ഥാപക നേതാവ് സുഗുണ പ്രസാദ് അന്തരിച്ചു

സ്വന്തം ലേഖകൻ കുമരകം : പോലീസ് അസോസിയേഷൻ സ്ഥാപക നേതാവ് വട്ടപ്പള്ളിൽ സുഗുണ പ്രസാദ് ( 73) അന്തരിച്ചു. ഭാര്യ അംബികപ്രസാദ്, മക്കൾ ബ്ലോട്‌സോ, വിപിൻ മരുമകൾ സ്മിതമോൾ ഐഎഎസ്. ശവസംസ്‌കാരം വ്യാഴാഴ്ച പകൽ 12 മണിക്ക് ആലപ്പുഴ കളപ്പുര ക്ഷേത്രത്തിന് സമീപത്തുള്ള ചിറയിൽ വീട്ടുവളപ്പിൽ നടക്കും. കേരളത്തിലെ പോലീസ് സംഘടനകളുടെ ആദ്യകാല നേതാക്കളിൽ പ്രധാനിയും എം.എസ്.പി ബറ്റാലിയന്റെ ആദ്യ പ്രസിഡന്റുമായിരുന്നു സുഗുണപ്രസാദ്.

ഡിവൈഎഫ്ഐ നേതാവിനെതിരെ പീഡന പരാതി: പാർട്ടിയിൽനിന്ന് നീതി കിട്ടിയില്ലെന്ന് പെൺകുട്ടി

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ജീവൻലാൽ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തനിക്ക് പാർട്ടിയിൽനിന്നും പോലീസിൽനിന്നും നീതി ലഭിച്ചില്ലെന്ന പരാതിയുമായി പെൺകുട്ടി രംഗത്ത്. സംഭവം നടന്ന് ഇത്രകാലം കഴിഞ്ഞിട്ടും ഒരു നടപടിയും ജീവൻലാലിനെതിരേ ഉണ്ടായില്ല. ജീവൻലാൽ കോടതിക്ക് മുൻപാകെ മുൻകൂർ ജാമ്യാപേക്ഷയുമായി പോയെങ്കിലും ഹർജി തള്ളി. എന്നിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാൻ തയാറായില്ലെന്നും പെൺകുട്ടി പറയുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിനോട് പരാതി പറഞ്ഞപ്പോൾ ജില്ലാ സെക്രട്ടറി ഇതിനെകുറിച്ച് അന്വേഷിക്കുമെന്നാണ് മറുപടി നല്കിയത്. ഇതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി […]

കോട്ടയം നഗരസഭയിലെ വഴിയോരകച്ചവടക്കാരുടെ ഉപരോധത്തിനിടെ സംഘർഷം; പോലീസും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ വാക്കേറ്റവും സംഘർഷവും; പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കൗൺസിലർമാർക്കെതിരെ കേസെടുത്തേക്കും

സ്വന്തം ലേഖകൻ കോട്ടയം: വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരായി സിഐടിയു നടത്തിയ നഗരസഭ ഉപരോധനത്തിനിടെ സംഘർഷം. രാവിലെ 11നു തുടങ്ങിയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കൗൺസിലർമാരെ സിഐടിയു പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഹാളിനുള്ളിലേക്ക് കൗൺസിലർമാരെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കൗൺസിലർമാർ റോഡ് ഉപരോധിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസുമായി ഉന്തും തള്ളുമുണ്ടായി. ഇവർക്കെതിരെ കേസെടുത്തു. ബുധനാഴ്ച രാവിലെ 10 മണി മുതലാണ് സിഐടിയുവിന്റെ വഴിയോരക്കച്ചവട തൊഴിലാളികളുടെ നേതൃത്വത്തിൽ നഗരത്തിൽ നഗരസഭ ഓഫീസിന്റെ മൂന്ന് കവാടങ്ങളും ഉപരോധിച്ചത്. നഗരസഭാ ഓഫീസിന്റെ പ്രധാന കവാടവും ശീമാട്ടി റൗണ്ടാനക്ക് സമീപത്തെ […]