വൈക്കം ത​​ല​​യോ​​ല​​പ്പ​​റ​​മ്പിൽ തെ​​ങ്ങു​​ക​​യ​​റ്റ​​ക്കാ​​ര​​ന്‍ തെ​​ങ്ങി​​ല്‍ ത​​ല​​കീ​​ഴാ​​യി കു​​രു​​ങ്ങി; ഉടൻ സ്ഥലത്തെത്തി ഫയർഫോഴ്സ്; പിന്നീട് സംഭവിച്ചത്…!

സ്വന്തം ലേഖിക ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: തെ​​ങ്ങ് തെ​​ളി​​ച്ച​​ശേ​​ഷം താ​​ഴേ​​ക്ക് ഇ​​റ​​ങ്ങു​​ന്ന​​തി​​നി​​ട​​യി​​ല്‍ തെ​​ങ്ങു​​ക​​യ​​റ്റ​​ക്കാ​​ര​​ന്‍ തെ​​ങ്ങി​​ല്‍ ത​​ല​​കീ​​ഴാ​​യി കു​​രു​​ങ്ങി. ത​​ല​​യോ​​ല​​പ​​റ​​മ്പ് വ​​ട​​യാ​​ര്‍ മാ​​ക്കോ​​ക്കു​​ഴി​​യി​​ല്‍ പാ​​റ​​ശേ​​രി​​പ്പ​​ട​​വി​​ല്‍ മാ​​ത്യു​​വി​​ന്‍റ പു​​ര​​യി​​ട​​ത്തി​​ലെ തെ​​ങ്ങു തെ​​ളി​​ക്കാ​​ന്‍ ക​​യ​​റി​​യ വ​​ല്യാ​​റ​​ത്ത​​റ​​യി​​ല്‍ വി​​ക്ര​​മ (56) നാ​​ണ് തെ​​ങ്ങി​​ല്‍ കു​​രു​​ങ്ങി​​യ​​ത്. അ​​ര​​മ​​ണി​​ക്കൂ​​റോ​​ളം തെ​​ങ്ങി​​ല്‍ ത​​ല​​കീ​​ഴാ​​യി കി​​ട​​ന്ന വി​​ക്ര​​മ​​നെ ഫ​​യ​​ര്‍​​ഫോ​​ഴ്സ് എ​​ത്തി വ​​ട​​മു​​പ​​യോ​​ഗി​​ച്ച്‌ താ​​ഴെ ഇ​​റ​​ക്കി. ഇ​​ന്ന​​ലെ ഉ​​ച്ച​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. തെ​​ങ്ങി​​ല്‍ കു​​രു​​ങ്ങി​​യ വി​​ക്ര​​മ​​ന് താ​​ഴെ​വീ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ന്‍ പു​​ര​​യി​​ട​​ത്തി​​ന്‍റെ ഉ​​ട​​മ​​യും സ​​മീ​​പ​വാ​​സി​​ക​​ളും തെ​​ങ്ങി​​നു താ​​ഴെ ഫോം​​ബെ​​ഡ് വി​​രി​​ച്ച്‌ പ​​രി​​ഭ്രാ​​ന്തി​​യോ​​ടെ താ​​ഴെ നി​​ന്നു. വി​​വ​​ര​​മ​​റി​​ഞ്ഞെ​​ത്തി​​യ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ സേ​​തു​​ല​​ക്ഷ്മി അ​​നി​​ല്‍​​കു​​മാ​​ര്‍, […]

വൈക്കത്ത് ഷൂട്ടിംഗ് സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച സംഭവം; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക വൈക്കം: മണിശ്ശേരി ഭാഗത്തുള്ള സിനിമാ ഷൂട്ടിംഗ് സെറ്റിന്‍റെ മുൻവശത്ത് മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. കുലശേഖരമംഗലം ശാരദാമഠം ഭാഗത്ത് സപ്തസ്വര നിവാസിൽ ഡാർവിൻ മകൻ ധനുഷ് ഡാർവിൻ (27) നെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ മിഥുൻജിത്ത് കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വരുമ്പോള്‍ ധനുഷ് ഡാർവിന്‍റെ നേതൃത്വത്തിലുള്ള സംഘം കമ്പിവടിയും മറ്റ് മാരക ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയ ധനുഷ് ഡാർവിനെ ജില്ലാ പൊലീസ് മേധാവി കെ. […]

വൈക്കത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ മുഖംമൂടി ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകനായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്

സ്വന്തം ലേഖിക കോട്ടയം: വൈക്കം മറവന്‍തുരുത്ത് പഞ്ഞിപ്പാലത്തിന് സമീപം ചലച്ചിത്ര ചിത്രീകരണ സ്ഥലത്ത് നടന്ന മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്. ഡിവൈഎഫ്ഐ പ്രവർത്തകനായ ചെമ്പ് ക്രാംപള്ളി മിഥുന്‍ ജിത്തിനാണ് (31) അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. മറവന്‍തുരുത്ത് പഞ്ഞിപ്പാലത്തിന് സമീപമാണ് സംഭവം. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഫോണ്‍ ചെയ്യുന്നതിനായി ലൊക്കേഷനില്‍ നിന്ന് റോഡിലേയ്ക്ക് ഇറങ്ങിയ മിഥുനെ മുഖം മറച്ച്‌ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. മിഥുനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈക്കം വടയാറിൽ ബൈക്കിൽ എത്തിയ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചു; ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക വൈക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ എത്തി കയറിപ്പിടിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. മൂവാറ്റുപുഴ രണ്ടാറിൽ അഴയിടത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ നസീബ് എ. കെ(27) നെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വടയാർ ഇളങ്കാവ് ഭാഗത്ത് വച്ച് ബൈക്കിൽ എത്തിയ പ്രതി പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ, കാർത്തിക്കിന്റെ മേൽനോട്ടത്തിൽ സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പെലീസ് പിടികൂടുകയായിരുന്നു. വൈക്കം ഡിവൈഎസ്പി തോമസ് എ.ജെ. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ […]

കു​​​മ​​​ര​​​കം പ്രാ​​​ഥ​​​മി​​​ക ആരോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലെ ജോലി ക​​​ഴി​ഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിതാ ഡോക്ടറുടെ കാർ ബസുമായി കൂട്ടിയിടിച്ച് പരിക്ക്

സ്വന്തം ലേഖിക വൈ​​​ക്കം: കാ​​​റും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​ വ​​​നി​​​താ ഡോ​​​ക്ട​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കു​​​മ​​​ര​​​ക​​​ത്തെ പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലെ ഡ്യൂ​​​ട്ടി ക​​​ഴി​​​ഞ്ഞു വൈ​​​ക്കം ചാ​​​ല​​​പ​​​റ​​​മ്പിലെ വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ഡോ. ​​​സ്വ​​​പ്ന​​​യ്ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ വൈ​​​ക്കം-വെ​​​ച്ചൂ​​​ര്‍ റോ​​​ഡി​​​ലെ വി​​​യ​​​റ്റ്നാം ജം​​​ഗ്ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കു​​​മ​​​ര​​​ക​​​ത്തെ പി​​​എ​​​ച്ച്‌സി​​​യി​​​ല്‍​​​നി​​​ന്നു ഡ്യൂ​​​ട്ടി​​​ക​​​ഴി​​​ഞ്ഞു ചാ​​​ല​​​പ്പ​​​റ​​​മ്പിലെ വീ​​​ട്ടി​​​ലേ​​​ക്കു വ​​​രു​​​മ്പോള്‍ വീ​​​തി​​​കു​​​റ​​​ഞ്ഞ റോ​​​ഡി​​​ല്‍ കാ​​​റും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​രും സ്വ​​​കാ​​​ര്യ​​ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രും ചേ​​​ര്‍​​​ന്നാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​​​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​ത്. വൈ​​​ക്കം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ഡോ. ​​​സ്വ​​​പ്ന പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ​​​യ്ക്കു​​​ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി.

തലയോലപ്പറമ്പിൽ ബാ​​റി​​ല്‍ വച്ചുണ്ടായ വാ​​ക്കേ​​റ്റത്തെത്തുടർന്ന് യു​​വാ​​വി​​നെ വീ​​ട്ടി​​ല്‍ ക​​യ​​റി ത​​ല​​യ്ക്ക​​ടി​​ച്ച്‌ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം;പ്ര​​തി​​ പൊലീസ് പി​​ടിയിൽ

സ്വന്തം ലേഖിക ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ബാ​​റി​​ല്‍ വ​​ച്ചു​​ണ്ടാ​​യ വാ​​ക്കേ​​റ്റ​​ത്തെ​ത്തു​​ട​​ര്‍​​ന്ന് യു​​വാ​​വി​​നെ വീ​​ട്ടി​​ല്‍ ക​​യ​​റി ത​​ല​​യ്ക്ക​​ടി​​ച്ച്‌ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേസിലെ പ്ര​​തി​​കൾ പി​​ടിയിൽ. ചെ​​മ്പ് ബ്ര​​ഹ്മ​​മം​​ഗ​​ലം ചൂ​​ള​​പ്പ​​റ​​മ്പില്‍ അ​​ഖി​​ല്‍ സി. ​​ബാ​​ബു (28) ആണ് പൊലീസിൻ്റെ പിടിയിലായത്. വെ​​ള്ളി​​യാ​​ഴ്ച്ച പു​​ല​​ര്‍​​ച്ചെ ഒ​​ന്നോ​​ടെ വെ​​ള്ളൂ​​ര്‍ വ​​രി​​ക്കാം​​കു​​ന്ന് അ​​സീ​​സി ബ​​ധി​​ര വി​​ദ്യാ​​ല​​യ​​ത്തി​​നു സ​​മീ​​പം കോ​​ട്ട​​പ്പു​​റം വീ​​ട്ടി​​ല്‍ കെ.​​ആ​​ര്‍. രാ​​ഹു​​ലി (26)​നെ ​വീ​​ട്ടി​​ല്‍ ക​​യ​​റി ഇ​​യാ​​ള്‍ ത​​ല​​യ്ക്ക​​ടി​​ച്ച്‌ അ​​പാ​​യ​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ രാ​​ഹു​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് എ​​സ്‌ഐ​മാ​​രാ​​യ ടി.​ആ​​ര്‍. ദീ​​പു, പി.​​എ​​സ്. സു​​ധീ​​ര​​ന്‍, സീ​​നി​​യ​​ര്‍ സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍ രാ​​ജീ​​വ്, സി […]

ലോ​​റി​​യു​​ടെ ച​​ക്രം കാ​​ലി​​ല്‍ ക​​യ​​റി റേ​​ഷ​​ന്‍ ഡി​​പ്പോ ജീ​​വ​​ന​​ക്കാ​​രി​​ക്ക് പ​​രി​​ക്ക്; പരിക്കേറ്റത് വൈ​​ക്കം സി​​വി​​ല്‍ സ​​പ്ലൈ​​സ് താ​​ലൂ​​ക്ക് ഡി​​പ്പോ​​യി​​ലെ താ​​ത്കാ​​ലി​​ക ക്ലീ​​നിം​​ഗ് ജീ​​വ​​ന​​ക്കാ​​രിക്ക്

സ്വന്തം ലേഖിക ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ലോ​​റി​​യു​​ടെ ച​​ക്രം കാ​​ലി​​ലൂ​​ടെ ക​​യ​​റിയിറ​​ങ്ങി റേ​​ഷ​​ന്‍ ഡി​​പ്പോ താ​​ത്ക്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​രി​​ക്ക് പ​​രി​​ക്ക്. വൈ​​ക്കം സി​​വി​​ല്‍ സ​​പ്ലൈ​​സ് താ​​ലൂ​​ക്ക് ഡി​​പ്പോ​​യി​​ലെ താ​​ത്കാ​​ലി​​ക ക്ലീ​​നിം​​ഗ് ജീ​​വ​​ന​​ക്കാ​​രി​​യാ​​യ വ​​രി​​യ്ക്കാം​​കു​​ന്ന് സ്വ​​ദേ​​ശി സോ​​ണി​​യ (38)യ്ക്കാ​​ണ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​ത്. വെ​​ള്ളി​​യാ​​ഴ്ച്ച ഉ​​ച്ച​​ക്ക് ഒ​​ന്നി​​ന് ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഇ​​ല്ലി​​ത്തൊ​​ണ്ടി​​ലു​​ള്ള ഗോ​​ഡൗ​​ണി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. റേ​​ഷ​​ന്‍ ക​​ട​​ക​​ളി​​ലേ​​ക്കു​​ള്ള അ​​രി ക​​യ​​റ്റി പോ​​കു​​ക​​യാ​​യി​​രു​​ന്ന ലോ​​റി​​യു​​ടെ ച​​ക്രം സ​​മീ​​പ​​ത്ത് ക്ലീ​​നിം​​ഗ് ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന യു​​വ​​തി​​യു​​ടെ കാ​​ലി​​ലൂ​​ടെ ക​​യ​​റി ഇ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ബ​​ഹ​​ളം കേ​​ട്ട് ജീ​​വ​​ന​​ക്കാ​​രും മ​​റ്റ് വാ​​ഹ​​ന ഡ്രൈ​​വ​​ര്‍​​മാ​​രും ഉ​​ട​​ന്‍ ഓ​​ടി​​യെ​​ത്തി പൊ​​തി​​യി​​ലു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച ശേ​​ഷം […]

വീ​​ടി​​നു സ​​മീ​​പ​​ത്തു ഭ​​ക്ഷ​​ണാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ അ​​ട​​ങ്ങി​​യ വേ​​സ്റ്റ് ക​​ത്തി​​ച്ച‍‍‍ു; ​വൈക്കത്ത് വീ​​ട്ട​​മ്മ​​യെ അ​​യ​​ൽ​​വാ​​സി ത​​ല​​യ്ക്ക​ടി​​ച്ചു പ​​രി​​ക്കേ​​ൽ​​പി​​ച്ചു; മർദ്ദനം പ്രതി​​ഷേ​​ധി​​ച്ച് ഫേ​സ്ബു​​ക്ക് പോ​​സ്റ്റി​ട്ടതിന്

സ്വന്തം ലേഖകൻ വൈ​​ക്കം: വീ​​ടി​​നു സ​​മീ​​പ​​ത്തു ഭ​​ക്ഷ​​ണാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ അ​​ട​​ങ്ങി​​യ വേ​​സ്റ്റ് ക​​ത്തി​​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഫേ​സ്ബു​​ക്കി​​ൽ പോ​​സ്റ്റി​ട്ട വീ​​ട്ട​​മ്മ​​യെ അ​​യ​​ൽ​​വാ​​സി ത​​ല​​യ്ക്ക​ടി​​ച്ചു പ​​രി​​ക്കേ​​ൽ​​പി​​ച്ചു. ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ വെ​​ച്ചൂ​​ർ ന​​ഗ​​രി​​ന​​യി​​ൽ പ​​ടി​​ഞ്ഞാ​​റെ അ​​ന്പാ​​ട്ടു​​ചി​​റ​​യി​​ൽ ജോ​​ൺ​സ​​ൻറെ ഭാ​​ര്യ റാ​​ണി (44) വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ 7.30നാ​​യി​​രു​​ന്നു സം​​ഭ​​വം. ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച സ​​മീ​​പ​വാ​​സി​​യു​​ടെ വീ​​ടി​​ൻറെ വാ​​സ്തു​​ബ​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന സ​​ൽ​​ക്കാ​​ര​​ത്തി​​ൻറെ ഭ​​ക്ഷ​​ണാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ റാ​​ണി​​യു​​ടെ വീ​​ടി​​ൻറെ സ​​മീ​​പ​​ത്തെ പു​​ര​​യി​​ട​​ത്തി​​ൽ നി​​ക്ഷേ​​പി​​ച്ചു. സ​​മീ​​പ​​ത്തെ വീ​​ടു​​ക​​ളി​​ൽ കാ​​ൻ​​സ​​ർ- ആ​​സ്ത്‌​മ ബാ​​ധി​​ത​​രു​​ള്ള​​തി​​നാ​​ൽ വേ​​സ്റ്റ് നീ​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് റാ​​ണി ഫേ​സ്ബു​​ക്കി​​ൽ പോ​​സ്റ്റി​​ട്ട​​ത്. […]

തലയോലപറമ്പിൽ കനത്ത മഴയിൽ പ​​ന​ ക​​ട​​പു​​ഴ​​കി തൊ​​ഴു​​ത്തി​​ന് മീ​​തെ വീ​​ണു; വീ​​ട്ട​​മ്മ​​യ്ക്കും പ​​ശു​​ക്ക​​ള്‍​​ക്കും പ​​രി​​ക്ക്

സ്വന്തം ലേഖിക ത​​ല​​യോ​​ല​​പ​​റ​​മ്പ്: ശ​​ക്ത​​മാ​​യ കാ​​റ്റി​​ലും മ​​ഴ​​യി​​ലും പ​​ന​ ക​​ട​​പു​​ഴ​​കി തൊ​​ഴു​​ത്തി​​ന് മീ​​തെ വീ​​ണ് തൊ​​ഴു​​ത്തി​​ല്‍ പ​ശു​വി​നെ ക​​റ​​ന്നു​കൊ​​ണ്ടി​​രു​​ന്ന വീ​​ട്ട​​മ്മ​​യ്ക്കും പ​​ശു​​ക്ക​​ള്‍​​ക്കും പ​​രി​​ക്കേ​​റ്റു. വെ​​ള്ളൂ​​ര്‍ ഇ​​റു​​മ്പയം മു​​തു​​കു​​ള​​ത്തി​​ല്‍ ബാ​​ബു​​വി​​ന്‍റെ ഭാ​​ര്യ ഡെ​​യ്സി (50)ക്കും ​​ഇ​​വ​​രു​​ടെ ര​​ണ്ടു പ​​ശു​​ക്ക​​ള്‍​​ക്കു​​മാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. പ​​ന ക​​ട​​പു​​ഴ​​കി തൊ​​ഴു​​ത്തി​​നു മീ​​തേ​​ക്ക് പ​​തി​​ക്കു​​ന്ന​​തി​​ന്‍റെ ശ​​ബ്ദം കേ​​ട്ട ഡെ​​യ്സി പു​​റ​​ത്തേ​​ക്ക് ഓ​​ടി​​യ​​തി​​നാ​​ല്‍ നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. അ​​പ​​ക​​ടം ന​​ട​​ന്ന സ​​മ​​യം ഗൃ​​ഹ​​നാ​​ഥ​​നാ​​യ ബാ​​ബു​​വും മ​​ക​​ന്‍ ഡെ​​റി​​നും സ്ഥ​​ല​​ത്തി​​ല്ലാ​​യി​​രു​​ന്നു. വീ​​ടി​​നു സ​​മീ​​പ​​ത്തു പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന ക​​ള്ളു​​ഷാ​​പ്പി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ര്‍ ഓ​​ടി​​യെ​​ത്തി​​യാ​​ണ് പ​​ന​​യ്ക്ക​​ടി​​യി​​ല്‍ അ​​ക​​പ്പെ​​ട്ട […]

വൈ​​ക്കം ക​​ല്ല​​റ​​യി​​ല്‍​​ നി​​ന്ന് കാ​​ണാ​​താ​​യ വീ​​ട്ട​​മ്മ​​യു​​ടെ മൃ​​ത​​ദേ​​ഹം മുവാറ്റുപുഴയിൽ നിന്നും കണ്ടെത്തി

സ്വന്തം ലേഖിക ത​​ല​​യോ​​ല​പ്പ​​റ​​മ്പ്: വൈ​​ക്കം ക​​ല്ല​​റ​​യി​​ല്‍​​ നി​​ന്നു കാ​​ണാ​​താ​​യ വീ​​ട്ട​​മ്മ​​യു​​ടെ മൃ​​ത​​ദേ​​ഹം കണ്ടെത്തി. വൈ​​ക്കം വ​​ട​​യാ​​ര്‍ ഇ​​ള​​ങ്കാ​​വ് ഗ​​വ​​ണ്‍​മെ​​ന്‍റ് സ്കൂ​ളി​​ന് സ​​മീ​​പം മൂ​​വാ​​റ്റു​​പു​​ഴ​​യി​​ൽ നിന്നാണ് ക​​ണ്ടെ​​ത്തിയത്. ക​​ല്ല​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​രി​​ജ​​ന്‍ സ്കൂ​​ളി​​ന് സ​​മീ​​പം ഇ​​ട​​ത്തി​​ല്‍ കു​​ര്യാ​​ക്കോ​​സി​​ന്‍റെ ഭാ​​ര്യ ആ​​ന്‍​​സി (62)​യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ല്‍ ഇ​​വ​​രെ കാ​​ണാ​​താ​​യി​​രു​​ന്നു. ക​​ല്ല​​റ​​യി​​ല്‍​ നി​​ന്ന് ക​​ടു​​ത്തു​​രു​​ത്തി​​യി​​ലെ​​ത്തി എ​​റ​​ണാ​​കു​​ള​​ത്തേ​​ക്കു ബ​​സ് ക​​യ​​റി​പ്പോ​​യ​താ​​യി അ​​റി​​ഞ്ഞ​​തി​​നെ​ത്തു​​ട​​ര്‍​​ന്ന് ബ​​ന്ധു​​ക്ക​​ള്‍ വി​​വ​​രം പൊലീ​​സി​​നു കൈ​​മാ​​റി​​യി​​രു​​ന്നു. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പൊലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ല്‍​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു. ആ​​ന്‍​​സി​​ക്ക് മാ​​ന​​സി​​കാ​​സ്വാ​​സ്ഥ്യ​​മു​​ണ്ടാ​​യി​​രു​​ന്ന​​താ​​യി പൊലീ​​സ് പ​​റ​​ഞ്ഞു. മ​​ക്ക​​ള്‍: ബി​​ബി​​ന്‍ കു​​ര്യ​​ന്‍, ബി​​നു […]