യന്ത്രത്തകരാർ; യാത്രക്കാരുമായി ബോട്ട് വേമ്പനാട്ട് കായലിൽ കുടുങ്ങി

വൈക്കം: ജെട്ടിയിൽനിന്ന് തവണക്കടവിലേക്ക് പുറപ്പെട്ട ജലഗതാഗത വകുപ്പിന്‍റെ ബോട്ട് നടുക്കായലിൽ കുടുങ്ങി. യന്ത്രത്തകരാറിനെ തുടർന്നാണ് വേമ്പനാട്ടുകായലിന്‍റെ പകുതി ഭാഗത്ത് എത്തിയപ്പോൾ ബോട്ടിന്‍റെ പ്രവർത്തനം നിലച്ചത്.നിറയെ യാത്രക്കാരുള്ളപ്പോഴായിരുന്നു സംഭവം. പിന്നീട് വൈക്കത്തുനിന്ന് റെസ്ക്യൂ ബോട്ട് എത്തി കെട്ടിവലിച്ച് തവണക്കടവ് ജെട്ടിയിലെത്തിച്ച് യാത്രക്കാരെ ഇറക്കി. പിന്നീട് ഈ ബോട്ട് കെട്ടിവലിച്ച് വൈക്കത്ത് എത്തിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30നായിരുന്നു സംഭവം. 59 – 0 നമ്പർ ബോട്ടാണ് തകരാറിലായത്. യന്ത്രഭാഗത്തെ ചുക്കാൻ ഒടിഞ്ഞതാണ് കാരണമെന്ന് ജീവനക്കാർ പറഞ്ഞു. വൈക്കം ബോട്ട് ജൈട്ടിയിൽനിന്ന് സർവിസ് നടത്തുന്ന ബോട്ടുകൾ ഏറെ പഴകിയതാണെന്ന് […]

ഓട്ടോകൂലി ചോദിച്ചതിനെ തുടർന്ന് തർക്കം; ഇരുമ്പനം സ്വദേശിയായ ഓട്ടോ ഡ്രൈവറെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; വൈക്കം ചെമ്പ് സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക വൈക്കം: ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വൈക്കം ചെമ്പ് നൈനേത്ത് വീട്ടിൽ ജോയ് മകൻ ജിജോ (36) യെ ആണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുമ്പനം സ്വദേശിയായ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതി കഴിഞ്ഞദിവസം കാറ്ററിങ് ജോലി കഴിഞ്ഞ് എറണാകുളം വൈറ്റിലയിൽ നിന്നും ഓട്ടോറിക്ഷയിൽ കയറി വൈക്കത്തിനു വരുന്ന വഴി തൃപ്പൂണിത്തറയിൽ എത്തി ബാറിൽ കയറി ഇരുവരും മദ്യപിക്കുകയും , തുടര്‍ന്ന് വൈക്കത്തുള്ള പ്രതിയുടെ വീട്ടില്‍ എത്തിയതിനു ശേഷം ഓട്ടോ […]

വൈ​കി​യേ എ​ത്തൂ എ​ന്നു പ​റ​ഞ്ഞു; പക്ഷെ അതൊരു യാത്ര പറച്ചിലിലാകുമെന്ന് ആരും കരുതിയില്ല; ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ്വദേശിയുടെ അപകട മരണം താങ്ങാനാവാതെ വീട്ടുകാരും സഹപ്രവർത്തകരും; പ്രിയപ്പെട്ട അധ്യാപകന് യാത്രാമൊഴി നേർന്ന് വിദ്യാർത്ഥികളും……

സ്വന്തം ലേഖിക ക​​ടു​​ത്തു​​രു​​ത്തി: ആ ​​വൈ​​ക​​ല്‍ ഇ​​നി ഒ​​രി​​ക്ക​​ലും കോ​​ള​​ജി​​ലേ​​ക്കു വ​​രി​​ല്ലെ​​ന്നു​​ള്ള കാ​​ര്യ​​മാ​​കു​​മെ​​ന്നു ആരും ഓ​​ര്‍​​ത്തി​​ല്ല. ഞീ​​ഴൂ​​ര്‍ ഐ​​എ​​ച്ച്‌ആ​​ര്‍​​ഡി കോ​​ള​​ജി​​ലെ കൊ​​മേ​​ഴ്സ് വി​​ഭാ​​ഗം അ​​ധ്യാ​​പ​​ക​​ന്‍ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് കാ​​ര്‍​​ത്തി​​ക​​യി​​ല്‍ അ​​ന​​ന്ദു ഗോ​​പി (28) യു​​ടെ അ​​കാ​​ല വി​​യോ​​ഗം വി​​ദ്യാ​​ര്‍​​ഥി​​ക​​ളേ​​യും അ​​ധ്യാ​​പ​​ക​​രേ​​യും ക​​ണ്ണീ​​രി​​ലാ​​ഴ്ത്തിയിരിക്കുകയാണ്. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തോ​​ടെ അ​​ധ്യാ​​പ​​ക​​നാ​​യ അ​​ന​​ന്ദു​​വി​​ന് കോ​​ള​​ജി​​ലേ​​ക്ക് വ​​രു​​ന്ന​വ​​ഴി പാ​​ര​​ക​​ര​​യ്ക്കു​ സ​​മീ​​പ​​ത്തു​​വ​​ച്ചു അ​​പ​​ക​​ടം പ​​റ്റി​​യെ​​ന്ന വി​​വ​​രം കോ​​ള​​ജി​​ല്‍ അ​​റി​​യു​​മ്പോഴും ചെ​​റി​​യ പ​​രി​​ക്കു​​ക​​ള്‍ മാ​​ത്ര​​മാ​​യി​​രി​​ക്കും എ​​ന്നാ​​ണ് സ​​ഹ​അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ര്‍​​ഥി​​ക​​ളും വി​​ചാ​​രി​​ച്ച​​ത്. അ​​പ​​ക​​ട​ വി​​വ​​ര​​മ​​റി​​ഞ്ഞ് മു​​ട്ടു​​ചി​​റ എ​​ച്ച്‌ജി​​എം ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു പാ​​ഞ്ഞെ​​ത്തി​​യ അ​​ധ്യാ​​പ​​ക​​ര്‍​​ക്കു സ​​ഹ​​പ്ര​​വ​​ര്‍​​ത്ത​​ക​​ന്‍റെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​രം […]

കാപ്പാ നിയമം ലംഘിച്ച് ഹോട്ടലിൽ എത്തി മാനേജരെ കൊലപ്പെടുത്താൻ ശ്രമം; ടിവി പുരം സ്വദേശി അറസ്റ്റിൽ; പ്രതി വൈക്കം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആൾ

സ്വന്തം ലേഖിക കോട്ടയം: കാപ്പാ നിയമം ലംഘിച്ച് കൊലപാതകശ്രമം നടത്തിയ പ്രതി അറസ്റ്റിൽ. ടിവി പുരം മുത്തേടത്തുകാവ് മോഴിക്കാട് അമ്പലത്തിന് സമീപം പുന്നമറ്റത്തിൽ വീട്ടിൽ ഷണ്മുഖ ദാസ് മകൻ കണ്ണൻ (ഹനുമാൻ കണ്ണൻ -31) നെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നതാണ്. ഇതിനിടയിലാണ് ഇയാൾ കാപ്പാ നിയമം ലംഘിച്ചുകൊണ്ട് കോട്ടയം ജില്ലയിൽ പ്രവേശിക്കുകയും കൊലപാതക ശ്രമം നടത്തുകയും ചെയ്തത്. ഇയാൾ ഇന്നലെ വെച്ചൂരിൽ ഉള്ള പ്രമുഖ ഹോട്ടലിൽ എത്തി മാനേജരെ ആക്രമിക്കുകയായിരുന്നു. […]

മുൻവൈരാഗ്യത്തെ തുടർന്ന് മുറിഞ്ഞപ്പുഴ സ്വദേശിക്കുനേരെ വധശ്രമം; ഫോർട്ട്കൊച്ചി സ്വദേശികൾ വൈക്കം പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഫോർട്ട് കൊച്ചി അറയക്കള്‍ വീട്ടിൽ ജോൺ സിറിൾ ഫെർണാണ്ടസ് മകൻ സിൽവസ്റ്റാർ ഫെർണാണ്ടസ് (33), ഫോർട്ട് കൊച്ചി നസ്രത്ത് മണിയപ്പൊഴി വീട്ടിൽ ജേക്കബ് മകൻ ഗില്‍ട്ടന്‍ എന്ന് വിളിക്കുന്ന ഇമ്മാനുവൽ (33) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം മുറിഞ്ഞപുഴ പുതുവൽ നികർത്തിൽ വീട്ടിൽ വിസ്മയിനെയാണ് കൊല്ലാൻ ശ്രമിച്ചത്. സിൽവസ്റ്റാർ ഫെർണാണ്ടസും വിസ്മയും തമ്മിൽ മുൻവൈരാഗ്യം നിലവിലുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് സിൽവർസ്റ്റാർ ഫെർണാണ്ടസ് സുഹൃത്തായ ഇമ്മാനുവേലിനെയും കൂട്ടി വിസ്മയിനെ […]

വൈക്കം മഹാദേവ ക്ഷേത്രത്തിൽ മോഷണശ്രമം; കിഴക്കേ ഗോപുരത്തിന്‌ മുന്‍വശമുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് പൊളിച്ച നിലയില്‍

സ്വന്തം ലേഖിക വൈക്കം: മഹാദേവ ക്ഷേത്രത്തിൽ മോഷണശ്രമം. ആഗസ്റ്റ് 14 ന്‌ രാത്രിയിൽ കാണിക്ക വഞ്ചിയുടെ പൂട്ട്‌ പൊളിച്ചാണ് മോഷണ ശ്രമം നടന്നത്‌. കിഴക്കേ ഗോപുരത്തിന്‌ മുന്‍വശമുള്ള അലങ്കാര ഗോപുരത്തിനോട്‌ ചേര്‍ന്ന കാണിക്ക വഞ്ചിയാണ്‌ താഴ്‌ പൊളിച്ച നിലയില്‍ കാണപ്പെട്ടത്‌. വശത്തുള്ള ഗ്രില്ലിന്റെ താഴും വഞ്ചിയുടെ താഴും തകര്‍ന്നിട്ടുണ്ട്‌. ഇവിടെ പതിവായി രാത്രി 12 ന്‌ ശേഷം രണ്ട്‌ പ്രാവിശ്യം ബീറ്റ്‌ പൊലീസ്‌ എത്താറുണ്ട്‌. ദേവസ്വം നല്‌കിയ പരാതിയുടെ അടിസ്‌ഥാനത്തിന്‍ വൈക്കം പൊലീസ്‌ സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ദ്ധരും ഡോഗ്‌ സ്‌ക്വാഡും എത്തിയിരുന്നു. […]

നാദാപുരത്ത് വർണ്ണശബളമായ രീതിയിൽ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖിക നാദാപുരം :നാദാപുരത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥർ ,കുടുംബശ്രീ ,ഹരിതകർമ്മ സേന എന്നിവരുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷം സമുചിതമായി സംഘടിപ്പിച്ചു .പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി പതാക ഉയർത്തി ,സ്വതന്ത്രദിന സന്ദേശം നൽകി .തുടർന്ന് സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ അനുസ്മരിച്ച് 75 എന്ന അക്ഷരക്രമത്തിൽ അണിനിരന്ന് ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ആസാദി ഗാനം ആലപിച്ചു. തുടർന്ന് കല്ലാച്ചി ടൗണിൽ തിരംഗ റാലി സംഘടിപ്പിച്ചു.പ്രസിഡണ്ട് വി […]

വൈക്കം തോട്ടകത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി; ഭാര്യയുടെ നില അതീവഗുരുതരം

സ്വന്തം ലേഖിക കോട്ടയം: വൈക്കം തോട്ടകത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തലയാഴം തോട്ടകം കമ്മ്യൂണിറ്റി ഹാളിനു സമീപം പുത്തൻവീട്ടിൽ ദാമോദരനാണ് ഭാര്യ സുശീല(58) യെ വെട്ടി പരിക്കേൽപിച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ വീട്ടിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതാകാം കൊലപാതക ശ്രമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് നിഗമനം. വെട്ടേറ്റ സുശീലയുടെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും ദാമോദരൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് കണ്ടുനിന്നവർ പറഞ്ഞു. ഓടികൂടിയ നാട്ടുകാർ ചേർന്നാണ് ഇവരെ ആശുപത്രിയിൽ […]

വെള്ളം എടുക്കാതെ കടൽ; പ്രളയഭീതിയിൽ കുട്ടനാടും കുമരകവും വൈക്കവും

സ്വന്തം ലേഖിക കോട്ടയം: പടിഞ്ഞാറന്‍ മേഖലയില്‍ നിരവധി വീടുകള്‍ വെള്ളത്തില്‍ തന്നെ. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്‌തതതോടെ കോട്ടയം, ചങ്ങനാശേരി, തിരുവാര്‍പ്പ്‌, അയ്‌മനം, കുമരകം, വൈക്കം ഭാഗങ്ങളുടെ താഴ്‌ന്ന മേഖലകളില്‍ ജലനിരപ്പുയര്‍ന്നു. തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും തുറന്നിട്ടും വേമ്പനാട്ടുകായലിലൂടെ വെള്ളം കടലിലേക്ക് ഒഴുകാതെ അപ്പര്‍കുട്ടനാട് പ്രളയഭീതിയിലാണ്. കടല്‍ വെള്ളം എടുക്കാത്ത സ്ഥിതി തുടര്‍ന്നാല്‍ പ്രളയജലം കെട്ടിനിന്ന് ജനജീവിതം ദുരിതമാകും. വേമ്പനാട്ട് കായലില്‍ ഓരോ മഴക്കാലത്തും വന്നടിയുന്ന മണ്ണും ചെളിയും എക്കലും കോരിമാറ്റി ആഴം കൂട്ടുകയും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തോടുകളും […]

അയൽവാസിയുമായി വാക്കേറ്റം; വൈക്കത്ത് വീട്ടിൽ അതിക്രമിച്ച് കയറി ചെടിച്ചട്ടി കൊണ്ട് യുവാവിൻ്റെ തലയ്ക്കടിച്ചു; പ്രതികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖിക വൈക്കം: അയൽവാസിയെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. വൈക്കം തലയാഴം മന്നംപള്ളി വീട്ടിൽ ഹരിക്കുട്ടൻ മകൻ ഹരീഷ്, കല്ലറ മുണ്ടാർ പാറയിൽ നൂറ്റിപ്പത്ത്ചിറയിൽ വീട്ടിൽ ശ്രീനിവാസൻ മകൻ ശ്രീകാന്ത് (34), ആപ്പാഞ്ചിറ പൂഴിക്കോൽ പൂഴിക്കുന്നേൽ വീട്ടിൽ ഗോപി മകൻ അനീഷ് ഗോപി (37) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൂഴിക്കോൽ കോളനി ഭാഗത്ത് അജിയെയാണ് അനീഷും സുഹൃത്തുക്കളും ചേർന്ന് അജിയുടെ വീട്ടിൽ കയറി ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചത്. അയൽവാസികളായ അനീഷും, അജിയും തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് അജിയെ […]