തലയോലപ്പറമ്പിൽ ബാ​​റി​​ല്‍ വച്ചുണ്ടായ വാ​​ക്കേ​​റ്റത്തെത്തുടർന്ന് യു​​വാ​​വി​​നെ വീ​​ട്ടി​​ല്‍ ക​​യ​​റി ത​​ല​​യ്ക്ക​​ടി​​ച്ച്‌ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം;പ്ര​​തി​​ പൊലീസ് പി​​ടിയിൽ

തലയോലപ്പറമ്പിൽ ബാ​​റി​​ല്‍ വച്ചുണ്ടായ വാ​​ക്കേ​​റ്റത്തെത്തുടർന്ന് യു​​വാ​​വി​​നെ വീ​​ട്ടി​​ല്‍ ക​​യ​​റി ത​​ല​​യ്ക്ക​​ടി​​ച്ച്‌ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം;പ്ര​​തി​​ പൊലീസ് പി​​ടിയിൽ

സ്വന്തം ലേഖിക

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ബാ​​റി​​ല്‍ വ​​ച്ചു​​ണ്ടാ​​യ വാ​​ക്കേ​​റ്റ​​ത്തെ​ത്തു​​ട​​ര്‍​​ന്ന് യു​​വാ​​വി​​നെ വീ​​ട്ടി​​ല്‍ ക​​യ​​റി ത​​ല​​യ്ക്ക​​ടി​​ച്ച്‌ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേസിലെ പ്ര​​തി​​കൾ പി​​ടിയിൽ.

ചെ​​മ്പ് ബ്ര​​ഹ്മ​​മം​​ഗ​​ലം ചൂ​​ള​​പ്പ​​റ​​മ്പില്‍ അ​​ഖി​​ല്‍ സി. ​​ബാ​​ബു (28) ആണ് പൊലീസിൻ്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെ​​ള്ളി​​യാ​​ഴ്ച്ച പു​​ല​​ര്‍​​ച്ചെ ഒ​​ന്നോ​​ടെ വെ​​ള്ളൂ​​ര്‍ വ​​രി​​ക്കാം​​കു​​ന്ന് അ​​സീ​​സി ബ​​ധി​​ര വി​​ദ്യാ​​ല​​യ​​ത്തി​​നു സ​​മീ​​പം കോ​​ട്ട​​പ്പു​​റം വീ​​ട്ടി​​ല്‍ കെ.​​ആ​​ര്‍. രാ​​ഹു​​ലി (26)​നെ ​വീ​​ട്ടി​​ല്‍ ക​​യ​​റി ഇ​​യാ​​ള്‍ ത​​ല​​യ്ക്ക​​ടി​​ച്ച്‌ അ​​പാ​​യ​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ രാ​​ഹു​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്.

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് എ​​സ്‌ഐ​മാ​​രാ​​യ ടി.​ആ​​ര്‍. ദീ​​പു, പി.​​എ​​സ്. സു​​ധീ​​ര​​ന്‍, സീ​​നി​​യ​​ര്‍ സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍ രാ​​ജീ​​വ്, സി ​​പി ഒ ​​പ്ര​​വീ​​ണ്‍ പ്ര​​കാ​​ശ്, ഷൈ​​ന്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘമാണ് പ്രതിയെ അ​​ര​​യ​​ന്‍​​കാ​​വ് ഭാ​​ഗ​​ത്തു​നി​​ന്നും പി​​ടി​​കൂ​​ടി​​യ​​ത്.