വൈക്കം ത​​ല​​യോ​​ല​​പ്പ​​റ​​മ്പിൽ തെ​​ങ്ങു​​ക​​യ​​റ്റ​​ക്കാ​​ര​​ന്‍ തെ​​ങ്ങി​​ല്‍ ത​​ല​​കീ​​ഴാ​​യി കു​​രു​​ങ്ങി; ഉടൻ സ്ഥലത്തെത്തി ഫയർഫോഴ്സ്; പിന്നീട് സംഭവിച്ചത്…!

വൈക്കം ത​​ല​​യോ​​ല​​പ്പ​​റ​​മ്പിൽ തെ​​ങ്ങു​​ക​​യ​​റ്റ​​ക്കാ​​ര​​ന്‍ തെ​​ങ്ങി​​ല്‍ ത​​ല​​കീ​​ഴാ​​യി കു​​രു​​ങ്ങി; ഉടൻ സ്ഥലത്തെത്തി ഫയർഫോഴ്സ്; പിന്നീട് സംഭവിച്ചത്…!

സ്വന്തം ലേഖിക

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: തെ​​ങ്ങ് തെ​​ളി​​ച്ച​​ശേ​​ഷം താ​​ഴേ​​ക്ക് ഇ​​റ​​ങ്ങു​​ന്ന​​തി​​നി​​ട​​യി​​ല്‍ തെ​​ങ്ങു​​ക​​യ​​റ്റ​​ക്കാ​​ര​​ന്‍ തെ​​ങ്ങി​​ല്‍ ത​​ല​​കീ​​ഴാ​​യി കു​​രു​​ങ്ങി.

ത​​ല​​യോ​​ല​​പ​​റ​​മ്പ് വ​​ട​​യാ​​ര്‍ മാ​​ക്കോ​​ക്കു​​ഴി​​യി​​ല്‍ പാ​​റ​​ശേ​​രി​​പ്പ​​ട​​വി​​ല്‍ മാ​​ത്യു​​വി​​ന്‍റ പു​​ര​​യി​​ട​​ത്തി​​ലെ തെ​​ങ്ങു തെ​​ളി​​ക്കാ​​ന്‍ ക​​യ​​റി​​യ വ​​ല്യാ​​റ​​ത്ത​​റ​​യി​​ല്‍ വി​​ക്ര​​മ (56) നാ​​ണ് തെ​​ങ്ങി​​ല്‍ കു​​രു​​ങ്ങി​​യ​​ത്. അ​​ര​​മ​​ണി​​ക്കൂ​​റോ​​ളം തെ​​ങ്ങി​​ല്‍ ത​​ല​​കീ​​ഴാ​​യി കി​​ട​​ന്ന വി​​ക്ര​​മ​​നെ ഫ​​യ​​ര്‍​​ഫോ​​ഴ്സ് എ​​ത്തി വ​​ട​​മു​​പ​​യോ​​ഗി​​ച്ച്‌ താ​​ഴെ ഇ​​റ​​ക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​​ന്ന​​ലെ ഉ​​ച്ച​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​യി​​രു​​ന്നു സം​​ഭ​​വം.
തെ​​ങ്ങി​​ല്‍ കു​​രു​​ങ്ങി​​യ വി​​ക്ര​​മ​​ന് താ​​ഴെ​വീ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ന്‍ പു​​ര​​യി​​ട​​ത്തി​​ന്‍റെ ഉ​​ട​​മ​​യും സ​​മീ​​പ​വാ​​സി​​ക​​ളും തെ​​ങ്ങി​​നു താ​​ഴെ ഫോം​​ബെ​​ഡ് വി​​രി​​ച്ച്‌ പ​​രി​​ഭ്രാ​​ന്തി​​യോ​​ടെ താ​​ഴെ നി​​ന്നു. വി​​വ​​ര​​മ​​റി​​ഞ്ഞെ​​ത്തി​​യ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ സേ​​തു​​ല​​ക്ഷ്മി അ​​നി​​ല്‍​​കു​​മാ​​ര്‍, കെ. ​​ആ​​ശി​​ഷ് എ​​ന്നി​​വ​​ര്‍ ഫ​​യ​​ര്‍​​ഫോ​​ഴ്സി​​ല്‍ വി​​വ​​ര​​മ​​റി​​യി​​ച്ചു.

വൈ​​ക്കം ഫ​​യ​​ര്‍​​സ്റ്റേ​​ഷ​​ന്‍ സീ​​നി​​യ​​ര്‍ ഫ​​യ​​ര്‍ ഓ​​ഫി​​സ​​ര്‍ വി. ​​മ​​നോ​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഫ​​യ​​ര്‍ യൂ​​ണി​​റ്റ് ഉ​​ട​​ന്‍ സ്ഥ​​ല​​ത്തെ​​ത്തി വ​​ടം ഉ​​പ​​യോ​​ഗി​​ച്ച്‌ വി​​ക്ര​​മി​​നെ അ​​തി​​സാ​​ഹ​​സി​​ക​​മാ​​യി താ​​ഴെ ഇ​​റ​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​റ്റ് ആ​​രോ​​ഗ്യ​പ്ര​​ശ്ന​​ങ്ങ​​ള്‍ ഇ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ വി​​ക്ര​​മ​​നെ പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ ന​​ല്‍​​കി​​യ ശേ​​ഷം വീ​​ട്ടി​​ല്‍ എ​​ത്തി​​ച്ചു.