വൈക്കത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ മുഖംമൂടി ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകനായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്

വൈക്കത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ മുഖംമൂടി ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകനായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്

സ്വന്തം ലേഖിക

കോട്ടയം: വൈക്കം മറവന്‍തുരുത്ത് പഞ്ഞിപ്പാലത്തിന് സമീപം ചലച്ചിത്ര ചിത്രീകരണ സ്ഥലത്ത് നടന്ന മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്.

ഡിവൈഎഫ്ഐ പ്രവർത്തകനായ
ചെമ്പ് ക്രാംപള്ളി മിഥുന്‍ ജിത്തിനാണ് (31) അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. മറവന്‍തുരുത്ത് പഞ്ഞിപ്പാലത്തിന് സമീപമാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഫോണ്‍ ചെയ്യുന്നതിനായി ലൊക്കേഷനില്‍ നിന്ന് റോഡിലേയ്ക്ക് ഇറങ്ങിയ മിഥുനെ മുഖം മറച്ച്‌ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. മിഥുനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.