കു​​​മ​​​ര​​​കം പ്രാ​​​ഥ​​​മി​​​ക ആരോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലെ ജോലി ക​​​ഴി​ഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിതാ ഡോക്ടറുടെ കാർ ബസുമായി കൂട്ടിയിടിച്ച് പരിക്ക്

കു​​​മ​​​ര​​​കം പ്രാ​​​ഥ​​​മി​​​ക ആരോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലെ ജോലി ക​​​ഴി​ഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിതാ ഡോക്ടറുടെ കാർ ബസുമായി കൂട്ടിയിടിച്ച് പരിക്ക്

സ്വന്തം ലേഖിക

വൈ​​​ക്കം: കാ​​​റും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​ വ​​​നി​​​താ ഡോ​​​ക്ട​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

കു​​​മ​​​ര​​​ക​​​ത്തെ പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലെ ഡ്യൂ​​​ട്ടി ക​​​ഴി​​​ഞ്ഞു വൈ​​​ക്കം ചാ​​​ല​​​പ​​​റ​​​മ്പിലെ വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ഡോ. ​​​സ്വ​​​പ്ന​​​യ്ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ വൈ​​​ക്കം-വെ​​​ച്ചൂ​​​ര്‍ റോ​​​ഡി​​​ലെ വി​​​യ​​​റ്റ്നാം ജം​​​ഗ്ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കു​​​മ​​​ര​​​ക​​​ത്തെ പി​​​എ​​​ച്ച്‌സി​​​യി​​​ല്‍​​​നി​​​ന്നു ഡ്യൂ​​​ട്ടി​​​ക​​​ഴി​​​ഞ്ഞു ചാ​​​ല​​​പ്പ​​​റ​​​മ്പിലെ വീ​​​ട്ടി​​​ലേ​​​ക്കു വ​​​രു​​​മ്പോള്‍ വീ​​​തി​​​കു​​​റ​​​ഞ്ഞ റോ​​​ഡി​​​ല്‍ കാ​​​റും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​രും സ്വ​​​കാ​​​ര്യ​​ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രും ചേ​​​ര്‍​​​ന്നാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​​​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​ത്. വൈ​​​ക്കം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ഡോ. ​​​സ്വ​​​പ്ന പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ​​​യ്ക്കു​​​ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി.