പത്തനംതിട്ടയിൽ രണ്ടുകിലോ കഞ്ചാവുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍
സ്വന്തം ലേഖിക പത്തനംതിട്ട :പത്തനംതിട്ടയിൽ രണ്ടുകിലോ കഞ്ചാവുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്കെതിരായ പോലീസ് നടപടി തുടരുന്ന സാഹചര്യത്തിലാണ് ഇരുവരും പിടിയിലായത് . ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആന്റി നര്‍കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും ( ഡാന്‍സാഫ് ), അടൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാക്കള്‍ അറസ്റ്റിലായത് . പാലമേല്‍ കുടശ്ശനാട് കഞ്ചുക്കോട് പൂവണ്ണും തടത്തില്‍ വീട്ടില്‍ നിസാറുദ്ദീന്റെ മകന്‍ അന്‍സല്‍ (27), അടൂര്‍ പെരിങ്ങനാട് മേലൂട് […]