മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വൈക്കത്ത് വെല്‍ഡിംഗ് കടയുടമ ഷോക്കടിച്ച്‌ മരിച്ചു

സ്വന്തം ലേഖിക കോട്ടയം: ഇരുമ്പുതോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന്‍ മരിച്ചു. വൈക്കം പള്ളിപ്രത്തുശേരി മണ്ണത്താനം മുണ്ടുമാഴത്ത് പുരുഷോത്തമന്‍ നായര്‍ (62) ആണ് മരിച്ചത്. തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പുടമയായ പുരുഷോത്തമന്‍ നായരുടെ മരണം. വര്‍ക്ക് ഷോപ്പിന് സമീപത്തെ പുളിമരത്തില്‍ കയറിയാണ് സമീപത്തെ മാവില്‍ നിന്ന് മാങ്ങ പറിക്കാന്‍ ശ്രമിച്ചത്. ഇതിനിടെ കൈയ്യിലുണ്ടായിരുന്ന ഇരുമ്പ് തോട്ടി മുകളിലൂടെ കടന്നുപോകുന്ന 11 കെ വി ലൈനില്‍ നിന്ന് തട്ടി. ഷോക്കേറ്റ് തത്ക്ഷണം പുരുഷോത്തമന്‍ നായര്‍ മരിച്ചു.

തലയോലപ്പറമ്പ് ആപ്പാഞ്ചിറ പെട്രോൾ പമ്പിനു സമീപം റോഡിൽ വീണു ചിതറി കിടന്ന ഗ്ലാസ് ചീളുകൾ ഫയർഫോഴ്സ് അധികൃതർ വൃത്തിയാക്കി

സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: ആപ്പാഞ്ചിറ പെട്രോൾ പമ്പിനു സമീപം റോഡിൽ വീണു ചിതറി കിടന്ന ഗ്ലാസ് ചീളുകൾ ഫയർഫോഴ്സ് അധികൃതർ മാറ്റി വൃത്തിയാക്കി. ഇന്നലെ രാത്രിയാണ് വാഹനത്തിൽ നിന്നും വീണ കൂറ്റൻ ചില്ല് റോഡിൽ ചിതറിയത്. ഇതോടെ വാഹന ഗതാഗതം അപകട ഭീതിയിലായി. സ്ഥലത്ത് എത്തിയ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരായ മഹേഷ് ചന്ദ്രൻ നിഖിൽ കെ ബാലൻ ഗണേഷ് കുമാർ എന്നിവർ സമയോചിതമായി ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ചെയ്തു.

കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം എന്നിവിടങ്ങളിൽ എലിപ്പനി വ്യാപനം; പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ വിതരണം ഊര്‍ജ്ജിതമാക്കും; കർമ്മപദ്ധതിക്ക് തുടക്കം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ എലിപ്പനി കൂടുതലായി കണ്ടെത്തുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. ഏറ്റുമാനൂര്‍, വൈക്കം ബ്ലോക്കുകള്‍, കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകള്‍ എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി കണ്ടെത്തുന്നത്. പ്രദേശങ്ങളിലെ കര്‍ഷകത്തൊഴിലാളികള്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, ഓട, കുളം, ചാലുകള്‍ എന്നിവ ശുചീകരിക്കുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, വെള്ളക്കെട്ടുമായി സമ്പര്‍ക്കമുണ്ടായവര്‍ എന്നിവരുടെയും മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെയും വീടുകളില്‍ 20, 21, 22 തീയതികളിലായി ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരുന്ന് എത്തിക്കും. പനിയോടൊപ്പം കണ്ണിന് […]

വൈക്കം കോതനല്ലൂരിൽ ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. അതിരമ്പുഴ ശ്രീകണ്ഠമംഗലം നീണ്ടൂപ്പറമ്പില്‍ ജിബിന്‍ (21), മാവേലിനഗറില്‍ വലിയതടത്തില്‍ മെല്‍ബിന്‍ (26), ഓണംതുരുത്ത് കദളിമറ്റം തലയ്ക്കല്‍ അഭിജിത്ത് (22) എന്നിവരാണ് പൊലീസ് പിടിയിലായത്. ഈ മാസം രണ്ടിന് രാത്രി കോതനല്ലൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ജംങ്ഷന് സമീപം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കോതനല്ലൂര്‍ പട്ടമന വീട്ടില്‍ തങ്കച്ചനാണ് (മാത്യു -53) കുത്തേറ്റത്. ഇല്ലിക്കല്‍കല്ലിലെ റിസോര്‍ട്ടില്‍ ഒളിച്ചു താമസിക്കുന്നതിനിടെയാണ് മൂവരും പിടിയിലായത്. കടുത്തുരുത്തി എസ്.എച്ച്‌.ഒ രഞ്ജിത്ത് വിശ്വനാഥ്, പ്രിന്‍സിപ്പല്‍ എസ്.ഐ വിപിന്‍ ചന്ദ്രന്‍, […]

വൈക്കത്ത് അംഗനവാടി കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണ് മൂന്ന് വയസുകാരന് പരുക്ക്

സ്വന്തം ലേഖകൻ കോട്ടയം: വൈക്കത്ത് അങ്കണവാടി കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണ് മൂന്ന് വയസുകാരന് പരുക്ക്. പോളശ്ശേരി കായിക്കരയിലെ അങ്കണവാടിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ കായിക്കര പനയ്ത്തറ അജീഷിന്റ മകന്‍ ഗൗതമിന് ഭിത്തിയിലെ കല്ലു തെറിച്ചു വീണ് മൂക്കിനു പരുക്കേല്‍ക്കുകയായിരുന്നു. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനഞ്ചോളം കുട്ടികള്‍ ഉള്ള അംഗനവാടിയില്‍ രണ്ടു കുട്ടികള്‍ മാത്രമാണ് ഇന്ന് എത്തിയത്. കൂടുതല്‍ കുട്ടികള്‍ എത്താതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി […]

വൈ​​​ക്കം ത​​​ല​​​യോ​​​ല​​പ്പ​​​റ​​മ്പിൽ പ്ല​​​സ് വ​​​ണ്‍ വി​​​ദ്യാ​​​ര്‍ത്ഥിനി​​​യെ പൊലീ​​​സു​​​കാ​​​ര​​​ന്‍ പീ​​ഡി​​പ്പി​​ച്ച സം​​ഭ​​വം: അ​​​ന്വേ​​​ഷ​​​ണം ഊ​​ര്‍​​​ജി​​​ത​​​മാ​​​ക്ക​​​ണ​​മെ​​ന്ന് ബ​​ന്ധു​​ക്ക​​ള്‍

സ്വന്തം ലേഖകൻ കോ​​​ട്ട​​​യം: വൈ​​​ക്കം ത​​​ല​​​യോ​​​ല​​പ്പ​​​റ​​​മ്പ് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ പ്ല​​​സ് വ​​​ണ്‍ വി​​​ദ്യാ​​​ര്‍ത്ഥിനി​​​യെ അ​​​യ​​​ല്‍​​​വാ​​​സി​​​യാ​​​യ പൊലീ​​​സു​​​കാ​​​ര​​​ന്‍ കാ​​​റി​​​ല്‍ ക​​​യ​​​റ്റി​​ക്കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ഊ​​ര്‍​​​ജി​​​ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ബ​​​ന്ധു​​​ക്ക​​​ള്‍ ഉ​​​ന്ന​​​ത പൊലീ​​സ് അ​​​ധി​​​കൃ​​​ത​​​ര്‍​​​ക്ക് പ​​​രാ​​​തി ന​​​ല്‍​​​കി. സ്കൂ​​​ളി​​​ല്‍​​പോ​​​യ പെ​​​ണ്‍​കു​​​ട്ടി​​​യെ കാ​​​റി​​​ല്‍ ക​​​യ​​​റ്റി​​​യ​​ശേ​​​ഷം സ്പ്രേ ​​​അ​​​ടി​​​ച്ച​​​പ്പോ​​​ള്‍ പെ​​​ണ്‍​കു​​​ട്ടി ബോ​​​ധ​​​ര​​​ഹി​​​ത​​​യാ​​​യെ​​​ന്നും തു​​​ട​​​ര്‍​​​ന്ന് പൊലീ​​സു​​​കാ​​​ര​​​ന്‍ പെ​​​ണ്‍​കു​​​ട്ടി​​​യെ അ​​​യാ​​​ളു​​​ടെ വീ​​​ട്ടി​​​ല്‍ കൊ​​​ണ്ടു​​​പോ​​​യ​​ശേ​​​ഷം കാ​​​റി​​​ല്‍ ക​​​യ​​​റ്റി സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​ത്ത് ഇ​​​റ​​​ക്കി​​​വി​​​ട്ടു​​​വെ​​​ന്നും ആ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു പ​​​രാ​​​തി ന​​​ല്‍​​​കി​​​യ​​​ത്. ചൈ​​​ല്‍​​​ഡ്‌​​ലൈ​​​ന്‍​​​കാ​​​ര്‍​​​ക്കു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​വി​​​വ​​​ര​​​ത്തി​​​ന്‍റ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പെ​​​ണ്‍​കു​​​ട്ടി​​​യെ സ​​​മീ​​​പി​​​ച്ച ശി​​​ശു സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​യോ​​​ടു പെ​​​ണ്‍​കു​​​ട്ടി കാ​​​റി​​​ല്‍ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​യ കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് ശി​​​ശു […]

വൈക്കം ത​​ല​​യോ​​ല​​പ്പ​​റ​​മ്പിൽ പെൺകുട്ടികൾ വിഷക്കായ കഴിച്ച സംഭവം; അന്വേഷണം സെക്സ് റാക്കറ്റിലേക്ക്; പഴുതടച്ച അന്വേഷണത്തിനൊരുങ്ങി പൊലീസ്

സ്വന്തം ലേഖകൻ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: വിഷക്കായ ക​​ഴി​​ച്ച കൂ​​ട്ടു​​കാ​​രി​​ക​​ളി​​ല്‍ ഒ​​രാ​​ള്‍ മ​​രി​​ക്കു​​ക​​യും മ​​റ്റൊ​​രാ​​ള്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ളേ​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ല്‍ തു​​ട​​രു​​ക​​യും ചെ​​യ്യു​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പൊലീ​സ് അ​​ന്വേ​​ഷ​​ണം സെ​​ക്സ് റാ​​ക്ക​​റ്റി​​ലേ​​ക്കും നീ​​ളു​​ന്നു. ഇ​​പ്പോ​​ള്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ക​​ഴി​​യു​​ന്ന വെ​​ള്ളൂ​​ര്‍ സ്വ​​ദേ​​ശി​​നി ഒ​​ന്ന​​ര​വ​​ര്‍​​ഷം മു​​ൻപ് പോ​​ക്സോ കേ​​സി​​ല്‍ ഇ​​ര​​യാ​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. ഫോ​​ണി​​ലൂ​​ടെ പ​​രി​​ച​​യ​​പ്പെ​​ട്ട മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​ക​​ളാ​​യ യു​​വാ​​ക്ക​​ള്‍ നി​​ര്‍​​ധ​​ന​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ നി​​ര​​ന്ത​​രം വി​​ളി​​ച്ച്‌ പ്ര​​ലോ​​ഭി​​പ്പി​​ച്ച്‌ കെ​​ണി​​യി​​ലാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വെ​​ള്ളൂ​​ര്‍ പൊലീസ് മൂ​​ന്നു യു​​വാ​​ക്ക​​ള്‍​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തി​​രു​​ന്നു. മ​​നോ​​നി​​ല തെ​​റ്റി​​യ മാ​​താ​​വും സ​​ഹോ​​ദ​​രി​​യും മാ​​ത്ര​​മാ​​ണ് പെ​​ണ്‍​കു​​ട്ടി​​ക്കു​​ള്ള​​ത്. സ​​ഹോ​​ദ​​രി പ​​ശു​​വി​​നെ ക​​റ​​ന്നു […]

കൈ മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച പെൺകുട്ടി പിറ്റേന്ന് രാവിലെ വിഷക്കായ കഴിച്ചു; വിവരം അറിഞ്ഞ് വിഷക്കായ കഴിച്ച കൂട്ടുകാരി മരിക്കുകയും ചെയ്തു: ഉറ്റകൂട്ടുകാരികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം തേടി പൊലീസ്…!

സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: ഉറ്റകൂട്ടുകാരികളായ രണ്ടു പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ചു. ഒരാള്‍ മരിച്ചു. രണ്ടാമത്തെ പെണ്‍കുട്ടി ഗുരുതരനിലയില്‍ ആശുപത്രിയില്‍ തുടരുന്നു. എന്നാൽ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല. തലയോലപ്പറമ്പ് പഴമ്പട്ടി ചാലിത്തറ വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ കൃഷ്ണമോള്‍ (18) ആണ് മരിച്ചത്. കൃഷ്ണമോളുടെ കൂട്ടുകാരി ഇറുമ്പയം സ്വദേശിനി (18) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച ഇറുമ്പയം സ്വദേശിനിയും ചൊവ്വാഴ്ച കൃഷ്ണമോളും വിഷക്കായ കഴിച്ചു. ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിന്റെ കാരണം പൊലീസ് അന്വേഷിക്കുകയാണ്. ഒന്നര വര്‍ഷം മുന്‍പുണ്ടായ പോക്‌സോ കേസിലെ അതിജീവിതയാണ് ഇറുന്നുയം […]

വൈക്കം നഗരസഭയിലെ കൈയാങ്കളി: ചെയര്‍പേഴ്സനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

സ്വന്തം ലേഖകൻ വൈ​ക്കം: ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ വാ​ക്കേ​റ്റ​വും ഉ​ന്തും​ത​ള്ളും. ചെ​യ​ര്‍​പേ​ഴ്സ​ന്‍ രേ​ണു​ക ര​തീ​ഷി​നെ ഡ​യ​സി​ല്‍ ക​യ​റി സി.​പി.​എം കൗ​ണ്‍​സി​ല​ര്‍ ക​വി​ത രാ​ജേ​ഷ് കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. ചെ​യ​ര്‍​പേ​ഴ്സ​ന്‍റെ കൈ​യി​ലി​രു​ന്ന ഫ​യ​ലു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് കീ​റി​ക്ക​ള​യു​ക​യും മൈ​ക്ക് ത​ട്ടി​ത്തെ​റി​പ്പി​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ​യി​ല്‍ അ​ഞ്ച് വ​നി​ത കൗ​ണ്‍​സി​ല​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ള്‍ സി.​പി.​എ​മ്മി​നു പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ല്ല എ​ന്ന​താ​ണ് പ്ര​ശ്ന​ത്തി​നു​ കാ​ര​ണം. എ​ന്നാ​ല്‍, ഇ​തേ​ക്കു​റി​ച്ച്‌ സി.​പി.​എം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ഗ​ര​സ​ഭ ഡ​യ​റ​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ഗ​ര​സ​ഭ​യു​ടെ പ​രാ​തി ബോ​ര്‍​ഡി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​മു​ണ്ട്. കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ​യി​രി​ക്കെ വ​നി​ത കൗ​ണ്‍​സി​ല​ര്‍ ന​ട​ത്തി​യ […]

വൈക്കം ചിട്ടിതട്ടിപ്പ്: ഇരകള്‍ക്ക് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നീതിയില്ല; മേഖലയില്‍ ചിട്ടിതട്ടിപ്പ് പതിവെന്ന് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: വൈക്കത്ത് ചിട്ടി തട്ടിപ്പില്‍ കുടങ്ങിയ നൂറുകണക്കിന് പേര്‍ക്ക് ഏഴ് വര്‍ഷമായിട്ടും നീതിയില്ല. വൈക്കപ്രായറില്‍ അമൃത ശ്രീ ചിട്ടിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. 2014ല്‍ ആണ് വൈക്കപ്രയാറില്‍ അമൃത ശ്രീ ചിട്ടി തുടങ്ങിയത്. വീട്ടില്‍ എത്തി പണം പിരിക്കുന്ന രീതിയിലായിരുന്നു നടത്തിപ്പ്. ഇതോടെ വീട്ടമ്മമാരും പ്രായമേറിയവരും ചിട്ടിയില്‍ ചേര്‍ന്നു. ആദ്യമൊക്കെ കൃത്യമായി പണം തിരികെ കിട്ടിയതോടെ കൂടുതല്‍ പേര്‍ ചിട്ടിയിലെത്തി. ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപമായി. 2015 അവസാനത്തോടെ ചിട്ടിക്കമ്പനിയുടെ ഓഫീസ് അടച്ചുപൂട്ടി ഉടമകള്‍ മുങ്ങി. കമ്പനിയുടെ എറണാകുളത്തെയും ചേര്‍ത്തലയിലേയും ഓഫീസുകളും പൂട്ടിയ […]