പാലാ നഗരസഭയിലെത്തിയാൽ അഞ്ച് രൂപയ്ക്ക് ഷുഗർ പരിശോധിക്കാം; സ്വകാര്യ ലാബുകളുടെ കൊള്ളയ്ക്ക് അറുതിവരുത്താൻ കുറഞ്ഞ നിരക്കിലുള്ള പരിശോധനയുമായി പാലാ നഗരസഭ; കോട്ടയം നഗരസഭയിലെത്തിയാൽ രക്തസമ്മർദം ഇല്ലാത്തവനും ഹൈ ബിപി ഉണ്ടാകും

സ്വന്തം ലേഖകൻ പാ​ലാ: പാ​ലാ​യി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ന​ഗ​ര​സ​ഭ​യു​ടെ പു​ത്ത​ന്‍ സ​മ്മാ​നം. ലാ​ബ് പ​രി​ശോ​ധ​ന​യു​ടെ ബി​ല്‍ ക​ണ്ട് ഇ​നി ന​ടു​ങ്ങി നി​ല്‍​ക്കേ​ണ്ട. തു​ച്ഛ​മാ​യ തു​ക​യ്ക്കു ലാ​ബ് പ​രി​ശോ​ധ​ന​ക​ള്‍ ചെ​യ്തു ന​ല്‍​കു​ന്ന സം​വി​ധാ​നം ഒ​രു​ക്കി​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പു​ത്ത​ന്‍ കാ​ല്‍​വ​യ്പ്. ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തി​യാ​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഏ​റെ ആ​ശ്ര​യ​മാ​കു​ന്ന പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്. പാ​ലാ മു​നി​സി​പ്പ​ല്‍ ലാ​ബി​ല്‍ ബ്ല​ഡ് ഷു​ഗ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു വെ​റും അ​ഞ്ചു രൂ​പ മാ​ത്ര​മേ ഈ​ടാ​ക്കൂ. അ​തു​പോ​ലെ ര​ക്ത​സ​മ്മ​ര്‍​ദ പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ ചി​ല സേ​വ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​വു​മാ​ണ്. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്കു കു​റ​ഞ്ഞ നി​ര​ക്കി​ല്‍ രോ​ഗ​നി​ര്‍​ണ​യ​വും ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ശോ​ധി​ക്കു​ന്ന ലാ​ബി​ല്‍ […]

മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷവും ധനസഹായ വിതരണവും

സ്വന്തം ലേഖകൻ രാമപുരം: രാമപുരത്ത് പ്രവർത്തിച്ചുവരുന്ന മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ 5-ാമത് വാർഷികാഘോഷവും നിർദ്ധന രോഗികൾക്ക് ധനസഹായ വിതരണവും മെയ് 25 ന് രാമപുരത്ത് നടക്കും. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഈ ട്രസ്റ്റ് ആരംഭകാലം മുതൽ ഇംഗ്ലീഷ് മാസം എല്ലാ 25-ാം തീയതിയും വിവിധ ജില്ലകളിൽ നിന്നു വരുന്നവരുൾപ്പെടെയുള്ള നിർദ്ധനരായ അൻപതോളം ക്യാൻസർ, കിഡ്നി രോഗികൾക്ക് സഹായങ്ങൾ നൽകി വരുന്നു. ഇത്തരത്തിൽ സഹായങ്ങൾ നൽകുവാൻ ഞങ്ങൾക്ക് കൈത്താങ്ങാവുന്നത് നല്ലവരായ നാട്ടുകാരുടെ സഹായവും സഹകരണവുമാണെന്ന് ട്രസ്റ്റ് പ്രസിഡസ്റ്റ് സുജാത ഷാജി പറഞ്ഞു. മെയ് 25 […]

ജില്ലാ സ്പോട്സ് കൗൺസിൽ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്; പാലാ നഗരസഭയിൽ നിന്നുള്ളവരെ തിരഞ്ഞെടുത്തത് പ്രതിപക്ഷത്തെ അറിയിക്കാത്തതിൽ പ്രതിഷേധം; നഗരസഭയിൽ നിൽപ്പ് സമരം നടത്തി പ്രതിപക്ഷ കൗൺസിലർ വി സി പ്രിൻസ്

സ്വന്തം ലേഖകൻ പാലാ: പ്രതിപക്ഷ കൗൺസിലറായ വി സി പ്രിൻസ് നഗരസഭയിൽ നിൽപ്പ് സമരം നടത്തി. ജില്ലാ സ്പോട്സ് കൗൺസിൽ പ്രതിനിധികളായി പാലാ നഗരസഭയിൽ നിന്നും തിരഞ്ഞെടുത്തത് പ്രതിപക്ഷത്തെ അറിയിച്ചില്ലെന്ന് ആക്ഷേപം ഉന്നയിച്ചായിരുന്നു നിൽപ്പു സമരം. ഇന്നലെ വൈകിട്ട് ചേർന്ന കൗൺസിൽ യോഗത്തിൽ പ്രിൻസ് ആദ്യം തന്നെ പ്രശ്നം ഉന്നയിച്ചെങ്കിലും അജണ്ട കഴിയട്ടെ എന്ന് ചെയർമാൻ ആന്റോ ജോസ് പറഞ്ഞു. തന്റെ പ്രശ്നം അടിയന്തര പ്രശ്നമാണെന്നും ചർച്ച ചെയ്യാൻ കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ചു താൻ കൗൺസിലിൽ നിന്ന് പ്രതിഷേധിക്കുകയാണെന്നും പ്രിൻസ് അറിയിച്ചു. എന്നാൽ അജണ്ട എല്ലാം […]

ഡി.വൈ.എസ്.പി.മാര്‍ വാഴാത്ത പാലാ; ഷാജു ജോസിനെ സ്ഥലംമാറ്റിയത് നിയമം നടപ്പാക്കാൻ ശ്രമിച്ചതിനോ…?

സ്വന്തം ലേഖകൻ പാല: പാലായില്‍ ഡിവൈ.എസ്.പിമാര്‍ വാഴുന്നില്ല. അടിക്കടിയുള്ള സ്ഥലംമാറ്റത്തിലൂടെ ഡിവൈ.എസ്.പിമാരെ പാലായില്‍ മാറിമാറി പരീക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പ്. ഇതു മൂലം പാലായിലെ ക്രമസമാധാനം തകരുകയാണ്. നിലവിലെ ഡിവൈ.എസ്.പി. ഷാജു ജോസ് ഇന്ന് സ്ഥലംമാറുമ്പോൾ പകരമെത്തുന്നത് യുവ ഐപിഎസുകാരൻ നിഥിന്‍രാജ് ആണ്. 2018ന് ശേഷം പാലായില്‍ ഒരു വര്‍ഷം തികച്ച്‌ ഡിവൈ.എസ്.പിമാരാരും കസേരയില്‍ ഉറച്ചിരുന്നിട്ടില്ല. കഴിഞ്ഞ ദിവസം പാലാ ഡിവൈഎസ്പി ഓഫീസിൽ പാരതിയുമായി മതനേതാവ് എത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിൻ്റെ ആവശ്യത്തിന് വഴങ്ങാതെ കൃത്യമായി നിയമം നടപ്പിലാക്കാൻ ഡിവൈഎസ്പി ശ്രമിച്ചു. ഇതിനെ തുടർന്നാണ് സ്ഥലമാറ്റമെന്നാണ് സൂചന. […]

പാലാ ഇടനാട്ടിൽ പതിനാലു വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

സ്വന്തം ലേഖകൻ പാല: ഇടനാട്ടിൽ 14 വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. ഇടനാട് കിഴക്കേക്കര അജിത്തിന്റെ മകൻ അശ്വിൻ കെ അജിത് ആണ് മരിച്ചത്. ഇടനാട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. കൂട്ടുകാരുമായി സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിച്ചു കൊണ്ടിരിക്കെ കൂട്ടുകാർ വസ്ത്രം ആവശ്യപ്പെട്ടപ്പോൾ ഇട്ടു കൊടുക്കുന്നതിനിടെ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാർ കൈയ്യിൽ പിടിച്ചെങ്കിലും വഴുതി പോയി. ഉടൻ തന്നെ കൂട്ടുകാർ അയല്പക്കത്തെ കാരോട് പറഞ്ഞപ്പോൾ അയൽവാസികൾ വന്നു രക്ഷിച്ചെങ്കിലും […]

പാലാ വലവൂരിൽ സർക്കാർ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

സ്വന്തം ലേഖകൻ കോട്ടയം :പാലാ വലവൂരിൽ സർക്കാർ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. ടൗണിൽ തന്നെയാണ് അപകടമുണ്ടായത്.ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വനിതാ ശിശു വികസന വകുപ്പ് ,വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ആഡംബര കപ്പലില്‍ കടല്‍യാത്രയൊരുക്കി കോട്ടയം കെഎസ്‌ആര്‍ടിസി; വ്യത്യസ്ത വിനോദയാത്രയുടെ ആദ്യ ബസ്‌ സര്‍വീസ് മെയ് ഒന്നിന് ആരംഭിക്കും

സ്വന്തം ലേഖകൻ പാല: ആഡംബര കപ്പലില്‍ കടല്‍യാത്രയ്ക്ക് സൗകര്യം ഒരുക്കി കോട്ടയം കെഎസ്‌ആര്‍ടിസി. വ്യത്യസ്ത വിനോദയാത്രയുടെ ആദ്യ ബസ്‌ സര്‍വീസ് മെയ് ഒന്നിന് ആരംഭിക്കും. പാലായില്‍ നിന്ന് ബസില്‍ പുറപ്പെട്ട്‌ കൊച്ചി പുറംകടലിലെ ക്രൂയിസ് ഷിപ്പിലാണ്‌ അവധിക്കാല ഉല്ലാസയാത്രയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചിയുടെ മനോഹര സായാഹ്നം ആസ്വദിക്കാനും കപ്പലില്‍ പുറംകടലില്‍ എത്തി അസ്തമയം കണ്ടുമാകും മടക്കയാത്ര. ഫോര്‍ സ്റ്റാര്‍ പദവിയുള്ള ക്രൂയിസ് കപ്പലില്‍ അഞ്ച് മണിക്കൂര്‍ പുറംകടലില്‍ ചെലവഴിക്കാം. യാത്രാ സംഘത്തിനായി സംഗീത, വിനോദ പരിപാടികളും ഗെയിമുകള്‍, തിയറ്റര്‍ പ്രോഗ്രാമുകള്‍, ഭക്ഷണം എന്നിവയും കപ്പലില്‍ […]

പ്രളയത്തില്‍ ടാറിംഗ് തകര്‍ന്ന മുണ്ടക്കയം കോസ് വേ പാലത്തിലൂടെയുള്ള യാത്ര ദുഷ്ക്കരമാകുന്നു

സ്വന്തം ലേഖകൻ മുണ്ടക്കയം: പ്രളയത്തില്‍ ടാറിംഗ് തകര്‍ന്ന കോസ് വേ പാലത്തില്‍ യാത്ര ദുഷ്ക്കരമാകുന്നു. പാലത്തിന്റെ പല സ്ഥലങ്ങളിലായി കോണ്‍ക്രീറ്റിന് മുകളിലുള്ള ടാറിംഗാണ് തകര്‍ന്ന് കിടക്കുന്നത്. മഴ പെയ്താല്‍ വെള്ളക്കെട്ടും പതിവായി. വാഹനങ്ങള്‍ കുഴിയില്‍ ചാടാതിരിക്കാന്‍ വേഗത്തില്‍ എത്തി ബ്രേക്ക് ഇടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതോടൊപ്പം പാലത്തിലൂടെ വാഹനങ്ങള്‍ വേഗത കുറച്ച്‌ പോകുന്നതിനാല്‍ കോസ്‌വേ കവലയിലും, കോരുത്തോട് മുളങ്കയം റോഡിലും ഗതാഗത കുരുക്കും രൂക്ഷമാണ്. പാലത്തിന്റെ സുരക്ഷ കണക്കിലെടുത്ത് എതയും വേഗം ടാറിംഗ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കനത്ത മഴയിൽ പാലായിൽ വെള്ളക്കെട്ട്; സുലഭ മാർക്കറ്റിൻ്റെ പാർക്കിങ് ഏരിയാ വെള്ളത്തിലായി; മഴക്കാല പൂർവ ശുചീകരണത്തിൽ നഗരസഭയുടെ അലംഭാവമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം: പാലായിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായി. പാലാ സുലഭാ മാർക്കറ്റിന്റെ അടിവശത്തുള്ള പാർക്കിങ് ഏരിയായിൽ വെള്ളക്കെട്ട് കാരണം ടൂ-വീലറുകൾ മുങ്ങി പോകുന്ന അവസ്ഥയിലായി കാര്യങ്ങൾ. രണ്ട് ദിവസമായി ഈ സ്ഥാപനത്തിൽ ഉച്ചകഴിഞ്ഞു വ്യാപാരം കുറയുന്ന അവസ്ഥയാണ്. മഴക്കാല പൂർവ ശുചീകരണത്തിൽ നഗരസഭയുടെ അലംഭാവമാണ് ഇതിന് കാരണമെന്നാണ് വ്യാപാരികളുടെ പരാതി. നഗരസഭയുടെ ഓട അടഞ്ഞതുമൂലം അതിൽ നിന്നുമാണ് വെള്ളം കയറുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് നാല് മണി മുതൽ തുടങ്ങിയ കനത്ത മഴയിൽ പാലാ സെന്റ് തോമസ് സ്‌കൂൾ ഭാഗത്തും, […]

മ്യൂസിക് ക്ലാസില്‍ കാത്തുനിന്ന കുരുന്നുകളെ തേടിയെത്തിയത് പെറ്റമ്മയുടെ മരണവാര്‍ത്ത; എന്ത് ചെയ്യണമെന്നറിയാതെ തകര്‍ന്ന് ഭർത്താവും; ശില്‍പയുടെ മരണവാര്‍ത്തയില്‍ ഞെട്ടല്‍ മാറാതെ പാലായിലെ കുടുംബവും നാട്ടുകാരും

സ്വന്തം ലേഖകൻ കോട്ടയം: മലയാളി നഴ്‌സി​ന്റെ വിയോഗ വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് കോട്ടയം പാലാ കരൂരിലെ കുടുംബം. കരൂര്‍ മാര്യപ്പുറം ഡോ.അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു (44) ആണ് കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.കാനഡയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ശില്‍പ. ബുധനാഴ്‌ച്ച കാനഡയിലെ വാന്‍കൂവര്‍ പട്ടണത്തിലെ സൗത്ത് സെറിയില്‍ വച്ച്‌ മക്കളെ മ്യൂസിക് ക്ലാസ്സില്‍ നിന്ന് വിളിക്കാന്‍ പോകുന്ന വഴിയിലാണ് വാഹനമിടിച്ച്‌ ശില്‍പ്പയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും അതിലൊന്ന് റോഡരികില്‍ നില്‍ക്കുകയായിരുന്ന ശില്‍പയെ […]