ഡി.വൈ.എസ്.പി.മാര്‍ വാഴാത്ത പാലാ; ഷാജു ജോസിനെ  സ്ഥലംമാറ്റിയത് നിയമം നടപ്പാക്കാൻ ശ്രമിച്ചതിനോ…?

ഡി.വൈ.എസ്.പി.മാര്‍ വാഴാത്ത പാലാ; ഷാജു ജോസിനെ സ്ഥലംമാറ്റിയത് നിയമം നടപ്പാക്കാൻ ശ്രമിച്ചതിനോ…?

Spread the love

സ്വന്തം ലേഖകൻ

പാല: പാലായില്‍ ഡിവൈ.എസ്.പിമാര്‍ വാഴുന്നില്ല.

അടിക്കടിയുള്ള സ്ഥലംമാറ്റത്തിലൂടെ ഡിവൈ.എസ്.പിമാരെ പാലായില്‍ മാറിമാറി പരീക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പ്. ഇതു മൂലം പാലായിലെ ക്രമസമാധാനം തകരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ ഡിവൈ.എസ്.പി. ഷാജു ജോസ് ഇന്ന് സ്ഥലംമാറുമ്പോൾ പകരമെത്തുന്നത് യുവ ഐപിഎസുകാരൻ നിഥിന്‍രാജ് ആണ്.

2018ന് ശേഷം പാലായില്‍ ഒരു വര്‍ഷം തികച്ച്‌ ഡിവൈ.എസ്.പിമാരാരും കസേരയില്‍ ഉറച്ചിരുന്നിട്ടില്ല. കഴിഞ്ഞ ദിവസം പാലാ ഡിവൈഎസ്പി ഓഫീസിൽ പാരതിയുമായി മതനേതാവ് എത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിൻ്റെ ആവശ്യത്തിന് വഴങ്ങാതെ കൃത്യമായി നിയമം നടപ്പിലാക്കാൻ ഡിവൈഎസ്പി ശ്രമിച്ചു. ഇതിനെ തുടർന്നാണ് സ്ഥലമാറ്റമെന്നാണ് സൂചന.

2016ല്‍ ചുമതലയേറ്റ വി.ജി. വിനോദ്കുമാറാണ് (ഇപ്പോഴത്തെ കിഴക്കന്‍മേഖല വിജിലന്‍സ് എസ്.പി.) പാലായില്‍ രണ്ട് വര്‍ഷം തികച്ച അവസാനത്തെ ഡിവൈ.എസ്.പി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 11 ഡിവൈ.എസ്.പിമാരാണ് പാലായുടെ ചുമതലയേറ്റത്. എല്ലാവരേയും മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ഥലം മാറ്റി.

ഗിരീഷ് പി.സാരഥി, ഷാജുമോന്‍ ജോസഫ്, ബിജുമോന്‍, സുഭാഷ്, ബൈജുകുമാര്‍, സാജു വര്‍ഗീസ്, ഷാജു ജോസ് തുടങ്ങിയവരൊക്കെ ഈ കാലയളവില്‍ പാലായില്‍ ഡിവൈ.എസ്.പിമാരായി. ഇതില്‍ ഗിരീഷ് പി. സാരഥിയും ഷാജുമോന്‍ ജോസഫും പലതവണയായി പാലായില്‍ കുറെ മാസങ്ങളോളം ഡിവൈ.എസ്.പിമാരായിരുന്നു.

ഷാജു ജോസ് ക്രമസമാധാനപാലനത്തിനൊപ്പം നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഇടപെട്ട് ശ്രദ്ധേയനായിരിക്കവെയാണ് സ്ഥലംമാറ്റം. പാലായില്‍ ചുമതലയേറ്റ് എട്ട് മാസം തികയാന്‍ നാല് ദിവസംകൂടി ഉള്ളപ്പോഴാണ് സ്ഥലംമാറ്റം. ഇന്ന് ചുമതലയേൽക്കുന്ന നിഥിന്‍ രാജ് കാസര്‍കോഡ് സ്വദേശിയാണ്.

തുടര്‍ച്ചയായുള്ള മേലുദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പാലാ സബ്ഡിവിഷന്റെ പ്രവര്‍ത്തനങ്ങളെ തന്നെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.