മ്യൂസിക് ക്ലാസില്‍ കാത്തുനിന്ന കുരുന്നുകളെ തേടിയെത്തിയത് പെറ്റമ്മയുടെ മരണവാര്‍ത്ത; എന്ത് ചെയ്യണമെന്നറിയാതെ തകര്‍ന്ന് ഭർത്താവും; ശില്‍പയുടെ മരണവാര്‍ത്തയില്‍ ഞെട്ടല്‍ മാറാതെ പാലായിലെ കുടുംബവും നാട്ടുകാരും

മ്യൂസിക് ക്ലാസില്‍ കാത്തുനിന്ന കുരുന്നുകളെ തേടിയെത്തിയത് പെറ്റമ്മയുടെ മരണവാര്‍ത്ത; എന്ത് ചെയ്യണമെന്നറിയാതെ തകര്‍ന്ന് ഭർത്താവും; ശില്‍പയുടെ മരണവാര്‍ത്തയില്‍ ഞെട്ടല്‍ മാറാതെ പാലായിലെ കുടുംബവും നാട്ടുകാരും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മലയാളി നഴ്‌സി​ന്റെ വിയോഗ വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് കോട്ടയം പാലാ കരൂരിലെ കുടുംബം.

കരൂര്‍ മാര്യപ്പുറം ഡോ.അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു (44) ആണ് കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.കാനഡയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ശില്‍പ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്‌ച്ച കാനഡയിലെ വാന്‍കൂവര്‍ പട്ടണത്തിലെ സൗത്ത് സെറിയില്‍ വച്ച്‌ മക്കളെ മ്യൂസിക് ക്ലാസ്സില്‍ നിന്ന് വിളിക്കാന്‍ പോകുന്ന വഴിയിലാണ് വാഹനമിടിച്ച്‌ ശില്‍പ്പയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും അതിലൊന്ന് റോഡരികില്‍ നില്‍ക്കുകയായിരുന്ന ശില്‍പയെ ഇടിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ശില്‍പയെ പ്രവേശിപ്പിച്ചതോടെ പ്രാര്‍ഥനയിലായിരുന്നു കുടുംബവും നാട്ടുകാരും. എന്നാല്‍ ഭര്‍ത്താവിനെയും പിഞ്ചുമക്കളെയും തനിച്ചാക്കി ശില്‍പ്പ യാത്രയാവുകയായിരുന്നു.

കുഞ്ഞുപ്രായത്തിലെ പെറ്റമ്മയെ നഷ്ടമായ ആ കുരുന്നുകളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഭര്‍ത്താവും മക്കളുമൊത്ത് കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയ എന്ന സ്ഥലത്ത് സ്ഥിരതാമസമായിരുന്നു. ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്.

കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ്. പാലാ ബ്ലൂമൂണ്‍ ഹോട്ടല്‍ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ.അനില്‍. മക്കള്‍: നോഹ, നീവ്.