മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷവും ധനസഹായ വിതരണവും

മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷവും ധനസഹായ വിതരണവും

സ്വന്തം ലേഖകൻ

രാമപുരം: രാമപുരത്ത് പ്രവർത്തിച്ചുവരുന്ന മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ 5-ാമത് വാർഷികാഘോഷവും നിർദ്ധന രോഗികൾക്ക് ധനസഹായ വിതരണവും മെയ് 25 ന് രാമപുരത്ത് നടക്കും. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഈ ട്രസ്റ്റ് ആരംഭകാലം മുതൽ ഇംഗ്ലീഷ് മാസം എല്ലാ 25-ാം തീയതിയും വിവിധ ജില്ലകളിൽ നിന്നു വരുന്നവരുൾപ്പെടെയുള്ള നിർദ്ധനരായ അൻപതോളം ക്യാൻസർ, കിഡ്നി രോഗികൾക്ക് സഹായങ്ങൾ നൽകി വരുന്നു. ഇത്തരത്തിൽ സഹായങ്ങൾ നൽകുവാൻ ഞങ്ങൾക്ക് കൈത്താങ്ങാവുന്നത് നല്ലവരായ നാട്ടുകാരുടെ സഹായവും സഹകരണവുമാണെന്ന് ട്രസ്റ്റ് പ്രസിഡസ്റ്റ് സുജാത ഷാജി പറഞ്ഞു.

മെയ് 25 പകൽ 11 ന് രാമപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന വാർഷികാഘോഷം രാമപുരം ഫൊറോനാ പള്ളി വികാരി റവ.ഡോ.ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്യും. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തു ചാലിൽ നിർദ്ധന രോഗികളായ 100 പേർക്ക് ധനസഹായം വിതരണം ചെയ്യും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത അലക്സ് മുഖ്യപ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർദ്ധന സ്കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണവും, നിർദ്ധന കുടുംബങ്ങൾക്ക് അരി വിതരണവും ചടങ്ങിൽ നടക്കും. കേണൽ കെ എൻ വി ആചാരി കണ്ണനാട്ട്, എം റ്റി ജാന്റീഷ്, പയസ് രാമപുരം, സണ്ണി അഗസ്റ്റ്യൻ പൊരുന്നക്കോട്ട്, മോളി പീറ്റർ, എം ആർ രാജു, പി പി നിർമ്മലൻ, രവികുമാർ എൻ, പി ജെ മത്തച്ചൻ, ടൈറ്റസ് മാത്യു, ദീപു സുരേന്ദ്രൻ, സജിമോൻ മിറ്റത്താനി, ജയിംസ് കണിയാരകത്ത്, മേരി ക്കുട്ടി അഗസ്റ്റ്യൻ തുടങ്ങിയവർ സംസാരിക്കും. ട്രസ്റ്റ് പ്രസിഡന്റ് സുജാത ഷാജി സ്വാഗതവും കമ്മിറ്റിയംഗം മീനാക്ഷി ലക്ഷ്മികൃപ നന്ദിയും പറയും