പാലാ ഏറ്റുമാനൂർ ​ഹൈവേയിൽ അ‌പകടങ്ങൾ തുടർക്കഥയാകുന്നു; കഴിഞ്ഞ ആറ് മാസത്തിനിടെ പാലാ ഏറ്റുമാനൂർ റൂട്ടിലുണ്ടായത് 18 അ‌പകടങ്ങൾ

സ്വന്തം ലേഖകൻ പാലാ: പാലാ ഏറ്റുമാനൂർ ​ഹൈവേയിൽ അ‌പകടങ്ങൾ തുടർക്കഥയാകുന്നു. കോട്ടയത്തെ മികച്ച റോഡുകളിൽ ഒന്നാണ് പാലാ ഏറ്റുമാനൂർ റോഡ്. ഇന്നലെ രാവിലെ കുമ്മണ്ണൂർതാഴെയുണ്ടായതാണ് ഈ റോഡിലെ ഒടുവിലത്തെ അ‌പകടം. കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കൻ റോഡിൽ തെറിച്ച് വീണു. ഇയാൾക്ക് പരിക്കുകളില്ല. ചേർപ്പുങ്കൽ പാലത്തിൽ ഗതാഗതം നിയന്ത്രിച്ചതോടെ മാർ സ്ലീവാ മെഡിസിറ്റിയിലേക്കുള്ള നിരവധി വാഹനങ്ങൾ കുമ്മണ്ണൂരിൽ നിന്നും ചെമ്പിളാവ് റൂട്ടിൽ തിരിഞ്ഞാണ് പോകുന്നത്. ഇന്നലെ രാവിലെ കോട്ടയം ഭാഗത്തുനിന്ന് മാർ സ്ലീവാ ആശുപത്രിയിലേക്ക് കാറിൽപോയവരാണ് അപകടത്തിൽ പെട്ടത്. കാർ കുമ്മണ്ണൂർതാഴെ […]

കായിക താരങ്ങളെ അ‌പമാനിച്ചു; സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ആക്ഷേപിച്ചതായി പരാതി; പ്രതിഷേധിച്ച് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കായിക ദമ്പതികൾ കുത്തിയിരിപ്പ് സമരം നടത്തി

സ്വന്തം ലേഖകൻ പാലാ : പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കായിക താരങ്ങളെ അ‌പമാനിച്ചതായി പരാതി. കായിക താര-ദമ്പതികളായ പിന്റോ മാത്യുവിനെയും ഭാര്യ നീനയെയും അ‌പമാനിച്ചെന്നാണ് പരാതിയിൽ. വൈകിട്ട് പ്രാക്ടീസിനായി എത്തിയ കായിക താര ദമ്പതികൾക്ക് ട്രാക്കിൽ തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ സജീവ് കണ്ടത്തിൽ എന്ന മുൻ കായികതാരം ട്രാക്കിലൂടെ നടന്നു. ഇത് ചോദ്യം ചെയ്തപ്പോൾ സജീവ് മോശമായ രീതിയിൽ നീനാ പിന്റോയോട് തട്ടിക്കയറുകയായിരുന്നു. കായിക താരങ്ങൾക്കുള്ള ട്രാക്കിൽ നടത്തത്തിനുള്ളവർ കയറാൻ പാടില്ലാത്തതാണ്.തടസ്സം സൃഷ്ടിക്കരുത് എന്ന് പറഞ്ഞപ്പോഴാണ് സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ആക്ഷേപിച്ചതെന്നു കായിക […]

പാകത്തിനുള്ള ഉടുപ്പ് കിട്ടാന്‍ എവിടെ പോകും? ബസിൽ കയറിയാൽ തലമുട്ടുമോ…? തമാശകളോട് ചിരിച്ച്‌ പാലായിലെ ടോൾ ബ്രോസ്; ആണ്‍തരികളോട് മല്ലിടാന്‍ പെണ്‍തരിയായ ആര്‍ഷ്‌ലിയും; കൗതുകമായി കാപ്പിലെ പൊക്കക്കാരുടെ കുടുംബം

സ്വന്തം ലേഖിക പാല: പാലാ ഇടമറ്റം കാപ്പിലെ വീട്ടിലേക്ക് ചെന്നാല്‍, പൊക്കക്കാരുടെ കുടുംബത്തെ കാണാം. കുടുംബമായി എവിടെയെങ്കിലും പോയാല്‍ മാത്രമല്ല, ടോള്‍മെന്‍ കൂട്ടായ്മയില്‍ പോയാലും ഈ കുടുംബം ഒരു കൗതുകക്കാഴ്ചയാണ്. കാരണം, ഉയരക്കാര്‍, മൂവായിരത്തോളം വരുമെങ്കിലും, ഇത്രയും ഉയരമുള്ള സഹോദരങ്ങൾ ഇവര്‍ മാത്രമെ കാണൂ. പൊക്കം കുറഞ്ഞവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. എന്നാൽ അത്തരം പ്രശ്‌നങ്ങള്‍ പൊക്കക്കാര്‍ക്കില്ലെങ്കിലും പാകത്തിനുള്ള റെഡിമെയഡ് ഉടുപ്പുകള്‍ കിട്ടുക വലിയ തലവേദന തന്നെ. കമ്പനി തന്നെ കനിയണം. ബസിലും കാറിലുമൊക്കെ ആണ്‍തരികള്‍ക്ക് യാത്ര അല്‍പം വിഷമം […]

ഡി.വൈ.എസ്.പി.മാര്‍ വാഴാത്ത പാല; നാല് വർഷം കൊണ്ട് പാലായിൽ പന്ത്രണ്ട് ഡി.വൈ.എസ്.പി.മാര്‍

സ്വന്തം ലേഖകൻ പാലാ: എ.എസ്.പി നിധിന്‍രാജ് ഐ.പി.എസിനും പാലായില്‍ കസേര തെറിച്ചു. ചുമതലയേറ്റ് 58ാം ദിവസമാണ് സ്ഥലംമാറേണ്ടി വന്നത്. കുറെ നാളുകളായി പാലാ സബ് ഡിവിഷനില്‍ ഡിവൈ.എസ്.പി.മാര്‍ വാഴുന്നില്ല. നാല് വര്‍ഷത്തിനിടെ 12 പേരാണ് പാലായില്‍ ജോലി ചെയ്തത്. നിധിന്‍രാജിന് മുൻപുണ്ടായിരുന്ന ഷാജുജോസിനെ എട്ടുമാസം കഴിഞ്ഞപ്പോള്‍ മാറ്റി. മികച്ച ക്രമസമാധാന പാലനത്തിനൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപ്പെട്ട് പാലായിൽ ശ്രദ്ധേയമായിരിക്കെയാണ് യാതൊരു കാരണവുമില്ലാതെ മുൻ ഡിവൈ.എസ്.പി ഷാജു ജോസിനെ സ്ഥലം മാറ്റിയത്. കൃത്യമായി നിയമം നടപ്പിലാക്കാൻ ശ്രമിച്ചതിൻ്റെ പേരിലായിരുന്നു നടപടി. 2018ന് ശേഷം പാലായില്‍ ഒരു […]

ഓഫീസിൽ സമയക്രമം പാലിക്കാത്തതും ജോലിയോട് നിരുത്തരവാദപരമായി പെരുമാറുന്നതും പതിവ്; ലീവ് പോലും എടുക്കാതെ സൗഹൃദ സംഗമങ്ങളും വിനോദയാത്രയും; ഇതിന് കുടപിടിക്കുന്നത് ഭരണകക്ഷി യൂണിയൻ നേതാക്കളും; പാലാ പിഎച്ച്സി സിഎച്ച്സി കേന്ദ്രങ്ങളിലെ ഒരു വിഭാഗം പുരുഷ, വനിതാ അറ്റണ്ടർമാർക്ക് ആര് മണിക്കെട്ടും….?

സ്വന്തം ലേഖകൻ കോട്ടയം: പാലാ പ്രദേശങ്ങളിലെ പിഎച്ച്സി സിഎച്ച്സി എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ഒരു വിഭാഗം പുരുഷ, വനിതാ അറ്റണ്ടർമാർ ഓഫീസിൽ സമയക്രമം പാലിക്കാതെയും ജോലിയോട് നിരുത്തരവാദപരമായി പെരുമാറുകയും ചെയ്യുന്നതായി ആക്ഷേപം ശക്തമാകുന്നു. ഭരണകക്ഷിയൂണിയൻ നേതാക്കളുടെ ആശിർവ്വാദത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ കാലങ്ങളായി നടക്കുന്നതെന്നാണ് ആരോപണം. ഭരണകക്ഷി യൂണിയന്റെ പിന്തുണയുള്ളതുകൊണ്ട് ഉദ്യോഗസ്ഥർക്ക് ഇവർക്കതെതിരെ നടപടിയെടുക്കാനും ഭയമാണ്. ഓഫീസ് സമയത്തും ജോലിക്ക് വരാതെ കറങ്ങി നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. 15 പേർ ചേർന്നുള്ള ഗ്രൂപ്പുകൾ സംഘടിപ്പിച്ച് വീടുകൾ കേന്ദ്രീകരിച്ച് സൗഹൃദ സംഗമങ്ങളും വിനേദയാത്രയുമെല്ലാം തകൃതിയായി നടക്കുകയാണ്. വീടുകളിലെ […]

ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മജ്ജ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കായി വ്യാജ പിരിവ് നടത്തി പണം തട്ടി; പിടികിട്ടാപ്പുള്ളി ഉൾപ്പെടെ മൂന്ന് പേർ പാലായിൽ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: രക്താര്‍ബുദം ബാധിച്ച്‌ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മജ്ജ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കായി എന്ന പേരില്‍ വ്യാജ പിരിവ് നടത്തി പണം ധൂർത്തടിച്ച യുവാക്കൾ പൊലീസ് പിടിയിൽ. കുട്ടിയുടെ ചിത്രത്തോടു കൂടിയ ഫ്ലക്സ് വച്ച്‌ നാട്ടുകാരില്‍ നിന്നും പണം പിരിച്ചെടുത്ത ശേഷം കുട്ടിക്ക് നല്‍കാതെ ധൂര്‍ത്തടിച്ച്‌ ആര്‍ഭാട ജീവിതം നയിച്ചുവന്ന പിടികിട്ടാപ്പുള്ളി അടങ്ങിയ തട്ടിപ്പ് സംഘത്തെയാണ് പാലാ എസ്‌എച്ച്‌ഒ കെ.പി തോംസന്റെ നിര്‍ദ്ദേശത്തില്‍ എസ്.ഐ ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം ചെമ്മന്‍കടവ് കണ്ണത്തുംപാറ വീട്ടില്‍ […]

പാല കോടതി വരാന്തയിൽ അഭിഭാഷകയോട് അപമര്യാദയായി പെരുമാറി; രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക പാല: പാലായിലെ കോടതിവളപ്പിൽ വച്ച് യുവ അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ച പ്രതികളെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് സ്റ്റേഷനിലെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ ഉഴവൂർ പൂവത്തിങ്കൽ ഭാഗത്ത് നെല്ലിക്കത്തൊട്ടിയിൽ വീട്ടിൽ വർഗീസ് മകൻ എബിൻ വർഗീസ് (24), കോഴിക്കൊമ്പ് നീർവെട്ടിക്കൽ വീട്ടിൽ വിക്രമൻ മകൻ ഹരികൃഷ്ണൻ (25) എന്നിവരാണ് അറസ്റ്റിലായത്. പാലാ ജുഡീഷ്യൽ കോംപ്ലക്സിൻ്റെ ഇടനാഴിയിൽ ഇന്നുച്ചയ്ക്കായിരുന്നു സംഭവം. വക്കീൽ കോട്ടണിഞ്ഞ് എത്തിയ അഭിഭാഷകയോട് പ്രതികൾ മോശമായി സംസാരിക്കുകയായിരുന്നു. അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ […]

പറ്റില്ലെങ്കിൽ വീട്ടിൽ പോയിരിക്കൂ…!! പാലാ മീനച്ചില്‍ താലൂക്ക് വികസന സമിതി യോഗത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം

സ്വന്തം ലേഖകൻ പാല: മീനച്ചില്‍ താലൂക്ക് വികസന സമിതി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനം. സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ തന്നെയാണ് വിമര്‍ശനത്തിനു തുടക്കം കുറിച്ചത്. സ്‌കൂള്‍ തുറന്ന ദിവസങ്ങളില്‍ താലൂക്ക് വികസന സമിതിയോഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് പ്രധാന സ്‌കൂളുകള്‍ക്ക് മുന്‍വശം സേവനം ലഭ്യമാക്കിയിരുന്ന പൊലീസിനെ യോഗം അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ തുറക്കുന്നതിനു മുൻപ് സ്‌കൂളുകളോട് അനുബന്ധിച്ചുള്ള റോഡുകളിലെ സീബ്രാ ലൈനുകള്‍ വരയ്ക്കണമെന്ന് പല തവണ താലൂക്ക് സഭകളില്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് അത് […]

ബ്ലഡ് ബാങ്കുകളിൽ രക്തമില്ല; അപകടങ്ങളെത്തുടര്‍ന്നും സര്‍ജറിക്കായും മറ്റും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ ബന്ധുക്കള്‍ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്നു

സ്വന്തം ലേഖകൻ പാലാ: രക്തദാതാക്കള്‍ക്കായുള്ള നെട്ടോട്ടം തുടരുന്നു. ബ്ലഡ് ബാങ്കുകള്‍ കാലിയായി തുടങ്ങി. അടിയന്തരാവശ്യങ്ങള്‍ക്ക് രക്തം നല്‍കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന അതിസങ്കീര്‍ണാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അപകടങ്ങളെത്തുടര്‍ന്നും സര്‍ജറിക്കായും മറ്റും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ബന്ധുക്കള്‍ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന സ്ഥിതിയാണ് . രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സംഘടനകളും വ്യക്തികളും ഉണ്ടെങ്കിലും അവരും നിസഹായാവസ്ഥയിലാണ്. ആവശ്യമുള്ള രോഗിക്ക് എത്രയും പെട്ടെന്ന് രക്തം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പത്തു വര്‍ഷങ്ങള്‍ക്ക് മുൻപ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ സന്നദ്ധ രക്തദാന സമിതി, […]

പാലാ നഗരസഭയിലെത്തിയാൽ അഞ്ച് രൂപയ്ക്ക് ഷുഗർ പരിശോധിക്കാം; സ്വകാര്യ ലാബുകളുടെ കൊള്ളയ്ക്ക് അറുതിവരുത്താൻ കുറഞ്ഞ നിരക്കിലുള്ള പരിശോധനയുമായി പാലാ നഗരസഭ; കോട്ടയം നഗരസഭയിലെത്തിയാൽ രക്തസമ്മർദം ഇല്ലാത്തവനും ഹൈ ബിപി ഉണ്ടാകും

സ്വന്തം ലേഖകൻ പാ​ലാ: പാ​ലാ​യി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ന​ഗ​ര​സ​ഭ​യു​ടെ പു​ത്ത​ന്‍ സ​മ്മാ​നം. ലാ​ബ് പ​രി​ശോ​ധ​ന​യു​ടെ ബി​ല്‍ ക​ണ്ട് ഇ​നി ന​ടു​ങ്ങി നി​ല്‍​ക്കേ​ണ്ട. തു​ച്ഛ​മാ​യ തു​ക​യ്ക്കു ലാ​ബ് പ​രി​ശോ​ധ​ന​ക​ള്‍ ചെ​യ്തു ന​ല്‍​കു​ന്ന സം​വി​ധാ​നം ഒ​രു​ക്കി​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പു​ത്ത​ന്‍ കാ​ല്‍​വ​യ്പ്. ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തി​യാ​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഏ​റെ ആ​ശ്ര​യ​മാ​കു​ന്ന പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്. പാ​ലാ മു​നി​സി​പ്പ​ല്‍ ലാ​ബി​ല്‍ ബ്ല​ഡ് ഷു​ഗ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു വെ​റും അ​ഞ്ചു രൂ​പ മാ​ത്ര​മേ ഈ​ടാ​ക്കൂ. അ​തു​പോ​ലെ ര​ക്ത​സ​മ്മ​ര്‍​ദ പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ ചി​ല സേ​വ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​വു​മാ​ണ്. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്കു കു​റ​ഞ്ഞ നി​ര​ക്കി​ല്‍ രോ​ഗ​നി​ര്‍​ണ​യ​വും ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ശോ​ധി​ക്കു​ന്ന ലാ​ബി​ല്‍ […]