പ്രളയത്തില്‍ ടാറിംഗ് തകര്‍ന്ന മുണ്ടക്കയം  കോസ് വേ പാലത്തിലൂടെയുള്ള യാത്ര ദുഷ്ക്കരമാകുന്നു

പ്രളയത്തില്‍ ടാറിംഗ് തകര്‍ന്ന മുണ്ടക്കയം കോസ് വേ പാലത്തിലൂടെയുള്ള യാത്ര ദുഷ്ക്കരമാകുന്നു

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: പ്രളയത്തില്‍ ടാറിംഗ് തകര്‍ന്ന കോസ് വേ പാലത്തില്‍ യാത്ര ദുഷ്ക്കരമാകുന്നു.

പാലത്തിന്റെ പല സ്ഥലങ്ങളിലായി കോണ്‍ക്രീറ്റിന് മുകളിലുള്ള ടാറിംഗാണ് തകര്‍ന്ന് കിടക്കുന്നത്.
മഴ പെയ്താല്‍ വെള്ളക്കെട്ടും പതിവായി. വാഹനങ്ങള്‍ കുഴിയില്‍ ചാടാതിരിക്കാന്‍ വേഗത്തില്‍ എത്തി ബ്രേക്ക് ഇടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം പാലത്തിലൂടെ വാഹനങ്ങള്‍ വേഗത കുറച്ച്‌ പോകുന്നതിനാല്‍ കോസ്‌വേ കവലയിലും, കോരുത്തോട് മുളങ്കയം റോഡിലും ഗതാഗത കുരുക്കും രൂക്ഷമാണ്.
പാലത്തിന്റെ സുരക്ഷ കണക്കിലെടുത്ത് എതയും വേഗം ടാറിംഗ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.