കനത്ത മഴയിൽ  പാലായിൽ വെള്ളക്കെട്ട്; സുലഭ മാർക്കറ്റിൻ്റെ പാർക്കിങ് ഏരിയാ വെള്ളത്തിലായി; മഴക്കാല പൂർവ ശുചീകരണത്തിൽ നഗരസഭയുടെ അലംഭാവമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാർ

കനത്ത മഴയിൽ പാലായിൽ വെള്ളക്കെട്ട്; സുലഭ മാർക്കറ്റിൻ്റെ പാർക്കിങ് ഏരിയാ വെള്ളത്തിലായി; മഴക്കാല പൂർവ ശുചീകരണത്തിൽ നഗരസഭയുടെ അലംഭാവമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാലായിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായി.

പാലാ സുലഭാ മാർക്കറ്റിന്റെ അടിവശത്തുള്ള പാർക്കിങ് ഏരിയായിൽ വെള്ളക്കെട്ട് കാരണം ടൂ-വീലറുകൾ മുങ്ങി പോകുന്ന അവസ്ഥയിലായി കാര്യങ്ങൾ. രണ്ട് ദിവസമായി ഈ സ്ഥാപനത്തിൽ ഉച്ചകഴിഞ്ഞു വ്യാപാരം കുറയുന്ന അവസ്ഥയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴക്കാല പൂർവ ശുചീകരണത്തിൽ നഗരസഭയുടെ അലംഭാവമാണ് ഇതിന് കാരണമെന്നാണ് വ്യാപാരികളുടെ പരാതി. നഗരസഭയുടെ ഓട അടഞ്ഞതുമൂലം അതിൽ നിന്നുമാണ് വെള്ളം കയറുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

ഇന്ന് നാല് മണി മുതൽ തുടങ്ങിയ കനത്ത മഴയിൽ പാലാ സെന്റ് തോമസ് സ്‌കൂൾ ഭാഗത്തും, അൽഫോൻസാ കോളേജ് ഭാഗത്തും ,കെ എസ് ആർ ടി സി ഭാഗത്തുമൊക്കെ കനത്ത വെള്ളക്കെട്ട് ഉണ്ടായി. ഇതിൽ കെ എസ് ആർ ടി സി ഭാഗത്തെ വെള്ളക്കെട്ട് രൂക്ഷമായിട്ടും ഇതുവരെ നഗരസഭയും, ജില്ലാ പഞ്ചായത്തും നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.