മ്യൂസിക് ക്ലാസില്‍ കാത്തുനിന്ന കുരുന്നുകളെ തേടിയെത്തിയത് പെറ്റമ്മയുടെ മരണവാര്‍ത്ത; എന്ത് ചെയ്യണമെന്നറിയാതെ തകര്‍ന്ന് ഭർത്താവും; ശില്‍പയുടെ മരണവാര്‍ത്തയില്‍ ഞെട്ടല്‍ മാറാതെ പാലായിലെ കുടുംബവും നാട്ടുകാരും

സ്വന്തം ലേഖകൻ കോട്ടയം: മലയാളി നഴ്‌സി​ന്റെ വിയോഗ വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് കോട്ടയം പാലാ കരൂരിലെ കുടുംബം. കരൂര്‍ മാര്യപ്പുറം ഡോ.അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു (44) ആണ് കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.കാനഡയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ശില്‍പ. ബുധനാഴ്‌ച്ച കാനഡയിലെ വാന്‍കൂവര്‍ പട്ടണത്തിലെ സൗത്ത് സെറിയില്‍ വച്ച്‌ മക്കളെ മ്യൂസിക് ക്ലാസ്സില്‍ നിന്ന് വിളിക്കാന്‍ പോകുന്ന വഴിയിലാണ് വാഹനമിടിച്ച്‌ ശില്‍പ്പയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും അതിലൊന്ന് റോഡരികില്‍ നില്‍ക്കുകയായിരുന്ന ശില്‍പയെ […]

പാട്ട് പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ വാഹനം ഇടിച്ചു; കാനഡയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലാ സ്വദേശിനിയായ നഴ്സ് മരിച്ചു

സ്വന്തം ലേഖിക പാലാ: കാനഡയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പാലാ കരൂര്‍ മാര്യപ്പുറം ഡോ.അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു (44) ആണ് മരിച്ചത്. കാനഡയില്‍ സ്റ്റാഫ് നഴ്സായിരുന്നു ശില്‍പ. സൗത്ത് സെറിയില്‍ മൂന്ന് ദിവസം മുന്‍പുണ്ടായ അപകടത്തിലാണ് ശില്‍പയ്ക്ക് പരിക്കേറ്റത്. പാട്ട് പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശില്‍പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പകലായിരുന്നു അന്ത്യം. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശില്‍പ. മക്കള്‍: നോഹ, നീവ്. സംസ്‌കാരം […]

പാലാ പച്ചാത്തോട് പെറ്റ്സ് പാർക്കിൽ നിന്ന് പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ച പ്രതി പിടിയിൽ

സ്വന്തം ലേഖകൻ പാല: പച്ചാത്തോട് പെറ്റ്സ് പാർക്ക്‌ എന്ന സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ മാസം മുപ്പതാം തീയതി രാത്രി കട തുറന്ന്‌ പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെട്ട 27000 രൂപ വിലവരുന്ന മൂന്ന് പൂച്ചകളെ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ഇടുക്കി കാർകൂന്തൽ സ്വദേശി കളത്തൂർ ലിജോ തങ്കച്ചനെയാണ് പാലാ എസ്.എച്ച്.ഒ. കെ പി തോംസൺ അറസ്റ്റ് ചെയ്തത്. സംഭവ ദിവസം രാത്രി 10.45 ന് കടയ്ക്കുള്ളിൽ കയറി മൂന്ന് പൂച്ചകളെ മോഷ്ടിച്ച് ധരിച്ചിരുന്ന മുണ്ടിനുള്ളിൽ ആക്കി പുറത്തു പോകുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ […]

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ പാലാ: സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിൻ്റെ ഭാഗമായി,പാലാ നിയോജക മണ്ഡലത്തിലെ ക്യാമ്പയിൻ പാലാ സെൻ്റ് തോമസ് കോളേജിൽ വച്ച് സംഘടിപ്പിച്ചു. പാലാ സെൻ്റ് തോമസ് കോളേജിലെ എൻ. സി.സി നാവിക വിഭാഗവുമായി ചേർന്ന് സംഘടിപ്പിച്ച ഈ പരിപാടിയുടെ ഉദ്ഘാടനം,കോളേജ് പ്രിൻസിപ്പാൾ ഡോ: ജെയിംസ് ജോൺ മംഗലത്തിൻ്റെ അധ്യക്ഷതയിൽ പാലാ എം എൽ എ ശ്രീ.മാണി സി കാപ്പൻ നിർവഹിച്ചു. ലഹരിയുടെ അമിതമായ ഉപയോഗം പുതിയ തലമുറയ്ക്ക് ദോഷകരമാണെന്ന് സൂചിപ്പിച്ച ഉദ്ഘാടകൻ, അതിൻ്റെ ദൂഷ്യ […]

ദേശീയ പണിമുടക്കിന്റെ സമാപന മണിക്കൂറില്‍ പാലാ മുത്തോലിയില്‍ വാഹനങ്ങള്‍ തടഞ്ഞ് സമരക്കാര്‍; പ്രതിഷേധം ശക്തമായതോടെ പിൻവലിഞ്ഞു

സ്വന്തം ലേഖിക മുത്തോലി: സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിന്റെ സമാപന മണിക്കൂറില്‍ ഏറ്റുമാനൂര്‍-പാലാ റോഡില്‍ മുത്തോലി ജംഗ്ഷനില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. രണ്ട് ദിവസമായ പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച്‌ മുത്തോലിയില്‍ സമരാനുകൂലികളുടെ സമരപന്തല്‍ ഉണ്ടായിരുന്നു. ഇവിടെയുണ്ടായിരുന്ന പ്രവര്‍ത്തകരാണ് വാഹനങ്ങള്‍ തടയുവാന്‍ റോഡിലിറങ്ങിയത്. ഏറ്റുമാനൂര്‍-പാലാ റോഡിലൂടെയും കൊടുങ്ങൂര്‍ റോഡിലൂടെയും എത്തിയ വാഹനങ്ങള്‍ സമാരനുകൂലികള്‍ തടഞ്ഞു. വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും മുത്തോലിയിലെ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയാന്‍ രംഗത്തു വരുകയായിരുന്നു. ജോലി കഴിഞ്ഞ് […]

പാലാ വെള്ളിയേപ്പള്ളിയിൽ പട്ടാപ്പകല്‍ ആട് മോഷണം; അംഗ പരിമിതന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി; മോഷ്ടിച്ചത് പുല്ല് തിന്നുന്നതിനായി പറമ്പില്‍ കെട്ടിയ 20,000 രൂപ വിലവരുന്ന ആടിനെ

സ്വന്തം ലേഖിക പാലാ: പട്ടാപ്പകല്‍ ആട് മോഷണം. അംഗ പരിമിതന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ മങ്കരക്കലുങ്ക് സ്വദേശികളായ എള്ളും കുന്നേല്‍ ഹരീഷ് മനു (20), ലൈലാ മന്‍സിലില്‍ ഷിഫാസ് റഹിം (19), പ്യാരികുളത്തില്‍ സഹില്‍ ഷാജി (31) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പുല്ലു തിന്നുന്നതിനായി പറമ്പില്‍ കെട്ടിയിരുന്ന വെള്ളിയേപ്പള്ളി പതിയില്‍ ജിസ്മോന്‍ ജോസഫിന്റെ 20,000 രൂപ വിലവരുന്ന ആടിനെയാണ് മോഷ്ടിച്ചത്. അംഗപരിമിതനായ സഹില്‍ ഷാജിയുടെ ഓട്ടോയില്‍ എത്തിയ മൂവരും ചേര്‍ന്നാണ് മോഷണം […]

എസ്എൻഡിപി യോഗത്തിൽ ഗുരുധർമ്മം പുനസ്ഥാപിക്കും: ഗോകുലം ഗോപാലൻ

സ്വന്തം ലേഖിക പൊൻകുന്നം: എസ്എൻഡിപി യോഗത്തിൽ ഗുരുധർമ്മം പുനസ്ഥാപിക്കുവാൻ മുന്നണിപ്പോരാളിയായി പ്രവർത്തിക്കുമെന്ന് യോഗം വിമോചന സംയുക്ത സമരസമിതി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു. കഴിഞ്ഞ 25വർഷമായി യോഗത്തെ ഹൈജാക് ചെയ്ത് കുടുംബ നേട്ടത്തിന് മാത്രം ഉപയോഗിക്കുന്ന നടേശനെയും കുടുംബത്തെയും പുറത്താക്കി പുണ്യാഹം തളിച്ച് ശുദ്ധീകരിക്കാൻ എല്ലാ യോഗംഗങ്ങളും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. ഇനിയും മടിച്ചു നിന്നാൽ ഗുരുദർശനം എന്നെന്നേക്കുമായി വെള്ളാപ്പള്ളി നടേശൻ കുഴിച്ചുമൂടുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ യോഗ അംഗങ്ങൾക്കും വോട്ടവകാശം അനുവദിച്ചു തന്ന കേരളത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധിയെ ആട്ടിമറിക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമത്തെ […]

വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ്: പരിധി നിശ്ചയിക്കണമെന്ന് ജോസ് കെ മാണി

സ്വന്തം ലേഖിക ന്യൂഡല്‍ഹി: അവധികാലങ്ങളില്‍ വിമാനകമ്പനികള്‍ അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ പിഴിയുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധനവിന് പരിധി നിശ്ചയിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി രാജ്യസഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രാലയം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏപ്രില്‍ മുതലുള്ള അവധികാലങ്ങളില്‍ കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിനേക്കാള്‍ നാലിരട്ടിയിലധികം കൂടുതലാണ്. […]

മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ഭാഗ്യാന്വേഷികളാരും എല്‍‍ഡിഎഫിലേക്ക് വരേണ്ടെന്ന് ഇടതു നേതൃത്വം; രണ്ട് വള്ളത്തിലും കാലുവച്ചുള്ള കളി വേണ്ടെന്ന് കെ സുധാകരന്‍റെ അന്ത്യശാസനം; പിന്നാലെ വി.ഡി സതീശൻ്റെ താക്കീതും; ഒടുവിൽ എന്‍സിപിയിലേയ്ക്കില്ലെന്ന് പരസ്യ പ്രസ്താവന നടത്തി കാപ്പന്‍; മന്ത്രിയാകാന്‍ വേണ്ടി മാണി സി കാപ്പന്‍ നടത്തിയ രാഷ്ട്രീയ നീക്കത്തിന് വൻ തിരിച്ചടി

സ്വന്തം ലേഖിക തിരുവനന്തപുരം: എന്‍സിപി വഴി എല്‍ഡിഎഫ് പ്രവേശനം നേടി മന്ത്രിയാകാന്‍ വേണ്ടി മാണി സി കാപ്പന്‍ നടത്തിയ രാഷ്ട്രീയ നീക്കത്തിന് തിരിച്ചടി. മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ഭാഗ്യാന്വേഷികളാരും എല്‍‍ഡിഎഫിലേയ്ക്ക് വരേണ്ടെന്നും ഇടതു നയങ്ങളുമായി യോജിക്കുന്നുവെങ്കില്‍ മുന്നണിയിലെത്തിയാല്‍ സഹകരിക്കാമെന്നും ഇടതു നേതൃത്വം വ്യക്തമാക്കിയതോടെ കാപ്പന്‍റെ നീക്കം പൊളിഞ്ഞു. മന്ത്രിസ്ഥാനമില്ലെങ്കില്‍ മുന്നണി മാറ്റത്തിനില്ലെന്ന മുന്‍ നിലപാടില്‍ കാപ്പന്‍ ഉറച്ചു നില്‍ക്കുകയാണ്. അതിനിടെ രണ്ട് വള്ളത്തിലും കാലുവച്ചുള്ള കളി വേണ്ടെന്നും യുഡിഎഫില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ മുന്നണിമാറ്റം നിഷേധിച്ച്‌ ഉടന്‍ പരസ്യ പ്രസ്താവന ഇറക്കണമെന്നും കാപ്പന് കെപിസിസി അധ്യക്ഷന്‍ […]

വീണ്ടും ഇടതുമുന്നണിയില്‍ ‘പാലാ’ ചര്‍ച്ച കൊഴുക്കുന്നു; മാണി സി കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങുന്നതായി സൂചന; എ കെ ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന് വാഗ്ദാനം; ശരത് പവാറും പാലാ എംഎല്‍എയും തമ്മില്‍ ചര്‍ച്ച നടന്നുവെന്ന് റിപ്പോര്‍ട്ട്; പിന്നിൽ കരുക്കൾ നീക്കുന്നത് പി സി ചാക്കോ

സ്വന്തം ലേഖിക കോട്ടയം: പാലാ എംഎല്‍എ മാണി സി കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങുന്നതായി സൂചന. വനം മന്ത്രി എ കെ ശശീന്ദ്രനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി പകരം ചുമതല നല്‍കാമെന്ന വാഗ്ദാനത്തിലാണ് തിരികെ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ മുന്‍കൈയെടുത്താണ് നീക്കങ്ങള്‍. ഇത് സംബന്ധിച്ച്‌ മാണി സി കാപ്പന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എ കെ ശശീന്ദ്രനെതിരെ എന്‍സിപിയില്‍ വികാരം ശക്തമാണ്. മുട്ടില്‍ മരം മുറിയില്‍ അടക്കം പ്രശ്‌നത്തില്‍ പെട്ടു. എന്‍സിപിക്ക് […]