ജില്ലാ സ്പോട്സ് കൗൺസിൽ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്; പാലാ നഗരസഭയിൽ നിന്നുള്ളവരെ തിരഞ്ഞെടുത്തത് പ്രതിപക്ഷത്തെ അറിയിക്കാത്തതിൽ   പ്രതിഷേധം;   നഗരസഭയിൽ നിൽപ്പ് സമരം നടത്തി പ്രതിപക്ഷ കൗൺസിലർ  വി സി പ്രിൻസ്

ജില്ലാ സ്പോട്സ് കൗൺസിൽ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്; പാലാ നഗരസഭയിൽ നിന്നുള്ളവരെ തിരഞ്ഞെടുത്തത് പ്രതിപക്ഷത്തെ അറിയിക്കാത്തതിൽ പ്രതിഷേധം; നഗരസഭയിൽ നിൽപ്പ് സമരം നടത്തി പ്രതിപക്ഷ കൗൺസിലർ വി സി പ്രിൻസ്

Spread the love

സ്വന്തം ലേഖകൻ

പാലാ: പ്രതിപക്ഷ കൗൺസിലറായ വി സി പ്രിൻസ് നഗരസഭയിൽ നിൽപ്പ് സമരം നടത്തി.

ജില്ലാ സ്പോട്സ് കൗൺസിൽ പ്രതിനിധികളായി പാലാ നഗരസഭയിൽ നിന്നും തിരഞ്ഞെടുത്തത് പ്രതിപക്ഷത്തെ അറിയിച്ചില്ലെന്ന് ആക്ഷേപം ഉന്നയിച്ചായിരുന്നു നിൽപ്പു സമരം.
ഇന്നലെ വൈകിട്ട് ചേർന്ന കൗൺസിൽ യോഗത്തിൽ പ്രിൻസ് ആദ്യം തന്നെ പ്രശ്നം ഉന്നയിച്ചെങ്കിലും അജണ്ട കഴിയട്ടെ എന്ന് ചെയർമാൻ ആന്റോ ജോസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ പ്രശ്നം അടിയന്തര പ്രശ്നമാണെന്നും ചർച്ച ചെയ്യാൻ കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ചു താൻ കൗൺസിലിൽ നിന്ന് പ്രതിഷേധിക്കുകയാണെന്നും പ്രിൻസ് അറിയിച്ചു. എന്നാൽ അജണ്ട എല്ലാം ചർച്ച ചെയ്തു തീരുമാനിച്ച ശേഷവും തന്റെ പ്രശ്നം ചർച്ചയ്‌ക്കെടുക്കാത്തതിൽ പ്രിൻസ് രോക്ഷം കൊണ്ടു.

കാര്യങ്ങളിലേക്ക് കടക്കുക നീട്ടി പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നായി ചെയർമാൻ. കാര്യങ്ങൾ പറയുമ്പോൾ അതിന്റേതായ താമസമൊക്കെ വരുമെന്നാണ് പ്രിൻസ് പറഞ്ഞത്.

കഴിഞ്ഞ കൗൺസിലിൽ തിരെഞ്ഞെടുപ്പ് നടക്കുന്ന കാര്യങ്ങൾ എല്ലാ അംഗങ്ങളെയും വിശദമായി അറിയിച്ചിരുന്നതായിരുന്നു എന്ന് ചെയർമാൻ പറഞ്ഞു. അങ്ങനെയല്ലല്ലോ കീഴ് വഴക്കം പ്രതിപക്ഷ അംഗങ്ങളെ നേരിൽ അറിയിക്കേണ്ടതല്ലേ എന്ന് വി സി പ്രിൻസ് പറഞ്ഞു.

വിശദ വിവരങ്ങൾ നോട്ടീസ് ബോർഡിൽ കൊടുത്തിരുന്നു എന്ന് ചെയർമാൻ പറഞ്ഞപ്പോൾ ഇനിയുള്ള കാര്യങ്ങളൊക്കെ നോട്ടീസ് ബോർഡിൽ നിന്നാണോ അറിയേണ്ടത് എന്നായിരുന്ന് പ്രതിപക്ഷത്തെ മായാ രാഹുലിൻ്റെ പ്രതികരണം. നോട്ടീസ് ബോർഡിലും നോക്കേണ്ടത് അത്യാവശ്യമാണ് എന്നാണു ഭരണ പക്ഷ കൗൺസിലർമാരായ ബൈജു കൊല്ലമ്പറമ്പിലും,സാവിയോ കാവുകാട്ടും ഉടനെ തന്നെ പറഞ്ഞത്.

നിസ്സാര പ്രശ്നം വഷളാക്കുന്ന ഭരണ പക്ഷ നിലപാട് ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷത്തെ ജിമ്മിയും അഭിപ്രായപ്പെട്ടു. ഇത് ജനാധിപത്യ നിലപാടല്ല. ഇത് വെറും ഏകാധിപത്യമാണെന്ന് വി സി പ്രിൻസ് പറഞ്ഞപ്പോൾ ഇതിൽ ഏകാധിപത്യമില്ല കഴിഞ്ഞ കൗൺസിലിൽ പറഞ്ഞു തീരുമാനിച്ചതല്ലേ നിങ്ങൾ അന്വേഷിക്കാത്തതു എന്ത് കൊണ്ടായിരുന്നു എന്നും ചെയർമാനും അഭിപ്രായപ്പെട്ടു. എന്നാൽ ഈ ചർച്ചയിൽ സിപിഎം അംഗങ്ങൾ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. കേരളാ കോൺഗ്രസ്(എം) ,കോൺഗ്രസ് പോര് മാത്രമായി ഒതുങ്ങി. സ്പോട്സ് കൗൺസിലിലേക്ക് ബൈജു കൊല്ലമ്പറമ്പിൽ, ബിനു പുളിക്കക്കണ്ടം, ജോസ് ചീരാങ്കുഴി, സതി ശശികുമാർ, സന്ധ്യാ ആർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.