കുമരകം കരീമഠംസ്വദേശി ജിജോ ഗോപിക്ക് നവാഗതനടനുള്ള അവാർഡ്

  സ്വന്തം ലേഖകൻ കുമരകം : ലോക് ബന്ധു രാജ് നാരായണൻജി ഫൌണ്ടേഷൻ നാലാമത് ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.   തിറയാട്ടം സിനിമയ്ക്ക് ഏറ്റവും നല്ല കലാമൂല്യമുള്ള സിനിമ യ്ക്കും, ഏറ്റവും നല്ല നവാഗത നടനുള്ള പുരസ്കാരം തിറയാട്ടത്തിലെ നായകനായ കുമരകം കരീമഠം സ്വദേശി ജിജോ ഗോപിയ്ക്കും ലഭിച്ചു. പന്തളം സുധാകരൻ ഉൾപ്പെടുന്ന 9 അംഗ ജൂറി യാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നവംബർ 21 നു തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കോട്ടയം പാലാ വള്ളിച്ചിറയില് അച്ഛൻ മകനെ കുത്തിയ ശേഷം തൂങ്ങി മരിച്ചു ; സംഭവത്തിന് കാരണം വസ്തു തര്ക്കം

സ്വന്തം ലേഖകൻ പാലാ : വസ്തു തർക്കത്തെ തുടർന്ന്മകനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങിമരിച്ചു. വള്ളിച്ചിറയിൽ ഇന്നു (തിങ്കൾ) രാവിലെയാണ്  സംഭവം. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് തൂങ്ങിമരിച്ചത്. മകൻ ശ്രീജിത്തിന് മുഖത്താണ് കുത്തേറ്റ പരിക്ക്. വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. രാവിലെ ഇത് സംബന്ധിച്ച് വാക്കുതർക്കം ഉണ്ടാവുകയും ചെല്ലപ്പൻ കത്തി ഉപയോഗിച്ച് ശ്രീജിത്തിനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. നാട്ടുകാർ ചേർന്നാണ് ശ്രീജിത്തിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. മകനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ സമയത്ത് ചെല്ലപ്പൻ പഴയ വീടിനോട് ചേർന്ന് തൂങ്ങിമരിക്കുകയായിരുന്നു. . ചെല്ലപ്പന് […]

സംഭരിച്ചനെല്ലിന്റെ വില കർഷകന് വായ്പയായി കിട്ടും; ഇതൊരു കെണിയാണെന്ന് ഒരു വിഭാഗം കർഷകർ

  സ്വന്തം ലേഖകൻ കുമരകം : സർക്കാർ ഏജൻസിസംഭരിച്ച നെല്ലിന്റെ വില വായ്പയായി നല്കുന്ന സ്കീമിൽ തുക വിതരണം ചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി അപ്പർ കുട്ടനാട്ടിലെ നിരവധി കർഷകർക്ക് നെല്ലിന്റെ വില വായ്പയായി ബാങ്കിൽ നിന്ന് ലഭിച്ചു.ഇക്കഴിഞ്ഞ വിരിപ്പു കൃഷിയുടെ നെല്ലിന്റെ വിലയാണ് ലഭിച്ചത്.   സപ്ലൈകോയിൽ നിന്നും ബാങ്കുകളിലേക്ക് അയച്ച ലിസ്റ്റിൽ ഉൾപ്പട്ടിട്ടുള്ള കർഷകർക്കുമാത്രമാണ് പി.ആർ എസ് നൽകിയാൽ പണം വായ്പയായി ലഭിക്കുക. എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകളിലെ അക്കൗണ്ട് രേഖകൾ സമർപ്പിച്ചവരിൽ ചുരുക്കം ചില കർഷകർക്ക് […]

അച്ഛന്റെ കൺമുന്നിൽ അഞ്ചാം ക്ലാസുകാരൻ കുളത്തിൽ വീണ് മരിച്ചു; മലയ്ക്കു പോകാൻ മാലയിടാൻ എത്തിയതാണ് കുട്ടി

സ്വന്തം ലേഖകൻ തൃശൂര് :അച്ഛനോടൊപ്പം ക്ഷേത്രക്കുളതിൽ കുളിക്കാനെത്തിയ അഞ്ചാം ക്ലാസുകാരൻ കുളത്തിൽ വീണ് മരിച്ചു. എസ്.എൻ. പുരം പോഴങ്കാവ് സ്വദേശി വടുക്കുംചേരി വീട്ടിൽ ഷിജുവിൻ്റെ മകൻ ശ്രുദ കീർത്ത് ആണ് മരിച്ചത്. ഇന്ന് (തിങ്കൾ)രാവിലെ ആറ് മണിയോടെ എസ്.എൻ പുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളതിലാണ് സംഭവം. ശബരിമല തീർത്ഥാടനത്തിന് വേണ്ടി മാലയിടാൻ അച്ഛനോടൊപ്പം എത്തിയതാണ് കുട്ടി. അച്ഛൻ കുളിച്ചു കൊണ്ടിരിക്കെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതിലകം കളരിപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥിയാണ്.

കാഞ്ഞിരമറ്റത്തെ തിരികെ സ്കൂളിലേക്ക് പരിപാടിശ്രദ്ധിക്കപ്പെട്ടു ബാന്‍ഡ്‌സെറ്റും പഴയകാല വസ്ത്രധാരണവും പരിപാടിക്ക് വര്‍ണാഭ പകര്‍ന്നു

  സ്വന്തം ലേഖകൻ അകലക്കുന്നo : ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ നടത്തിയ തിരികെ സ്കൂളിലേക്ക് എന്ന പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചു. കാഞ്ഞിരമറ്റം, തെക്കുംതല, ക്ലാക്കുഴി എന്നീ വാർഡുകളിൽ നിന്നുള്ള 19 കുടുംബശ്രീകളിൽ നിന്ന് 200 പരം കുടുംബശ്രീ കുട്ടികൾ പങ്കെടുത്തു കൊണ്ട് കാഞ്ഞിരമറ്റം എൽ പി സ്കൂളിൽ നിന്ന് ഹൈസ്കൂളിലേക്ക് റാലിയായി യാത്രയാക്കുന്നതിന്റെ ഫ്ലാഗ് ഓഫ് കർമ്മം സ്കൂൾ മാനേജർ റവ ഫാദർ ജോസഫ് മണ്ണനാൽ നിർവഹിച്ചു വാർഡ് മെമ്പർ മാത്തുക്കുട്ടി ഞായർ കുളം അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്രസിഡണ്ട് […]

സ്‌കൂളിനു മുന്നിലെ 11 കെവി ലൈനില്‍ വള്ളി പടര്‍ന്നു കയറി അപകട ഭീഷണി: ചുങ്കം സിഎന്‍ഐ എല്‍പി സ്‌കൂളിനു മുന്നിലാണ് അപകടക്കെണി

സ്വന്തം ലേഖകന്‍ കോട്ടയം: പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂളിനു മുന്നിലെ വൈദ്യുതി ലൈനില്‍ വള്ളിപടര്‍പ്പുകള്‍ കയറി അപകട ഭീഷണി. ചാലുകുന്ന് ചുങ്കം സിഎന്‍ഐ എല്‍പി സ്‌കൂളിനു മുന്നിലെ വൈദ്യുതി ലൈനിലാണ് അപകടകരമായ രീതിയില്‍ വള്ളിപടര്‍പ്പുകള്‍ കയറിക്കിടക്കുന്നത്. സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള 11 കെവി ലൈനും മറ്റൊരു എല്‍ടി ലൈനും സ്വകാര്യ കമ്പനിയുടെ കേബിളുമെല്ലാം കടന്നു പോകുന്നത് ഇതേ 11 കെവി ലൈനിനു തൊട്ടടുത്തുകൂടിയാണ്. ്. വൈദ്യുതി ലൈനില്‍ നിന്ന് റോഡിന് എതിര്‍വശത്തേക്ക് കൊടുത്തിരിക്കുന്ന കേബിളില്‍കൂടിയാണ് വള്ളി പടര്‍പ്പുകള്‍ 11 കെവിയിലേക്ക് വളര്‍ന്നു കയറിയത്. സ്‌കൂളിനു മുന്നിലായതിനാല്‍ […]

ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവത്തിന് കൊടിയേറി; തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റിന് കാർമ്മിത്വം വഹിച്ചു.

സ്വന്തം ലേഖകന് വൈക്കം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവത്തിന് കൊടികയറി. തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റിന് കാർമ്മിത്വം വഹിച്ചു. പ്രസിദ്ധമായ തൃക്കാർത്തിക നവംബർ 27 നാണ്. 28 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും. തന്ത്രിമാരായ ,കിഴക്കി നേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ചെറിയ മാധവൻ നമ്പൂതിരി വൈക്കാ മേൽശാന്തി ശ്രീധരൻ നമ്പൂതിരി.ഏറാഞ്ചേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി , ആഴാട് ഉമേഷ് നമ്പൂതിരി ആഴാ ട് നാരായണൻ നമ്പൂതിരി ആഴാട് വിഷ്ണു നാരായണൻ മേലേടം ശരത് പാറോളി വാസുദേവൻ […]

നിസ്സാര കാര്യങ്ങള്‍ക്കും 108 ആംബുലൻസ് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡി. കോളജിലേക്ക് വിടുന്നു; നടപടി കിടക്ക ഒഴിവില്ല എന്ന കാരണത്താൽ; ആരോഗ്യമന്ത്രിയുടെ ജില്ലയിലാണ് നിസ്സാര രോഗങ്ങൾക്ക് പോലും ചികിത്സ നൽകാതെ രോഗികളെയും കൊണ്ട് ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് വിടുന്നത്; കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി…..

കോന്നി: അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട 108 ആംബുലൻസ് സംവിധാനം നിസ്സാര കാര്യങ്ങള്‍ക്ക് പോലും പത്തനംതിട്ട ജില്ല ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞയക്കുന്നത് സേവനത്തെ സാരമായി ബാധിക്കുന്നു. അപകടങ്ങള്‍ പോലെ ഉള്ള അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് 108 ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തേണ്ടത്. ജില്ല ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് കൂടുതലും ഗുരുതരാവസ്ഥയിലായ രോഗികളെ കൊണ്ടുപോകുന്നത്. എന്നാല്‍, ജില്ല ആശുപത്രിയില്‍ ചികിത്സ നല്‍കേണ്ട രോഗികളെ പോലും കിടക്ക ഒഴിവില്ല എന്ന കാരണത്താല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നതാണ് […]

കോട്ടയം മുണ്ടക്കയത്ത് സപ്ലൈകോയുടെ പീപ്പിള്‍സ് ബസാറിലെ ജീവനക്കാരനുനേരെ മര്‍ദനം; വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിക്കുകയും ചെയ്തു; യുവാവിനെതിരെ പരാതി

മുണ്ടക്കയം: സപ്ലൈകോയുടെ കീഴില്‍ മുണ്ടക്കയത്ത് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ബസാറിലെ ജീവനക്കാരന് മര്‍ദനമേറ്റതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട പീപ്പിള്‍സ് ബസാറിലെ താത്കാലിക ജീവനക്കാരൻ മുണ്ടക്കയം പുല്‍ത്തകാടിയേല്‍ പി.ജി. ലിന്‍റോ മുൻപ് ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരിയുടെ മകൻ വിഷ്ണുവിനെതിരേ മുണ്ടക്കയം പോലീസില്‍ പരാതി നല്‍കി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. സപ്ലൈകോയുടെ പീപ്പിള്‍സ് ബസാര്‍ അടച്ചശേഷം വീട്ടിലേക്ക് പോകുവാനായി താനും സഹപ്രവര്‍ത്തകൻ പാലൂര്‍ക്കാവ് സ്വദേശി അജയ് ബാബുവും സ്കൂട്ടറില്‍ വരുംവഴി പീപ്പിള്‍സ് ബസാറിന് തൊട്ട് സമീപം വിഷ്ണുവും മറ്റ് രണ്ടുപേരും കൂടി വാഹനം തടഞ്ഞു നിര്‍ത്തുകയും തന്നെ […]

എരുമേലിയിലും പരിസരപ്രദേശങ്ങളിലും പരിശോധന ശക്തമാക്കി ആന്റി സബോട്ടേജ് ടീം ; ബസ്റ്റാൻഡുകൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ, പൊതു ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന

സ്വന്തം ലേഖകൻ  കോട്ടയം: എരുമേലിയിലും പരിസരപ്രദേശങ്ങളിലും ആന്റി സബോട്ടേജ് ടീം പരിശോധന ശക്തമാക്കി.ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലും പരിസരപ്രദേശങ്ങളിലുമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ആന്റി സബോട്ടേജ് ടീം പരിശോധന ശക്തമാക്കി. കൊച്ചമ്പലം , വലിയമ്പലം , വാവര്‍ പള്ളി കൂടാതെ ബസ്റ്റാൻഡുകൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ, ഭക്തർ കൂടുതലായി തങ്ങുന്ന പൊതു ഇടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ജില്ലാ ഡോഗ് സ്ക്വാഡും, ആന്റി സബോട്ടേജ് ടീമും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.