രചനയുടെ കുച്ചിപ്പുടി, കായലോര ബീച്ചിലെ അഷ്ടമി ഫെസ്റ്റ്: വൈക്കം ഉത്സവ ലഹരിയിൽ

സ്വന്തം ലേഖകൻ വൈക്കം: വൈക്ക ആഷ്ടമി ആഘോഷത്തോടനുബന്ധിച്ച് ചലച്ചിത്ര താരം രചന നാരായണൻ കുട്ടിയുടെ കുച്ചിപ്പുഡി ആസ്വാദക മനസിന് കുളിർമയേകി. അഷ്ടമി ഉത്സവം പതിനൊന്നാം ദിനമായ തിങ്കളാഴ്ച രാത്രിയാണ് രചനയുടെ നൃത്ത പരിപാടി നടന്നത്. മികച്ച അഭിനേത്രിയായ രചനയുടെ നടന വൈഭവം അനുഭവവേദ്യമാക്കാനായി ആസ്വാദകരുടെ വൻ തിരക്കാണുണ്ടായിരുന്നത്. വൈക്കം കായലോര ബീച്ചിൽ ഒരുക്കിയ അഷ്ടമി ഫെസ്റ്റിൽ ജന തിരക്കേറി. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കൗതുകം നിറഞ്ഞതും സാഹസികതയേറിയതുമായ വിനോദഉപാധികളാണ് ഫെസ്റ്റിലുള്ളത്. വിവിധ ഇനം പക്ഷികൾ, നായകൾ തുടങ്ങിയവയുടെ പ്രദർശനവും ലഘു ഭക്ഷണശാലകളും […]

സംസ്ഥാനത്ത് ഇന്ന് (05 /12 /2023) സ്വർണവിലയിൽ ഇടിവ് ; ഒരു ഗ്രാം സ്വർണത്തിന് 100 രൂപ കുറഞ്ഞു ; അരുൺസ് മരിയ ​ഗോൾഡ് സ്വർണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം : തുടർച്ചയായ കുതിപ്പിന് ശേഷം സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5785 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 46,280 രൂപയുമായി ഇന്നത്തെ വില. അരുൺസ് മരിയ ​ഗോൾഡ് സ്വർണവില അറിയാം ഗ്രാമിന് 5785 രൂപ പവന് 46,280 രൂപ  

മഞ്ഞും പിന്നാലെയുള്ള ചൂടും…! ഇത്‌ പാമ്പുകളുടെ ഇണചേരല്‍ കാലം; പാമ്പുകളുടെ വിഹാര കേന്ദ്രമായി പാടശേഖരങ്ങളും റബര്‍ തോട്ടങ്ങളും; ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്‌

കോട്ടയം: മഞ്ഞും പിന്നാലെയുള്ള ചൂടും കാരണം പാമ്പുകള്‍ മാളത്തിനു പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്‌. പാമ്പുകളുടെ ഇണചേരല്‍ സമയമായതിനാല്‍ ജാഗ്രത പാലിക്കണമെന്നാണു നിര്‍ദേശം. മലയോര, പടിഞ്ഞാറന്‍ മേഖലകളിലെ നിരവധി വീടുകളില്‍ നിന്നു സമീപനാളുകളില്‍ പാമ്പുകളെ പിടികൂടിയിരുന്നു. പാടശേഖരങ്ങളും റബര്‍ തോട്ടങ്ങളും പാമ്പുകളുടെ വിഹാര കേന്ദ്രമായി. പ്രളയത്തിനു ശേഷം വനമേഖലയില്‍ മാത്രമുണ്ടായിരുന്ന ഒട്ടേറെ പാമ്ബുകള്‍ നാട്ടിന്‍പുറത്തെത്തിയിട്ടുണ്ട്‌. പുഴയോരത്തും മറ്റും ഒട്ടേറെ അപരിചിത ഇനത്തിലുള്ള പാമ്ബുകളെ കാണുന്നുണ്ടെന്നു നാട്ടുകാരും പറയുന്നു. പ്രളയത്തില്‍ പുഴയോരത്തെയും സമീപത്തെ കുറ്റിക്കാടുകളിലെയും മാളങ്ങള്‍ മൂടിയതോടെ പാമ്പുകള്‍ പുറത്തുചാടുന്നതും പതിവായി. കടിയേല്‍ക്കുന്നവരുടെ എണ്ണവും […]

പൊൻകുന്നം – പുനലൂര്‍ ഹൈവേയില്‍ ചെറുവള്ളി കാവുംഭാഗത്തിന് സമീപം ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് അപകടം; പരിക്കേറ്റ അഞ്ച് പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

പൊൻകുന്നം: ചെറുവള്ളി കാവുംഭാഗത്തിനു സമീപം കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ കര്‍ണാടക ബെല്ലാരി ഹര്‍പ്പന തോടൂര്‍ കെഞ്ചപ്പ (23), ഉജ്ജൈൻ ആലപ്പ പരശുരാമൻ (37), ദാവൻഗരെ ഹര്‍പ്പനഹള്ളി ഉച്ചങ്കിദുര്‍ഗ സ്വദേശി ബി. നവീൻ(25), ഉജ്ജൈൻ സ്വദേശികളായ കിരണ്‍(28), രോഹിത്(24) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഇവരെ ആദ്യം പൊൻകുന്നം അരവിന്ദ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകുന്നേരം […]

വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ദർശനം നാളെ

സ്വന്തം ലേഖകൻ കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ദർശനം നാളെ നടക്കും. രാവിലെ 3.30 ന് നട തുറന്ന് ഉഷപൂജക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30 നാണ് അഷ്ടമി ദർശനം. രാവിലെ 5 മുതൽ പാരായണം, 6.20ന് അനിൽ കുമാറിന്റെ സംഗീത സദസ്. 7 ന് ഗൗരി സങ്കര തമിഴ് കോലാട്ട സമിതിയുടെ തമിഴ് കോലാട്ടം, 8 ന് ശ്രീബലി, നാദസ്വരം ജാഫ്‌ന പി.എസ് ബാല മുരുകൻ, ജാഫ്‌ന പി.എസ് സാരംഗ്, തകിൽ മേട്ടുപാളയം എം.എസ് രവികുമാർ, ഇ.എം ഗണപതി, 11.40ന് നമ്രത […]

കോട്ടയം ജില്ലയിൽ നാളെ (05 /12 /2023) വാകത്താനം, അയർക്കുന്നം, മീനടം, പുതുപ്പള്ളി   ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (05 /12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ സ്വന്തം ലേഖകൻ  1.കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വെള്ളൂക്കുന്ന്, പൊങ്ങന്താനം , അസംപ്ഷൻ, മുടിത്താനം,എന്നീ ഭാഗങ്ങളിൽ 05-12-2023 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും. 2.അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂല, അയർക്കുന്നം പി എച്ച് സി, പെരുമ്പക്കുന്ന്, എന്നീ ഭാഗങ്ങളിൽ 05/12/2023 ചൊവ്വാഴ്ച 9 മണി മുതൽ 5 […]

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെ ചാലക ശക്തിയായി കർഷകരെ മാറ്റുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾ മുൻകൈ എടുക്കണം: പി സി തോമസ്

പാറത്തോട്: രാജ്യത്തിൻ്റെ സാമ്പത്തിക സമ്പദ് വ്യവസ്ഥയിലെ ചാലകശക്തിയായി കർഷകരെ മാറ്റുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾ മുൻകൈയെടുക്കണമെന്നും കർഷകർക്കായി രൂപീകൃതമായ കേരള കോൺഗ്രസ് പാർട്ടി കർഷകരെ ഒന്നിപ്പിക്കുവാൻ നേതൃത്വം നൽകുമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വക്കറ്റ് പി സി തോമസ് എക്സ് എംപി പറഞ്ഞു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിബി നമ്പുടാകത്തിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ വിവിധ പാർട്ടികളിൽ നിന്നുമായി ഇടതുപക്ഷത്തു നിന്നും പതിനഞ്ചോളം കുടുംബങ്ങൾ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വക്കറ്റ് പി സി തോമസ് എംപിയിൽ നിന്നും അലക്സ് പുതിയ പറമ്പിലിന്റെ […]

കഞ്ചാവ് കടത്ത്; മുണ്ടക്കയം സ്വദേശിക്ക് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി

കോട്ടയം: കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുണ്ടക്കയം പുരയിടത്തിൽ വീട്ടിൽ നിയാസ്(35) നെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടിവരും. ഇയാളെ 2018 ല്‍ കാഞ്ഞിരപ്പള്ളി ഇടചോറ്റി ബസ്റ്റാൻഡിൽ വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ 20 ഗ്രാം കഞ്ചാവുമായി അന്നത്തെ കാഞ്ഞിരപ്പള്ളി എസ്.ഐ യും ഇപ്പോൾ കുമരകം എസ്.എച്ച്.ഓ യുമായ അൻസൽ എ.എസും സംഘവും പിടികൂടുകയായിരുന്നു. […]

ചാമക്കുളം റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ചു; ബംഗാൾ സ്വദേശി ചിങ്ങവനം പോലീസിൻ്റെ പിടിയിൽ

ചിങ്ങവനം: റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി സലാം (35) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി ചാമക്കുളം റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെയും ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. ട്രെയിൻ വരുന്ന സമയത്ത് റെയിൽവേ ക്രോസിലൂടെ ഇയാൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനെ ഗേറ്റ് കീപ്പറായ യുവതി വിലക്കുകയും, ട്രെയിൻ വരുന്ന സമയമായതിനാല്‍ റെയിൽവേ ഗേറ്റ് അടയ്ക്കാൻ പോവുകയാണ് എന്ന് പറഞ്ഞതിലുള്ള വിരോധം മൂലം ഇയാൾ യുവതിയെ ചീത്തവിളിക്കുകയും,മർദ്ദിക്കുകയും, ഇതു […]

കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ചീത്ത വിളിക്കുകയും ആക്രമിക്കുകയും ചെയ്തു; മൊബൈൽ ഫോൺ തട്ടിപ്പറിച്ച് നിലത്തെറിഞ്ഞു; മൂന്ന് പേർ അറസ്റ്റിൽ

കോട്ടയം: കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തനങ്ങാടി കുന്നുംപുറം ഭാഗത്ത് ഈറ്റക്കൽ വീട്ടിൽ രാജു ഇ.എസ് (58), മീനടം കാര്യമഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണൻ(58), പുതുപ്പള്ളി പയ്യപ്പാടി കൊച്ചുമറ്റം ഭാഗത്ത് പുന്നക്കൽ വീട്ടിൽ സുദീപ് തോമസ് (38) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് കഴിഞ്ഞ ദിവസം കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം വച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനില്‍ ശബരിമലയിലേക്ക്‌ ഭക്തരെ കൊണ്ടുപോകുന്നതിനായി കെ.എസ്.ആർ.റ്റി.സി ബസ്സുമായി എത്തിയ ഡ്രൈവർ വണ്ടി […]