താഴത്തങ്ങാടി ആറ്റില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ഭാഗമായുള്ള കോട്ടയം മത്സര വള്ളംകളി ഒക്ടോബർ ഏഴിന്; മത്സരത്തിനായി ഒരുങ്ങുന്നത് ഒൻപത് ചുണ്ടൻ വള്ളങ്ങൾ.

  സ്വന്തം ലേഖകൻ കോട്ടയം : താഴത്തങ്ങാടി ആറ്റില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ഭാഗമായുള്ള കോട്ടയം മത്സര വള്ളംകളി ഏഴിന് നടക്കും. ഒൻപത് ചുണ്ടന്‍വള്ളങ്ങള്‍ മത്സരിക്കും. വെപ്പ് എ, ബി, ഇരുട്ടുകുത്തി എ, ബി, ചുരുളന്‍ വിഭാഗങ്ങളിലായി മുപ്പതിലധികം കളിവള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും. ഒക്‌ടോബര്‍ ഏഴിന് ഉച്ചയ്ക്കു രണ്ടിന് ഉദ്ഘാടന സമ്മേളനം. 2.30നു മോക്ഡ്രില്‍. വൈകുന്നേരം മൂന്നിനു ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് ആരംഭിക്കും. ഇതിനു പിന്നാലെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സും ഫൈനലും നടക്കും. ഇതിനു ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ നടക്കും. വിനോദസഞ്ചാര വകുപ്പ്, കോട്ടയം വെസ്റ്റ് ക്ലബ് […]

നായകളുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; തമിഴ്നാട്ടില്‍ നിന്ന് പൊലീസ് റോബിൻ ജോര്‍ജിനെ പിടികൂടിയത് നാല് സംഘങ്ങളായി തിരിഞ്ഞ്; നിര്‍ണായക വിവരം ലഭിച്ചത് പിതാവില്‍ നിന്ന്

കോട്ടയം: നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ കേസില്‍ പ്രതി റോബിൻ ജോര്‍ജ് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. കോട്ടയം കുമാരനല്ലൂരിലെ ‘ഡെല്‍റ്റ കെ-9’ എന്ന നായ പരിശീലനകേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്. നായകളെ പരിശീലിപ്പിക്കുന്നതിന്റെ പേരില്‍ വാടകയ്ക്ക് വീടെടുത്ത് റോബിൻ ജോര്‍ജ് എന്നയാളാണ് ലഹരിവില്‍പ്പന നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളാണ് ഇയാളുടെ കേന്ദ്രത്തിലുണ്ടായിരുന്നത്. മിക്കസമയത്തും നായ്ക്കളെ അഴിച്ചുവിടുന്നതിനാല്‍ […]

റോബിൻ നായ്ക്കളെ പരിശീലിപ്പിച്ചത് കാക്കിവസ്ത്രം കണ്ടാല്‍ കടിക്കണമെന്ന് പറഞ്ഞ്; ഡോഗ് ഹോസ്റ്റലിൻ്റെ മറവിൽ കഞ്ചാവ് കച്ചവടവും; പൊലീസിനെ വെട്ടിച്ചു കടന്ന പ്രതിയെ പൊക്കിയത് തെങ്കാശിയിലെ കോളനിയില്‍ ഒളിവില്‍ കഴിയവേ

കോട്ടയം: ഡോഗ് ഹോസ്റ്റലിന്റെ മറവില്‍ കഞ്ചാവു കച്ചവടം നടത്തിവന്ന പ്രതി റോബിൻ ജോര്‍ജ്ജ് പിടിയില്‍. പൊലീസ് റെയ്ഡിന് എത്തിയപ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ടു മുങ്ങിയ പ്രതിയെ പൊലീസ് പൊക്കിയത് തമിഴ്‌നാട്ടില്‍ നിന്നുമാണ്. തെങ്കാശിയിലെ ഒരു കോളനിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന റോബിനെ തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ റോബിന്റെ നായ് പരിശീലന കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ജില്ല പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 17.8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. എന്നാല്‍, റെയ്ഡിനിടെ റോബിൻ ജോര്‍ജ് കടന്നുകളയുകയായിരുന്നു. പൊലീസ് സാഹസികമായാണ് കഞ്ചാവ് പിടികൂടിയത്. ജില്ല പൊലീസ് […]

കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം; പ്രതി പിടിയില്‍

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ ജോര്‍ജ് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് റോബിൻ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെടുകയായികുന്നു. കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു സമീപം ഡെല്‍റ്റ കെ നയന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന നായ പരിശീലന കേന്ദ്രത്തിന്‍റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നത്. അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ടതടക്കം ആക്രമണ സ്വഭാവുമുള്ള പതിമൂന്ന് നായകള്‍ പ്രതിയുടെ വീട്ടിലുണ്ടായിരുന്നു. പ്രതിയെ തേടി ചെന്ന പൊലീസുദ്യോഗസ്ഥര്‍ പ്രത്യേക […]

ട്രെയിനുകളിൽ മോഷണം പതിവ്; പ്രതിയെ തന്ത്രപരമായി കുടുക്കി കോട്ടയം റെയിൽവേ പോലീസ്

കോട്ടയം: എറണാകുളം കൊല്ലം – പാസഞ്ചറിലെ വിദ്യാർത്ഥിനിയുടെ മൊബൈൽ മോഷ്ടിച്ച പ്രതിയെ കോട്ടയം റെയിൽവേ പോലീസ് തന്ത്രപരമായി കുടുക്കി. പ്രതി സ്ഥിരം മോഷണക്കേസിലെ പ്രതിയാണെന്ന് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകുന്നേരം 5.40 നുള്ള കൊല്ലം പാസഞ്ചറിൽ യാത്രചെയ്യാനെത്തിയ വിദ്യാർത്ഥിനികളിൽ ഒരാളുടെ മൊബൈൽ ഫോൺ അബ്ബാസ് മോഷ്ടിക്കുകയായിരുന്നു. പ്ലാറ്റ് ഫോമിൽ നിന്ന് ട്രെയിനിലേയ്ക്ക് കയറുമ്പോൾ തന്നെ ഫോൺ നഷ്ടപ്പെട്ട വിവരമറിഞ്ഞ പെൺകുട്ടി കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. […]

വിധിയുടെ മുന്നില്‍ പതറാതെ തന്റെ ജീവിത സ്വപ്നം യാഥാര്‍ത്ഥ്യമാക്കി; അകക്കണ്ണിന്റെ വെളിച്ചത്തില്‍ കോട്ടയം പുതുപ്പളളി സ്വദേശിനി രാജി കൈവരിച്ചത് അധ്യാപക പദവി

മുണ്ടക്കയം: അകക്കണ്ണിന്റെ വെളിച്ചത്തില്‍ വിധിയുടെ മുന്നില്‍ പകച്ചു നില്‍ക്കാതെ രാജി കൈവരിച്ചത് അദ്ധ്യാപിക പദവി. ജനിച്ച നാള്‍മുതലേ കോട്ടയം പുതുപ്പളളി, അരപ്പറമ്പില്‍ ജോണ്‍ ചിന്നമ്മ ദമ്പതികളുടെ മൂന്നാമത്തെ മകള്‍ രാജി ജോണ്‍ (40) ഇരുട്ടിന്റെ ലോകത്തായിരുന്നു. അന്നുമുതലേയുള്ള ആഗ്രഹമാണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നത്. ഇപ്പോള്‍ മുണ്ടക്കയം സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിലെ അദ്ധ്യാപികയായി ജോലി ചെയ്തു വരികയാണ് രാജി. ചെറുപ്പത്തില്‍ ചെറിയ കാഴ്ചകള്‍ ഉണ്ടായിരുന്നപ്പോള്‍ വര്‍ണ്ണ നിറങ്ങളും, അടുത്തുവന്നാല്‍ ആള്‍ക്കാരുടെ ചെറിയ രൂപങ്ങളും മനസിലാകുമായിരുന്നു. എന്നാല്‍ പിന്നീട് പൂര്‍ണമായും ഇരുട്ടിന്റെ ലോകത്തേക്ക് ആയി. പിന്നീട് തന്റെ […]

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ചങ്ങനാശ്ശേരി സ്വദേശികളെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സ്റ്റേഷൻ പരിതിയിൽ സ്ഥിരം കുറ്റവാളികളായ രണ്ടുപേരെ കാപ്പാ നിയമപ്രകാരം നാടുകടത്തി. ചങ്ങനാശ്ശേരി ഹിദായത്ത് നഗർ ഭാഗത്ത് നടുതലമുറി പറമ്പിൽ ബിലാൽ (22) , പെരുന്ന കിഴക്കു കരയിൽ ഹിദായത്ത് നഗർ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ നിജാസ് (28) എന്നിവരെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവർക്ക് ചങ്ങനാശേരി, തൃക്കൊടിത്താനം സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ലഹരി ഉപയോഗം തുടങ്ങിയ ക്രിമിനൽ കേസുകളിലും പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് […]

കോട്ടയം തിടനാട് അധ്യാപക ദമ്പതിമാരുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്നു; വീട്ടുജോലിക്കാരിയും മകനും അറസ്റ്റിൽ

തിടനാട്: അധ്യാപക ദമ്പതിമാരുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഹോംനേഴ്സിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിൽ വടശ്ശേരിക്കര, പേഴുംപാറ ഭാഗത്ത് പുന്നത്തുണ്ടിയിൽ വീട്ടിൽ ലിസി തമ്പി(56) മകൻ ജോഷി ജോസഫ്(36) എന്നിവരെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപക ദമ്പതിമാരുടെ പ്രായമായ അമ്മയെ നോക്കിവന്നിരുന്ന ലിസി കഴിഞ്ഞദിവസം പകൽ അജ്ഞാതരായ ആരോ വീട്ടിൽ കയറിവന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടു പോയി എന്ന് വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിടനാട് […]

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീകാതിക്രമം; പോക്സോ കേസിൽ മുണ്ടക്കയം സ്വദേശി അറസ്റ്റിൽ

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കണമല ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ അരുൺ സുരേഷ്(24) ഹെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം വീട്ടുവളപ്പിലേക്ക് വിളിച്ചു വരുത്തുകയും ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ആയിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ ഉണ്ടായ വ്യത്യാസത്തെ തുടർന്ന് വീട്ടുകാർ ഡോക്ടറിന്റെ എടുത്ത് കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം കുട്ടി പുറത്ത് പറയുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാളെ […]

നരഹത്യ കേസിൽ പോലീസിനെ കബളിപ്പിച്ച് ഒളിവിൽ പോയി; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടയം സ്വദേശിയെ മലയാറ്റൂർ വനമേഖലയിൽ നിന്നും സാഹസികമായി പിടികൂടി

കോട്ടയം: പോലീസിനെ കബളിപ്പിച്ച് വർഷങ്ങളായി മുങ്ങിയ നരഹത്യ കേസിലെ പ്രതിയെ മലയാറ്റൂർ വനമേഖലയിൽ നിന്നും സാഹസികമായി അറസ്റ്റ് ചെയ്തു. കോട്ടയം മാഞ്ഞൂർ സത്ത് കടയിൽ വീട് ശിവരാമൻ മകൻ കെ മോഹനൻ (50) നെയാണ് പിടികൂടിയത്. ഇയാൾ കടുത്തുരുത്തി, കോട്ടയം വെസ്റ്റ് ഏറ്റുമാനൂർ, ചേർത്തല എന്നീ പോലീസ് സ്റ്റേഷനുകളിൽ കവർച്ച, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ കണ്ടെത്തുന്നതിനായി കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തികിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ പരിശോധനയിൽ എറണാകുളം […]