ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവത്തിന് കൊടിയേറി; തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റിന്  കാർമ്മിത്വം വഹിച്ചു.

ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവത്തിന് കൊടിയേറി; തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റിന് കാർമ്മിത്വം വഹിച്ചു.

സ്വന്തം ലേഖകന്

വൈക്കം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവത്തിന് കൊടികയറി. തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റിന് കാർമ്മിത്വം വഹിച്ചു.
പ്രസിദ്ധമായ തൃക്കാർത്തിക നവംബർ 27 നാണ്. 28 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.

തന്ത്രിമാരായ ,കിഴക്കി നേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ചെറിയ മാധവൻ നമ്പൂതിരി വൈക്കാ മേൽശാന്തി ശ്രീധരൻ നമ്പൂതിരി.ഏറാഞ്ചേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി , ആഴാട് ഉമേഷ് നമ്പൂതിരി ആഴാ ട് നാരായണൻ നമ്പൂതിരി ആഴാട് വിഷ്ണു നാരായണൻ മേലേടം ശരത് പാറോളി വാസുദേവൻ നമ്പൂതിരി, പാറോളി പുരുഷോത്തമൻ നമ്പൂതിരി, ആഴാട് നാരായണൻ നമ്പൂതിരി എന്നിവർ കൊടിയേറ്റു ചടങ്ങിൽപങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാദ്യമേളങ്ങളും മുത്തുക്കുടകളും ഗജവീരൻ തിരുനക്കര ശിവനും അകമ്പടിയായി. കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ അസിസ്റ്റൻഡ് കമ്മിഷണർ കെ ഇന്ദു കുമാരി ദീപ പ്രകാശനം നടത്തി സബ് ഗ്രൂപ്പ് ഓഫിസർ വിഷ്ണു കെ. ബാബു ഉപദേശക സമിതി പ്രസിഡണ്ട് വി. ആർ ചന്ദ്രശേഖരൻ നായർ. സെക്രട്ടറി. ഗിരിഷ് മാവേലിത്തറ, വൈസ് പ്രസിഡണ്ട് കെ.ഡി ശിവൻ കുട്ടി നായർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി. കൊടിയേറ്റിനു ശേഷം ആദ്യ ശ്രീബലിയും അനസ്സിനുള്ള അരിയളക്കലും നടന്നു