കാഞ്ഞിരമറ്റത്തെ തിരികെ സ്കൂളിലേക്ക് പരിപാടിശ്രദ്ധിക്കപ്പെട്ടു  ബാന്‍ഡ്‌സെറ്റും പഴയകാല വസ്ത്രധാരണവും പരിപാടിക്ക് വര്‍ണാഭ പകര്‍ന്നു

കാഞ്ഞിരമറ്റത്തെ തിരികെ സ്കൂളിലേക്ക് പരിപാടിശ്രദ്ധിക്കപ്പെട്ടു ബാന്‍ഡ്‌സെറ്റും പഴയകാല വസ്ത്രധാരണവും പരിപാടിക്ക് വര്‍ണാഭ പകര്‍ന്നു

 

സ്വന്തം ലേഖകൻ
അകലക്കുന്നo : ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ നടത്തിയ
തിരികെ സ്കൂളിലേക്ക് എന്ന പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചു.
കാഞ്ഞിരമറ്റം, തെക്കുംതല, ക്ലാക്കുഴി എന്നീ വാർഡുകളിൽ നിന്നുള്ള 19 കുടുംബശ്രീകളിൽ നിന്ന് 200 പരം കുടുംബശ്രീ കുട്ടികൾ പങ്കെടുത്തു കൊണ്ട് കാഞ്ഞിരമറ്റം എൽ പി സ്കൂളിൽ നിന്ന് ഹൈസ്കൂളിലേക്ക് റാലിയായി യാത്രയാക്കുന്നതിന്റെ ഫ്ലാഗ് ഓഫ് കർമ്മം സ്കൂൾ മാനേജർ റവ ഫാദർ ജോസഫ് മണ്ണനാൽ നിർവഹിച്ചു വാർഡ് മെമ്പർ മാത്തുക്കുട്ടി ഞായർ കുളം അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനിൽകുമാർ , വൈസ് പ്രസിഡണ്ട് ബെന്നി വടക്കേടം , സ്ഥിരം സമിതി അധ്യക്ഷൻ ജേക്കബ് തോമസ്, മെമ്പർമാരായ രാജശേഖരൻ നായർ, സീമ പ്രകാശ്, മാത്തുക്കുട്ടി ആന്റണി, രഘു കെ കെ, സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ ലിസ ,അംഗൻവാടി ടീച്ചർ ആനിയമ്മ പായിക്കാട്ട് , കുടുംബശ്രീ ഭാരവാഹികളായ ബിന്ദു സജി, ബിന്ദു രഘു , മേരി മാത്യു, മിനി ജോസ്, സുലോചന ഷാജി, ഷൈലമ്മ ബൈജു , ബിൻസി, മിനി ജോണി, മിനി ബിനു തുടങ്ങിയവർ പങ്കെടുത്തു.
ബാൻഡ് സെറ്റിന്റെ അകമ്പടിയോടുകൂടി പഴയകാല വിവിധ വസ്ത്രധാരണത്തോടുകൂടിയാണ് കുട്ടികൾ സ്കൂളിൽ പ്രവേശിച്ചത്.
രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ നടന്ന ക്ലാസും പഠനവും കലാപരിപാടികളും ഏറെ ഹൃദ്യമായിരുന്നു.
മൂഴിയൂർ ആയുർവേദ ഗവൺമെന്റ് ഹോസ്പിറ്റൽ ഡോക്ടർ ധന്യ ഗോപാലൻ ആരോഗ്യ വിഷയത്തെപ്പറ്റി ക്ലാസെടുത്തു.
കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെയാണ് തിരികെ സ്കൂളിലേക്ക് എന്ന പരിപാടി സമാപിച്ചൽ. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് പരിപാടി നടത്തിയത് .