video
play-sharp-fill

കൊല്ലത്ത് ഇസ്രായേല്‍ സ്വദേശിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ശേഷം ആത്മഹത്യക്ക് ശ്രമിച്ച് സുഹൃത്ത് ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: ഇസ്രായേല്‍ സ്വദേശിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം മുഖത്തല കോടാലിമുക്കിലാണ് സംഭവം. ഇസ്രാല്‍ സ്വദേശിനി സ്വാത (36) ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്താണ് യുവതിയെ കൊലപ്പെടുത്തിയത്. സ്വാതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സുഹൃത്ത് കൃഷ്ണചന്ദ്രന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. […]

നഴ്സിംഗ് പരിശീലന പദ്ധതിയിൽ ഉദ്യോഗാർഥികളെ പങ്കെടുപ്പിച്ചതായി വ്യാജ രേഖകൾ ചമച്ച് പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും തിരിമറി നടത്തി ; മുന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സെക്രട്ടറിക്കും അഞ്ചു മെമ്പര്‍മാര്‍ക്കും കഠിന തടവിന് ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ കൊല്ലം: പഞ്ചായത്ത്‌ ഫണ്ടിൽ തിരിമറി നടത്തിയ സംഭവത്തില്‍ മുന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സെക്രട്ടറിക്കും അഞ്ചു മെമ്പര്‍മാര്‍ക്കും കോടതി കഠിന തടവ് ശിക്ഷ വിധിച്ചു. 2001-2002 വർഷത്തിൽ കൊല്ലം ജില്ലയിലെ ക്ലാപ്പന പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന പി.റ്റി ഉണ്ണികൃഷ്ണൻ, വൈസ് […]

ദമ്പതികൾ കാര്‍ നിര്‍ത്തി ആശുപത്രിയില്‍ പോയതിന് പിന്നാലെ കാറിന് തീപിടിച്ചു ; തനിയെ നീങ്ങി ഭിത്തിയിൽ ഇടിച്ചുനിന്നു ; സംഭവത്തിൽ ആര്‍ക്കും പരിക്കില്ല

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴാണ് കാറിന് തീപിടിച്ചത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന […]

റോബിന്‍ ബസിന് താല്‍ക്കാലിക ആശ്വാസം ; ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി വിട്ട് നൽകണം ; ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു

സ്വന്തം ലേഖകൻ കൊച്ചി: റോബിന്‍ ബസിന് താല്‍ക്കാലിക ആശ്വാസം. ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ […]

നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം :നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. മുത്തശ്ശി വേഷങ്ങളിലൂടെയാണു ജനശ്രദ്ധ നേടിയത്. ചെ​റു​പ്പം മു​ത​ൽ ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. 1951 ല്‍ ​ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യോ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. തെ​ന്നി​ന്ത്യ​യി​ലെ ഓ​ള്‍ ഇ​ന്ത്യ […]

മുൻമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി സിറിയക് ജോൺ അന്തരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ പി സിറിയക് ജോൺ‌ അന്തരിച്ചു. 90 വയസായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി, മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. കൽപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും നാലാം കേരളനിയമസഭയിലും, തിരുവമ്പാടിയിൽ നിന്നും അഞ്ച്, ആറ്, ഏഴ് […]

പ്രസവം നിര്‍ത്തിയിട്ടും കുഞ്ഞിന് ജന്മം നല്‍കി ; ശസ്ത്രക്രിയ സമയത്തുണ്ടായ അപാകത ; നഷ്ടപരിഹാരം വേണമെന്ന 39-കാരിയുടെ ആവശ്യം നിരസിച്ച്‌ ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: പ്രസവാനന്തര വന്ധ്യംകരണ (പിപിഎസ്) ശസ്ത്രക്രിയയ്ക്ക് വിധേയമായ ശേഷവും അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിനാല്‍ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് 39-കാരി നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ചില അസാധാരണമായ കേസുകളില്‍ പിപിഎസ് സര്‍ജറിക്ക് ശേഷവും ഗര്‍ഭധാരണത്തിനുള്ള സാധ്യതയുണ്ടെന്ന മെഡിക്കല്‍ […]

ആദ്യഘട്ടത്തിൽ അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു ; ആരാണ് ആരോപണങ്ങൾക്ക് പിന്നിൽ ; ഏത് പരിശോധനയും നടത്തിക്കോട്ടെ, എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെ …; നേരിടാമെന്ന് മകളെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛൻ

സ്വന്തം ലേഖകൻ കൊല്ലം: മകളെ തട്ടിക്കൊണ്ടുപോയ കേസിൽ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന് കുട്ടിയുടെ അച്ഛൻ. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നും അവരുടെ മുമ്പാകെ ഹാജരാകുമെന്നും മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു. പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്ത് നിന്ന് കൊണ്ടുപോയത് താൻ ഉപയോഗിച്ചിരുന്ന […]

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ കേരളാ കോൺഗ്രസ് (ബി) പാലാ നിയോജക മണ്ഡലം കമ്മിറ്റി ; കേരള യൂത്ത് ഫ്രണ്ട്(ബി) കോട്ടയം ജില്ലാ കമ്മിറ്റി പാലായിൽ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ പാലാ:കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ കേരളാ കോൺഗ്രസ് ബി പാലാ നിയോജക മണ്ഡലം കമ്മിറ്റി, കേരള യൂത്ത് ഫ്രണ്ട്(ബി) കോട്ടയം ജില്ലാ കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലായിൽ വമ്പിച്ച പ്രതിഷേധ റാലിയും പൊതുയോഗവും നടന്നു. പാലാ ജനറൽ […]

കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു;പിടിയിലായത് കുപ്രസിദ്ധ ഗുണ്ടയും നിരവധി കേസുകളിൽ പ്രതിയുമായ അതിരമ്പുഴ സ്വദേശി സിയാദ്.  

  സ്വന്തം ലേഖിക കോട്ടയം:കുപ്രസിദ്ധ ഗുണ്ടയും നിരവധി കേസുകളിൽ പ്രതിയുമായ അതിരമ്പുഴ മനക്കപ്പാടം ഭാഗത്ത് കാവനയിൽ വീട്ടില്‍ സിയാദ് (25) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ, ചിങ്ങവനം, മേലുകാവ്, കടുത്തുരുത്തി, കുറവിലങ്ങാട്, മൂവാറ്റുപുഴ, പീരുമേട് […]