എരുമേലിയിലും പരിസരപ്രദേശങ്ങളിലും പരിശോധന ശക്തമാക്കി ആന്റി സബോട്ടേജ് ടീം ; ബസ്റ്റാൻഡുകൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ, പൊതു ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന

എരുമേലിയിലും പരിസരപ്രദേശങ്ങളിലും പരിശോധന ശക്തമാക്കി ആന്റി സബോട്ടേജ് ടീം ; ബസ്റ്റാൻഡുകൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ, പൊതു ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന

സ്വന്തം ലേഖകൻ 

കോട്ടയം: എരുമേലിയിലും പരിസരപ്രദേശങ്ങളിലും ആന്റി സബോട്ടേജ് ടീം പരിശോധന ശക്തമാക്കി.ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലും പരിസരപ്രദേശങ്ങളിലുമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ആന്റി സബോട്ടേജ് ടീം പരിശോധന ശക്തമാക്കി.

കൊച്ചമ്പലം , വലിയമ്പലം , വാവര്‍ പള്ളി കൂടാതെ ബസ്റ്റാൻഡുകൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ, ഭക്തർ കൂടുതലായി തങ്ങുന്ന പൊതു ഇടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ഡോഗ് സ്ക്വാഡും, ആന്റി സബോട്ടേജ് ടീമും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.