കോട്ടയം മുണ്ടക്കയത്ത് സപ്ലൈകോയുടെ പീപ്പിള്‍സ് ബസാറിലെ ജീവനക്കാരനുനേരെ മര്‍ദനം; വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിക്കുകയും ചെയ്തു; യുവാവിനെതിരെ പരാതി

കോട്ടയം മുണ്ടക്കയത്ത് സപ്ലൈകോയുടെ പീപ്പിള്‍സ് ബസാറിലെ ജീവനക്കാരനുനേരെ മര്‍ദനം; വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിക്കുകയും ചെയ്തു; യുവാവിനെതിരെ പരാതി

മുണ്ടക്കയം: സപ്ലൈകോയുടെ കീഴില്‍ മുണ്ടക്കയത്ത് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ബസാറിലെ ജീവനക്കാരന് മര്‍ദനമേറ്റതായി പരാതി.

സംഭവവുമായി ബന്ധപ്പെട്ട പീപ്പിള്‍സ് ബസാറിലെ താത്കാലിക ജീവനക്കാരൻ മുണ്ടക്കയം പുല്‍ത്തകാടിയേല്‍ പി.ജി. ലിന്‍റോ മുൻപ് ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരിയുടെ മകൻ വിഷ്ണുവിനെതിരേ മുണ്ടക്കയം പോലീസില്‍ പരാതി നല്‍കി.

ശനിയാഴ്ച രാത്രിയിലാണ് സംഭവം.
സപ്ലൈകോയുടെ പീപ്പിള്‍സ് ബസാര്‍ അടച്ചശേഷം വീട്ടിലേക്ക് പോകുവാനായി താനും സഹപ്രവര്‍ത്തകൻ പാലൂര്‍ക്കാവ് സ്വദേശി അജയ് ബാബുവും സ്കൂട്ടറില്‍ വരുംവഴി പീപ്പിള്‍സ് ബസാറിന് തൊട്ട് സമീപം വിഷ്ണുവും മറ്റ് രണ്ടുപേരും കൂടി വാഹനം തടഞ്ഞു നിര്‍ത്തുകയും തന്നെ മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചതായും പറയുന്നു. തടയാൻ ശ്രമിച്ച അജയ് ബാബുവിനും മര്‍ദ്ദനമേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഇവരുടെ വാഹനത്തിന്‍റെ താക്കോലും ബാഗും സംഘം അപകരിച്ചു ബാഗില്‍ ഉണ്ടായിരുന്ന എണ്ണയിരത്തോളം രൂപ നഷ്ടപ്പെട്ടതായും പരാതിയില്‍ പറയുന്നു.

വിഷ്ണുവിന്‍റെ മാതാവ് മുൻപ് പീപ്പിള്‍സ് ബസാറില്‍ ജോലി ചെയ്തിരുന്നു. അന്ന് കടയിലെത്തി മാനേജരടക്കമുള്ളവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ലിന്‍റോയും സഹപ്രവര്‍ത്തകരും ഇത് തടയുകയും ചെയ്തിരുന്നു.
ഇതിന്‍റെ വിരോധമാണ് വീണ്ടും ഇവരെ മര്‍ദിക്കാൻ ഇടയാക്കിയതെന്നും പരാതിയില്‍ പറയുന്നു.