നിസ്സാര കാര്യങ്ങള്‍ക്കും 108 ആംബുലൻസ് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡി. കോളജിലേക്ക് വിടുന്നു; നടപടി കിടക്ക ഒഴിവില്ല എന്ന കാരണത്താൽ; ആരോഗ്യമന്ത്രിയുടെ ജില്ലയിലാണ് നിസ്സാര രോഗങ്ങൾക്ക് പോലും ചികിത്സ നൽകാതെ രോഗികളെയും കൊണ്ട് ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് വിടുന്നത്; കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി…..
കോന്നി: അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട 108 ആംബുലൻസ് സംവിധാനം നിസ്സാര കാര്യങ്ങള്‍ക്ക് പോലും പത്തനംതിട്ട ജില്ല ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞയക്കുന്നത് സേവനത്തെ സാരമായി ബാധിക്കുന്നു.
അപകടങ്ങള്‍ പോലെ ഉള്ള അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് 108 ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തേണ്ടത്. ജില്ല ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് കൂടുതലും ഗുരുതരാവസ്ഥയിലായ രോഗികളെ കൊണ്ടുപോകുന്നത്.
എന്നാല്‍, ജില്ല ആശുപത്രിയില്‍ ചികിത്സ നല്‍കേണ്ട രോഗികളെ പോലും കിടക്ക ഒഴിവില്ല എന്ന കാരണത്താല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നതാണ് ഇപ്പോഴത്തെ രീതി. ഇതിനാല്‍ തന്നെ അടിയന്തര സാഹചര്യങ്ങളില്‍ 108 ആംബുലൻസ് സേവനം ജനങ്ങള്‍ക്ക് ലഭ്യമാകാതെ വരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രണ്ട് 108 ആംബുലൻസുകളാണ് നിലവില്‍ ഉള്ളത്. ഇവക്ക് പുറമെ ജില്ലയിലെ കോന്നി, ചിറ്റാര്‍, ഏനാദിമംഗലം, അടൂര്‍, വെച്ചൂച്ചിറ തുടങ്ങി ജില്ലയിലെ പല സ്ഥലങ്ങളിലെയും ആംബുലൻസുകള്‍ ഈ രീതിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിടുകയാണ് ചെയ്യുന്നത്. ഈ നില തുടര്‍ന്നാല്‍ ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അപകടങ്ങളില്‍ പോലും ഉപയോഗപ്പെടുത്താൻൻ 108 ആംബുലൻസുകള്‍ ഇല്ല എന്നതാവും സ്ഥിതി.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് 68 കിലോമീറ്ററാണുള്ളത്. പരമാവധി വേഗതയില്‍ പോയാല്‍ ഒന്നര മണിക്കൂര്‍ കൊണ്ടാണ് കോട്ടയത്ത് രോഗിയെ എത്തിക്കാൻ സാധിക്കുക. തിരികെ വരാൻ ഇതില്‍ കൂടുതല്‍ സമയം വേണം.
ഇതിനിടെ പത്തനംതിട്ടയില്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഈ രോഗിയെ കോട്ടയത്ത് എത്തിക്കുവാൻ കഴിയാതെ വരുന്നു.
രാവിലെ മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓരോ അഞ്ചു മിനിറ്റ് കൂടുമ്ബോഴും വരുന്ന ചെറുതും വലുതുമായ കേസുകള്‍ രോഗത്തിന്റെ തീവ്രത നോക്കാതെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയക്കുന്നത് സേവനം കിട്ടേണ്ട രോഗികളോടുള്ള അനീതി ആണെന്നും ആക്ഷേപം ഉയരുന്നു.