സംഭരിച്ചനെല്ലിന്റെ വില കർഷകന് വായ്പയായി കിട്ടും; ഇതൊരു കെണിയാണെന്ന് ഒരു വിഭാഗം കർഷകർ

സംഭരിച്ചനെല്ലിന്റെ വില കർഷകന് വായ്പയായി കിട്ടും; ഇതൊരു കെണിയാണെന്ന് ഒരു വിഭാഗം കർഷകർ

 

സ്വന്തം ലേഖകൻ
കുമരകം : സർക്കാർ ഏജൻസിസംഭരിച്ച നെല്ലിന്റെ വില വായ്പയായി നല്കുന്ന സ്കീമിൽ തുക വിതരണം ചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി അപ്പർ കുട്ടനാട്ടിലെ നിരവധി കർഷകർക്ക് നെല്ലിന്റെ വില വായ്പയായി ബാങ്കിൽ നിന്ന് ലഭിച്ചു.ഇക്കഴിഞ്ഞ വിരിപ്പു കൃഷിയുടെ നെല്ലിന്റെ വിലയാണ് ലഭിച്ചത്.

 

സപ്ലൈകോയിൽ നിന്നും ബാങ്കുകളിലേക്ക് അയച്ച ലിസ്റ്റിൽ ഉൾപ്പട്ടിട്ടുള്ള കർഷകർക്കുമാത്രമാണ് പി.ആർ എസ് നൽകിയാൽ പണം വായ്പയായി ലഭിക്കുക. എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകളിലെ അക്കൗണ്ട് രേഖകൾ സമർപ്പിച്ചവരിൽ ചുരുക്കം ചില കർഷകർക്ക് മാത്രമാണ് നെല്ല വില ലഭിച്ചത്.

ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാത്ത കർഷകർ ആധാർ കാർഡും ബാങ്കിൽ ഹാജരാക്കേണ്ടതാണ്.ആധാർ കാർഡുമായി ബാങ്കിൽ എത്തുന്ന കർഷകനെ കൊണ്ട് നിരവധി പേപ്പറുകളിൽ ഒപ്പിടിപ്പിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറു മാസത്തിനുള്ളിൽ സർക്കാർ പണം ബാങ്കിൽ അടയ്ക്കുമ്പോൾ കർഷകന്റെ വായ്പ ക്ലോസ് ചെയ്യുo. ഏതെങ്കിലും കാരണവശാൽ സർക്കാർ പണം അടയ്ക്കാൻ വൈകിയാൽ കർഷകൻ ബാധ്യത ഏറ്റെടുക്കണം. ഈ വ്യസ്ഥകളിലാണ് കർഷകർ ഒപ്പിട്ടു നല്കുന്നത്.

 

ഇതൊരു ചതിയാണെന്ന നിലയിൽ ഒരു വിഭാഗം കർഷകർ ഇതിൽ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.ഇവർ വായ്പ സ്വീകരിക്കാതെ മാറി നില്ക്കുകയാണ്. സർക്കാരിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ചാണ് ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തത്.

കേന്ദ്ര സർക്കാർ നെല്ലിന്റെ താങ്ങുവില കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിപ്പിച്ചപ്പാേൾ കേരള സർക്കാർ ആനുപാതികമായി കുറക്കുകയാണ് ചെയ്തത്. അതിനാൽ കേന്ദ്രം വർദ്ധിപ്പിച്ച വില കർഷകന് ലഭിക്കില്ല. കഴിഞ്ഞ സീസണിൽ ലഭിച്ച വില മാത്രമാണ് ഈ വർഷ കൃഷിക്കും കർഷകന് ലഭിക്കുക.