കോട്ടയം പാലാ വള്ളിച്ചിറയില്  അച്ഛൻ മകനെ കുത്തിയ ശേഷം തൂങ്ങി മരിച്ചു ; സംഭവത്തിന് കാരണം വസ്തു തര്ക്കം

കോട്ടയം പാലാ വള്ളിച്ചിറയില് അച്ഛൻ മകനെ കുത്തിയ ശേഷം തൂങ്ങി മരിച്ചു ; സംഭവത്തിന് കാരണം വസ്തു തര്ക്കം

സ്വന്തം ലേഖകൻ

പാലാ : വസ്തു തർക്കത്തെ തുടർന്ന്മകനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങിമരിച്ചു.

വള്ളിച്ചിറയിൽ ഇന്നു (തിങ്കൾ) രാവിലെയാണ്  സംഭവം. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് തൂങ്ങിമരിച്ചത്. മകൻ ശ്രീജിത്തിന് മുഖത്താണ് കുത്തേറ്റ പരിക്ക്. വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഇത് സംബന്ധിച്ച് വാക്കുതർക്കം ഉണ്ടാവുകയും ചെല്ലപ്പൻ കത്തി ഉപയോഗിച്ച് ശ്രീജിത്തിനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. നാട്ടുകാർ ചേർന്നാണ് ശ്രീജിത്തിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

മകനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ സമയത്ത് ചെല്ലപ്പൻ പഴയ വീടിനോട് ചേർന്ന് തൂങ്ങിമരിക്കുകയായിരുന്നു. . ചെല്ലപ്പന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് വിവരം.

പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.