സ്‌കൂളിനു മുന്നിലെ 11 കെവി ലൈനില്‍  വള്ളി പടര്‍ന്നു കയറി അപകട ഭീഷണി:  ചുങ്കം സിഎന്‍ഐ എല്‍പി സ്‌കൂളിനു  മുന്നിലാണ് അപകടക്കെണി

സ്‌കൂളിനു മുന്നിലെ 11 കെവി ലൈനില്‍ വള്ളി പടര്‍ന്നു കയറി അപകട ഭീഷണി: ചുങ്കം സിഎന്‍ഐ എല്‍പി സ്‌കൂളിനു മുന്നിലാണ് അപകടക്കെണി

സ്വന്തം ലേഖകന്‍

കോട്ടയം: പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂളിനു മുന്നിലെ വൈദ്യുതി ലൈനില്‍ വള്ളിപടര്‍പ്പുകള്‍ കയറി അപകട ഭീഷണി. ചാലുകുന്ന് ചുങ്കം സിഎന്‍ഐ എല്‍പി സ്‌കൂളിനു മുന്നിലെ വൈദ്യുതി ലൈനിലാണ് അപകടകരമായ രീതിയില്‍ വള്ളിപടര്‍പ്പുകള്‍ കയറിക്കിടക്കുന്നത്. സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള 11 കെവി ലൈനും മറ്റൊരു എല്‍ടി ലൈനും സ്വകാര്യ കമ്പനിയുടെ കേബിളുമെല്ലാം കടന്നു പോകുന്നത് ഇതേ 11 കെവി ലൈനിനു തൊട്ടടുത്തുകൂടിയാണ്.
്.
വൈദ്യുതി ലൈനില്‍ നിന്ന് റോഡിന് എതിര്‍വശത്തേക്ക് കൊടുത്തിരിക്കുന്ന കേബിളില്‍കൂടിയാണ് വള്ളി പടര്‍പ്പുകള്‍ 11 കെവിയിലേക്ക് വളര്‍ന്നു കയറിയത്. സ്‌കൂളിനു മുന്നിലായതിനാല്‍ രാവിലെയും വൈകുന്നേരം സ്‌കൂള്‍ വിടുമ്പോഴും ധാരാളം കുട്ടികള്‍ ഇവിടെ കൂടി നില്‍ക്കാറുണ്ട്. അറിയാതെയെങ്ങാനും എതിര്‍വശത്തെ കയ്യാലയിലെ പുല്ലില്‍ കൈതൊട്ടാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.

11 കെവി ലൈനിലെ വള്ളിപടര്‍പ്പില്‍ വൈദ്യുതി പ്രവഹിച്ചാല്‍ അത് കയ്യാലയിലെ പുല്ലിലേക്കും വരാന്‍ സാധ്യതയുണ്ട്. ഇതേ കയ്യാലയില്‍ നിന്നാണ് വള്ളിപടര്‍പ്പുകള്‍ വൈദ്യുതി ലൈനിലേക്ക് വളര്‍ന്നു കയറിയത്. ഇത് വന്‍ ദുരന്തത്തിന് വഴിയൊരുക്കാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിനു മുന്നിലെ അപകടക്കെണിയെക്കുറിച്ച് സ്‌കൂള്‍ ജീവനക്കാര്‍ വാര്‍ഡ് കൗണ്‍സിലറോട് പറഞ്ഞിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ ഇക്കാര്യം കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടണ്ട്. ഏത്രയും വേഗം വൈദ്യുതി ലൈനിലെ വള്ളി പടര്‍പ്പുകള്‍ നീക്കം ചെയ്ത് അപകട ഭീഷണി ഇല്ലാതാക്കണമെന്നാണ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.