സി പി എം നേതാവ് വി.ആർ ഭാസ്കരൻ അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി ആർ ബി എന്ന വി .ആർ ഭാസ്ക്കരൻ അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദിർ ഘകാലം സി ഐ ടി യു കോട്ടയം ജില്ലാ പ്രസിഡൻറായിരുന്നു. സി പി എമ്മിന്റെ ആദ്യകാല സംഘാടകനും നേതാവുമാണ്. ജില്ലയിൽ തൊഴിലാളികളെ അണി നിരത്തി തൊഴിലാളി സംഘടന കെട്ടിപ്പെടുക്കുന്നതിൽ നിർണായക ശക്തിയായിരുന്നു. മികച്ച ട്രേഡു യൂണിയനിസ്റ്റ് . അവിവാഹിതനാണ്. സംസ്കാരം പിന്നീട്.

മഴ മാറിയിട്ടും ദുരിത പെയ്ത്തൊഴിയാതെ വെട്ടിത്തുരുത്ത്

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: മഴ മാറിയിട്ടും വെട്ടിത്തുരുത്തിൽ ദുരിതം ബാക്കി. വെട്ടിത്തുരുത്ത് മേഘലയിലെ വെള്ളം ഇറങ്ങാത്ത മുറ്റങ്ങൾ ഒട്ടനവധിയാണ്. ശൗചാലയങ്ങൾ ഉപയോഗിക്കാനാവാ ത്ത അവസ്ഥ.ജീവിതം താളത്തിലാവാ ൻ ഇനിയും ദിവസങ്ങൾ എടുക്കും. വിധവയും മൂന്ന് പെൺമക്കളും അടങ്ങിയ ചക്രത്തിപറമ്പിൽ സതിയും കുടുംബവും വീട്ടിൽ താമസിക്കാനാവാ ത്ത അവസ്ഥയിൽ ആണ്. ഈ വീട് വെള്ളം കയറി ഇറങ്ങിയപ്പോൾ തറയും ഭിത്തികളും ഇടിഞ്ഞ് തകർന്നു. വാസ യോഗ്യമല്ലാത്തതിനാൽ കുടുംബം ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുക യാണ്. ഈ കടുംബത്തിന് വീട് നിർമ്മി ക്കാനാവശ്യമായ നടപടികൾ പഞ്ചായ ത്തിന്റെ ഭാഗത്ത് […]

മണ്ണിടിച്ചിൽ ഭീഷണിയിലായ കുടുംബം ഭീതിയിൽ

സ്വന്തം ലേഖകൻ ഇത്തിത്താനം: മഴയിൽ കുതിർന്ന മൺതിട്ടയിൽ വിണ്ണലും മണ്ണിടിച്ചിലും ആയി ഭീതിപൂണ്ട് കുടുംബം.പൊൻപുഴ മഠത്തിൽപറമ്പിൽ ബാബുവിന്റെ കുടുംബമാണ് ദുരിതത്തിലായത്. കാലങ്ങൾക്ക് മുൻപേ മണ്ണെടുത്ത് താത്തിരുന്ന പുരയിടത്തിലാണ് ഈ അവസ്ഥ. പുരയിടത്തിന്റെ ഒരു വശം ഇടിഞ്ഞിരിക്കുകയാണ്.നീളത്തിലുള്ള വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. രണ്ട് മക്കളും അമ്മയും ആയികഴിയുന്ന കൂലിപ്പണി ക്കാരനായ ബാബു എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്. അസുഖബാധിതയായിരുന്ന കുടുംബനാഥ മരിച്ചിട്ട് അധികകാലം ആകുംമുമ്പാണ് കുടുംബത്തിന് അടുത്ത വെല്ലുവിളി. പഞ്ചായത്തിലും വില്ലേജിലും അറിയിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരി, പഞ്ചായത്ത് മെമ്പർ ബി ആർ മഞ്ജീഷ്, […]

ദുരിതാശ്വാസ ക്യാമ്പിൽ ആശ്വാസവുമായി ഇമേജ് ക്രിയേറ്റീവ് എഡ്യുക്കേഷൻ; അരിയും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് നിവാസികളായ നാട്ടുകാർക്ക് ആശ്വാസമായി ഇമേജ് ക്രിയേറ്റീവ് എഡ്യുക്കേഷനിലെ കൂട്ടുകാർ. ഭക്ഷണ സാധനവും വെള്ളവും മറ്റ് അവശ്യസാധനങ്ങളുമായാണ് ഇമേജ് ക്രിയേഷൻസിലെ വിദ്യാർത്ഥികൾ കുറിച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്. കുറിച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 68 കുടുംബങ്ങൾക്കൊപ്പമാണ് ഇമേജ് എഡ്യൂക്കേഷൻസിലെ ഒരു സംഘം വിദ്യാർത്ഥികൾ ഒരു ദിവസം ചിലവഴിച്ചത്. വിദ്യാർത്ഥികൾ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളോട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ഇവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും സമയം പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കൊപ്പം വൈകുന്നേരത്തെ […]

മഴക്കെടുതിയിൽ സഹായവുമായി ബിജെപിയും സേവാഭാരതിയും

സ്വന്തം ലേഖകൻ കുറിച്ചി : മഴക്കെടുതി ശമിക്കാതെ ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ സഹായ ഹസ്തവുമായി സേവാ ഭാരതിയും ബിജെപിയും. കുറിച്ചി പഞ്ചായത്തിലാണ് ബിജെപി സേവാ ഭാരതി പ്രവർത്തകർ രംഗത്തിറങ്ങിയത്. സർക്കാർ സഹായങ്ങളും ലഭ്യമാവാഒറ്റപ്പെട്ട കുടുംബങ്ങൾ ഒട്ടനവധി ആണ്.ഇവരുടെ അടുത്തേക്ക് ആരും തന്നെ കടന്നു ചെന്നിട്ടില്ല. വെള്ളത്തിൽ നീന്തണം എന്നതാണ് തടസ്സം.ക്യാമ്പുക ളിൽ എത്താത്തവർക്കും ഗവൺമെന്റ് സഹായങ്ങൾ അടിയന്തിരമായി ലഭ്യമാക്കണം എന്ന ആവശ്യക്കാർ അനവധി ഉണ്ട്.ഒറ്റപ്പെട്ട നിരവധി കുടുംബങ്ങൾക്ക് സഹായഹസ്തങ്ങ ളുമായി ബിജെപി, സേവാഭാരതി പ്രവർത്തകർ  കുറിച്ചി പഞ്ചായത്തിൽ പ്രവർത്തിച്ചു.വെള്ളം പൂർണ്ണമായി ഒഴിയാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടരേണ്ട […]

സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചു: ചങ്ങനാശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചതായി ആരോപിച്ച് ചങ്ങനാശേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ഇതേ തുടർന്നു എം.സി റോഡിലും ചങ്ങനാശേരി ഭാഗത്തും ഗതാഗതം മടങ്ങി. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. കെഎസ്ആർടിസി ജീവനക്കാർ മർദിച്ചതായി ആരോപിച്ച് ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന വിജയലക്ഷ്മി ബസിലെ ഡ്രൈവർ  ശ്രീജിത്ത് (മോനാച്ചൻ -27) ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചങ്ങനാശേരി – കോട്ടയം റൂട്ടിൽ കുറിച്ചി ഔട്ട് പോസ്റ്റിലായിരുന്നു സംഭവം.കെഎസ്ആർടിസി ബസ് റോഡിനു […]

പാഞ്ഞു വന്ന ട്രെയിനിനു മുന്നിൽ മരം വീണു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം കുറിച്ചി മന്ദിരം കവലയിൽ റെയിൽവേ ട്രാക്കിൽ മരം വീണു. മരം വീണതിനെ തുടർന്നു കായംകുളം – കോട്ടയം റൂട്ടിൽ 20 മിനിറ്റോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കോർബയ്ക്കു പോകുകയായിരുന്ന കോർബാ എക്‌സ്പ്രസ് കടന്നു വരുന്നതിനിടെ ട്രാക്കിലേയ്ക്കു മരം വീഴുകയായിരുന്നു. ട്രാക്കിൽ മരം വീണത് ദൂരെ നിന്നു കണ്ട ലോക്കോ പൈലറ്റ് ബ്രേക്ക് പിടിച്ച് ട്രെയിൻ നിർത്തി. മരക്കമ്പിൽ കയറിയെങ്കിലും അപകടമുണ്ടാകാതെ ട്രെയിൻ നിർത്താൻ സാധിച്ചു. കോട്ടയത്തു നിന്നും അഗ്നിശമന […]

കാലവര്‍ഷം: കണ്‍ട്രോള്‍ റൂമില്‍ വിവരം നൽകണം

സ്വന്തം ലേഖകൻ കോട്ടയം: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഏത് ആവശ്യഘട്ടത്തിലും കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം നല്‍കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി അറിയിച്ചു.  കളക്‌ട്രേറ്റിനു പുറമേ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.  കോട്ടയം താലൂക്ക് (0481 2568007), മീനച്ചില്‍ (0482 2212325), വൈക്കം (04829 231331) കാഞ്ഞിരപ്പള്ളി (0482 8202331) ചങ്ങനാശ്ശേരി (0481 2420037) എന്നീ നമ്പരുകളിലും  കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂം (0481 2304800, 9446562236) ടോള്‍ഫ്രീ നമ്പര്‍ 1077 ലും വിവരം നല്‍കാവുന്നതാണ്.

ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: പാതയിരട്ടിപ്പക്കലുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ പുതുതായി പണികഴിപ്പിച്ച സ്റ്റേഷൻ കെട്ടിടം കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹൈൻ നാടിന് സമർപ്പിച്ചു.കൊങ്കൺ പാതയിൽ സർവീസ് നടത്തുന്ന ഒന്നോ രണ്ടോ ട്രെയിനുകൾക്കും ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചങ്ങനാശ്ശേരി നിവാസികളുടെ ആവശ്യം റെയിൽവേ ബോർഡിനെ അറിയിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആധുനികവത്ക്കരണത്തിന്റെ പാതയിലൂടെ അതിവേഗം കുതിക്കുന്ന റെയിൽവേ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്തിയ പരിഗണന നൽകുന്നത്. ഈ വർഷം 4000 കിലോമീറ്റർ പഴയട്രാക്ക് മാറ്റും. മണിക്കൂറിൽ […]

നമ്പർ തിരുത്തി ലോട്ടറി തുക തട്ടാൻ ശ്രമം: തടയാൻ ശ്രമിച്ചവർക്കു നേരെ യുവാവ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

സ്വന്തം ലേഖകൻ ചിങ്ങവനം: നമ്പർ തിരുത്തിയ ലോട്ടറിയുമായി ഏജൻസി ഓഫിസിലെത്തി സമ്മാനത്തുക തട്ടിയെടുക്കാൻ ശ്രമിച്ച സംഘം ജീവനക്കാർക്കു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ചു. ലോട്ടറിയുടെ നമ്പർ തിരുത്തിയതാണെന്നു കണ്ടെത്തിയ ജീവനക്കാർ സമ്മാത തുക നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് യുവാവ് ജീവനക്കാർക്കു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ചത്. ഇതിനു ശേഷം യുവാവ് ബൈക്കിൽ രക്ഷപെട്ടു. ചിങ്ങവനം ചന്തക്കവലയ്ക്കു സമീപം ജയലക്ഷ്മി ലക്കി സെന്ററിലായിരുന്നു സംഭവം. യുവാവ് കൊണ്ടു വന്നത് നമ്പർ തിരുത്തിയ ലോട്ടറിയാണെന്നു കണ്ടെത്തിയ ജീവനക്കാർ സമ്മാനതുക നൽകിയില്ല. ഇതേച്ചൊല്ലി യുവാവും ജീവനക്കാരും തമ്മിൽ […]