ദുരിതാശ്വാസ ക്യാമ്പിൽ ആശ്വാസവുമായി ഇമേജ് ക്രിയേറ്റീവ് എഡ്യുക്കേഷൻ; അരിയും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു

ദുരിതാശ്വാസ ക്യാമ്പിൽ ആശ്വാസവുമായി ഇമേജ് ക്രിയേറ്റീവ് എഡ്യുക്കേഷൻ; അരിയും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് നിവാസികളായ നാട്ടുകാർക്ക് ആശ്വാസമായി ഇമേജ് ക്രിയേറ്റീവ് എഡ്യുക്കേഷനിലെ കൂട്ടുകാർ. ഭക്ഷണ സാധനവും വെള്ളവും മറ്റ് അവശ്യസാധനങ്ങളുമായാണ് ഇമേജ് ക്രിയേഷൻസിലെ വിദ്യാർത്ഥികൾ കുറിച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്.


കുറിച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 68 കുടുംബങ്ങൾക്കൊപ്പമാണ് ഇമേജ് എഡ്യൂക്കേഷൻസിലെ ഒരു സംഘം വിദ്യാർത്ഥികൾ ഒരു ദിവസം ചിലവഴിച്ചത്. വിദ്യാർത്ഥികൾ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളോട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും സമയം പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കൊപ്പം വൈകുന്നേരത്തെ ഭക്ഷണം തയ്യാറാക്കുന്നതിനും കുട്ടികൾ പങ്കാളികളായി.
ഇമേജ് മൾട്ടിമീഡിയ എംഡി എബി അലക്സിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ കുറിച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിൽ സമയം ചിലവഴിച്ചത്. ഏത് പ്രതിസന്ധിയിലും പാറപോലെ ഉറച്ചു നിൽക്കുന്ന നാട്ടുകാർ നൽകുന്നത് പുതിയ മാതൃകകളാണെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.