പാഞ്ഞു വന്ന ട്രെയിനിനു മുന്നിൽ മരം വീണു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പാഞ്ഞു വന്ന ട്രെയിനിനു മുന്നിൽ മരം വീണു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: ചിങ്ങവനം കുറിച്ചി മന്ദിരം കവലയിൽ റെയിൽവേ ട്രാക്കിൽ മരം വീണു. മരം വീണതിനെ തുടർന്നു കായംകുളം – കോട്ടയം റൂട്ടിൽ 20 മിനിറ്റോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കോർബയ്ക്കു പോകുകയായിരുന്ന കോർബാ എക്‌സ്പ്രസ് കടന്നു വരുന്നതിനിടെ ട്രാക്കിലേയ്ക്കു മരം വീഴുകയായിരുന്നു. ട്രാക്കിൽ മരം വീണത് ദൂരെ നിന്നു കണ്ട ലോക്കോ പൈലറ്റ് ബ്രേക്ക് പിടിച്ച് ട്രെയിൻ നിർത്തി. മരക്കമ്പിൽ കയറിയെങ്കിലും അപകടമുണ്ടാകാതെ ട്രെയിൻ നിർത്താൻ സാധിച്ചു. കോട്ടയത്തു നിന്നും അഗ്നിശമന സേനാ അധികൃതരും, ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തി. റെയിൽവേ അധികൃതരുടെ സാന്നിധ്യത്തിൽ മരം വെട്ടിമാറ്റിയ ശേഷം ട്രെയിൻ യാത്ര തുടർന്നു. അപകടത്തെ തുടർന്നു ചെന്നൈ മെയിൽ തിരുവല്ല സ്റ്റേഷനിലും, കൊല്ലം പാസഞ്ചർ കോട്ടയം സ്‌റ്റേഷനിലും പിടിച്ചിട്ടു. കോർബ എക്‌സ്പ്രസ് അരമണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്.