ഗുഡ് ബൈ ഓൾ ..! ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ഗുഡ് ബൈ ഓൾ എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷം ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. തുരുത്തിയിലെ കത്തോലിക്കാ സഭയുടെ പഠന കേന്ദ്രത്തിൽ ഫാമിലി കൗൺസിലിംഗ് കോഴ്‌സിനെത്തിയ ഛത്തീസ്ഗഡ് അംബികാപൂർ ഇടവകാംഗം മുകേഷ് തിർത്തി (36) യാണ് മരിച്ചത്. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച വിശുദ്ധ ആത്മാക്കളുടെ ദിനമായിരുന്നു. ഈ ദിനത്തിൽ പ്രാർത്ഥനകൾക്ക് ശേഷം രാത്രിയിൽ വിശ്രമത്തിലായിരുന്നു മുകേഷ്. ഇതിനിടെ രാത്രിയിൽ ഗുഡ് ബൈ ഓൾ എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. തുടർന്ന് അത്മാക്കൾക്കൊപ്പം പോകുന്നതായി […]

നിലയ്ക്കലിൽ മരിച്ച അയപ്പ ഭക്തന് ആദരാജ്ഞലി അർപ്പിച്ചു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: നിലയ്ക്കൽ മരണപ്പെട്ട അയ്യപ്പഭക്തന് ആദരാഞ്ജലി അർപ്പിച്ചു ശബരിമല കർമ്മസമിതി പ്രവർത്തകർ പെരുന്ന സ്റ്റാന്റിലാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിച്ച ശിവദാസ് സ്വാമികളുടെ മൃതദ്ദേഹത്തിന് കാത്തുനിന്ന പ്രവർത്തകർ ശരണം വിളികൾ മുഴക്കി പുഷ്പാർച്ചന നടത്തി .ശബരിമല കർമ്മസമിതി പ്രസിഡന്റ് പി എൻ ബാലകൃഷ്ണൻ പുഷ്പഹാരം ചാർത്തി. സംഘടനാ സെക്രട്ടറി വി മഹേഷ്, പ്രവർത്തകരായ കെ എസ് ഓമനക്കു ട്ടൻ, എ ഐ രഘു, ഒ ആർ ഹരിദാസ്, ബി ആർ മഞ്ജീഷ്, ഷിജു എബ്രഹാം, വി സദാശിവൻ, ദിലീപ് മാടപ്പള്ളി, […]

ശബരിമല സ്ത്രീ പ്രവേശനം: കുറിച്ചിയിൽ നാമജപ ഘോഷയാത്ര

സ്വന്തം ലേഖകൻ കുറിച്ചി :ചെറുപാറക്കാവ് ദേവീക്ഷേത്രം, ഇണ്ടളയപ്പസ്വാമി ക്ഷേത്രം, കൃഷ്ണൻകുന്ന് പാർത്ഥസാരഥി ക്ഷേത്രം, അദ്വൈതാശ്രമം, ഇത്തിത്താനം അയ്യപ്പ കർമ്മസമിതി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാരംഭിച്ച അയ്യപ്പനാമജപ ഘോഷയാത്ര മന്ദിരം കവലയിൽ സംഗമിച്ച് കുറിച്ചിയിൽ സമാപിച്ചു. കുറിച്ചിയുടെ വിവിധ പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ ആബാലവൃദ്ധം ജനങ്ങൾ നാമജപത്തിൽ പങ്കാളികളായി. കുറിച്ചിയിൽ അയ്യപ്പസ്വാമിയുടെ അനുഗ്രഹവർഷം ചൊരിഞ്ഞ് കൃഷ്ണപ്പരുന്തുകൾ സന്നിഹതമായത് വിശ്വാസികൾക്ക് മനം കവരുന്ന അനുഭവം ആയി. കുറിച്ചിയിലെ സമ്മേളനത്തിൽ എൻ എസ് എസ് കരയോഗം 1580 നമ്പർ പ്രസിഡന്റ്് പ്രമോദ് ഗിരിജാലയംം അദ്ധ്യക്ഷത വഹിച്ചു.അയ്യപ്പ കർമ്മ സമിതി ജില്ല […]

ഇത്തിത്താനം:കുറിച്ചി പഞ്ചായത്തിൽ ബിജെപി പ്രതിഷേധ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസ വിതരണത്തിൽ സർക്കാർ വിവേചനം കാണിക്കുന്നതായി ആരോപിച്ച് ബിജെപി നേതൃത്വത്തിൽ ധർണ നടത്തി. ഇടത് ഗവൺമെന്റ് വെള്ളപ്പൊക്ക സമാശ്വാസം എല്ലാ ദുരിതബാധിതർക്കും നൽകിയില്ല, പ്രളയ ബാധിതരോട് നിരുത്തരവാദപരമായി പെരുമാറുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൻ ഉതിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ചില്ലി കാശ് ദുരിതാശ്വാസ നിധിയിലേക്ക് തരില്ല എന്ന് സിപിഎം ആരോപിക്കുകയാണെന്ന് നേതാക്കൾ.പ്രത്യേക അക്കൗണ്ടിൽ ദുരിതാശ്വാസ നിധി സമാഹരിക്കണം എന്ന ഹൈക്കോടതി നിർദ്ദേശംഎന്തുകൊണ്ട്പാലിക്കുന്നില്ലന്നും. കുറിച്ചി പഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികളെ കോർണർ ചെയ്തുള്ള […]

ബിജെപി വിശദീകരണ യാത്ര നടത്തി

സ്വന്തം ലേഖകൻ കുറിച്ചി : പ്രളയമൊരു മഹാദുരന്തം ആക്കി തീർത്ത പിണറായി ഗവൺമെന്റിനെതിരെ ജുഡീഷ്യൽ അ ന്വേഷണം നടത്തണം. ദുരിതാശ്വാസ നിധിക്ക് പ്രത്യേക അക്കൗണ്ട് തുറക്കണം.മഹാദുരന്ത പരിഹാരത്തിന് സർവ്വകക്ഷി സമിതി രൂപീകരിക്കണം. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന ബിജെപി പ്രതിഷേധ പരിപാടിയുടെ ഭാഗമായി കുറിച്ചിയിൽ വാഹന പ്രചരണ ജാഥ നടന്നു. പീച്ചാങ്കേരിയിൽ നിന്നാരംഭിച്ച ജാഥ .പഞ്ചായത്ത് അദ്ധ്യക്ഷൻ കുഞ്ഞുമോൻ ഉതിക്കൽ നയിച്ചു.പ്രളയബാധയ്ക്ക് ഇരയായ കുറിച്ചിയിലെ ദുരിതബാധിതർക്ക് കുറിച്ചിയിലെ ജനപ്രതിനിധികളുടെ പണം നൽകാം എന്ന് പറഞ്ഞതാണോ തെറ്റ്. ദുരിതബാധിതർക്ക് സംരക്ഷണതുക ഇതുവെരെ ലഭ്യമാക്കിയിട്ടിടില്ല. ജാഥ ഉദ് […]

ഫെയ്സ് ബുക്ക് കൂട്ടായ്മ നന്മ നിറച്ചു: സുമയ്ക്ക് വീടൊരുങ്ങുന്നു

സ്വന്തം ലേഖകൻ കുറിച്ചി : പഞ്ചായത്തിൽ ഇത്തിത്താനത്ത് സുമ സോമന്റെ കുടുംബത്തിന് കോട്ടയം ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ പരിശ്രമത്താൽ ഭവനം എന്ന സ്വപ്നം പൂവണിയുകയാണ്. വിധവയും നിരാലംബയുമാായ സുമക്ക് സ്വന്ത്തമായി ചലച്ചിറ തോട്ടുപുറത്ത് ഒരു സെന്റ് ഭൂമി മാത്രമാണ് ഉള്ളത്. ഇവിടെ ഒറ്റമുറി ഷെഢിലാണ് കുടുംബം താമസിച്ചിരുന്നത്.ഒരു മകൻ മാത്രമുള്ള സുമയുടെ ദുരിത ജീവിതം തിരിച്ചറിഞ്ഞ് കോട്ടയം കൂട്ടായ്‌മയുടെ അംഗങ്ങളും അഡ്മിൻ പാനലും കൂടി ആലോചിച്ചു ഒരു വീട് നിർമ്മിച്ച് നൽകാൻ തയ്യാറാവുകയായിന്നു. കോട്ടയത്തിൻെറ് ഉന്നമനത്തിനായി സാമൂഹിക സേവനം, അറിവും  സൗഹൃദവും പങ്കു വയ്ക്കുക എന്നീ […]

സേവാഭാരതി പ്രവർത്തകർ പട്ടാശേരി ശുചീകരിച്ചു

സ്വന്തം ലേഖകൻ കുറിച്ചി :സേവാഭാരതി പ്രവർത്തകർ കുറിച്ചി പട്ടേശ്ശരിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തിതിലെ പടിഞ്ഞാറൻ മേഘലകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. പാട്ടാശ്ശേരിയിലെ അത്തരം വീടുകളുടെ പരിസരങ്ങൾ ആണ് ശുചീകരിച്ചത്. മുറ്റവും പരിസരവും പായലും പോളയും നിറഞ്ഞിരുന്നതെല്ലാം നീക്കം ചെയ്തു . പ്രദേശവാസികളും പങ്കാകാളികളായി. ജനങ്ങളുടെ സംരക്ഷണം ആണ് സേവാഭാരതി ലക്ഷ്യം വെയ്ക്കുന്നത്. ദുരിതമുഖത്തെ കണ്ണീരൊപ്പാൻ സേവാഭാരതി പ്രവർത്തകർ ഉണ്ടാവും. കുറിച്ചി പഞ്ചായത്ത് മെമ്പർ ബി ആർ മഞ്ജീഷ് ശുചീകരണം ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സേവാപ്രമുഖ് എം എസ് കൃഷ്ണകുമാർ, സഹകാര്യവാഹ് […]

പീഡനക്കേസിൽ പ്രതിയായ പി.കെ ശശി എംഎൽഎ രാജിവയ്ക്കണം; ബിജെപി എംഎൽഎയുടെ കോലം കത്തിച്ചു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി:പീഢനക്കേസിൽ പ്രതിയായ പി കെ ശശി എംഎൽഎ നിയമത്തിന് വിധേയനാക്കുക. നിയമസഭയിൽ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പി കെ ശശിയുടെ കോലവും കത്തിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ഗോപിദാസ് പ്രതിഷേധ സമരത്തിന് അദ്ധ്യക്ഷത വഹിച്ചു.പീഢനങ്ങൾ നടത്തുകയും നിയമത്തെ കൊഞ്ഞനം കുത്തുകയും ആണ് സിപിഎം ഇവിടെ.ഡിവൈഎഫ് ഐ ജില്ലാ നേതാവാണ് അവസാന ഇര.വേട്ടക്കാരൻ സിപിഎം എംഎൽഎയും.പാർട്ടി നേതൃത്വം അന്വേഷിച്ചാൽ മതി എന്ന് സിപിഎം.നേതൃത്വം പറയുന്നു ഇരയ്‌ക്കെതിരായി സിപിഎം […]

ബിജെപി ശക്തി കേന്ദ്ര സമ്മേളനം

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ബിജെപി ചങ്ങനാശ്ശേരി നിയോജകമണ്ഡലം ശക്തി കേന്ദ്ര ഇൻ ചാർജ്മാരുടെ സമ്മേളനം നടത്തി.പാർ ട്ടിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പി ച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശം.മണ്ഡലം പ്രസിഡന്റ് എം എസ് വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവൺമെന്റ് സാധാരണക്കാർ ക്കായി ഒരുക്കിയിരിക്കുന്ന പദ്ധതികളെ ജനങ്ങൾക്ക് എത്തിച്ച് നൽകുവാൻ സാധിക്കണം. ദുരിതം അനുഭവിക്കുന്നവർക്കായി ഗവൺമെന്റ് പ്രയത്‌നിക്കുകയാണ് . സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് മേഘല പ്രസിഡന്റും പാർലമെൻറ് പ്രഭാരിയുമായ വലിയാകുളം പരമേശ്വരൻ പറഞ്ഞു. പാർലമെന്റ് മണ്ഡലം കൺവീനർ കെ ജി രാജ് മോഹൻ, സംസ്ഥാന സമിതി […]

കനത്ത മഴ: ജില്ലയിലെ ചിലയിടങ്ങളിൽ അവധി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. അതിരൂക്ഷമായ മഴയെ തുടർന്ന് മീനച്ചിൽ പ്രദേശത്ത് ഉരുൾപൊട്ടാനുള്ള സാധ്യത അടക്കം കണക്കിലെടുത്താണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മീനച്ചിൽ താലൂക്കിലെ ഹയർസെക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മുൻ നിശ്ചയ പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.