മഴക്കെടുതിയിൽ സഹായവുമായി ബിജെപിയും സേവാഭാരതിയും

മഴക്കെടുതിയിൽ സഹായവുമായി ബിജെപിയും സേവാഭാരതിയും

സ്വന്തം ലേഖകൻ

കുറിച്ചി : മഴക്കെടുതി ശമിക്കാതെ ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ സഹായ ഹസ്തവുമായി സേവാ ഭാരതിയും ബിജെപിയും. കുറിച്ചി പഞ്ചായത്തിലാണ് ബിജെപി സേവാ ഭാരതി പ്രവർത്തകർ രംഗത്തിറങ്ങിയത്.

സർക്കാർ സഹായങ്ങളും ലഭ്യമാവാഒറ്റപ്പെട്ട കുടുംബങ്ങൾ ഒട്ടനവധി ആണ്.ഇവരുടെ അടുത്തേക്ക് ആരും തന്നെ കടന്നു ചെന്നിട്ടില്ല. വെള്ളത്തിൽ നീന്തണം എന്നതാണ് തടസ്സം.ക്യാമ്പുക ളിൽ എത്താത്തവർക്കും ഗവൺമെന്റ് സഹായങ്ങൾ അടിയന്തിരമായി ലഭ്യമാക്കണം എന്ന ആവശ്യക്കാർ അനവധി ഉണ്ട്.ഒറ്റപ്പെട്ട നിരവധി കുടുംബങ്ങൾക്ക് സഹായഹസ്തങ്ങ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ളുമായി ബിജെപി, സേവാഭാരതി പ്രവർത്തകർ  കുറിച്ചി പഞ്ചായത്തിൽ പ്രവർത്തിച്ചു.വെള്ളം പൂർണ്ണമായി ഒഴിയാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടരേണ്ട സാഹചര്യം നിലനിൽക്കുന്നു . ക്യാമ്പുകളിൽ എത്താത്ത ദുരിതബാധിതർക്കും അടിയന്തിരമായി സർക്കാർ സഹായങ്ങൾ ലഭ്യമാക്കണം.

സേവാ പ്രവർത്തനങ്ങൾക്ക് ബിജെപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ്, കർഷക മോഷ്ടർച്ച പ്രസിഡൻറ് പി കെ ഗോപാലകൃഷ്ണൻ, ഹരികുമാർ കുറിച്ചി, എം എസ് കൃഷ്ണകുമാർ , മണിക്കുട്ടൻ കുറിച്ചി,മനോജ് കുറിച്ചി, ശ്രീകുമാർ മങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.