മണ്ണിടിച്ചിൽ ഭീഷണിയിലായ കുടുംബം ഭീതിയിൽ

മണ്ണിടിച്ചിൽ ഭീഷണിയിലായ കുടുംബം ഭീതിയിൽ

സ്വന്തം ലേഖകൻ

ഇത്തിത്താനം: മഴയിൽ കുതിർന്ന മൺതിട്ടയിൽ വിണ്ണലും മണ്ണിടിച്ചിലും ആയി ഭീതിപൂണ്ട് കുടുംബം.പൊൻപുഴ മഠത്തിൽപറമ്പിൽ ബാബുവിന്റെ കുടുംബമാണ് ദുരിതത്തിലായത്. കാലങ്ങൾക്ക് മുൻപേ മണ്ണെടുത്ത് താത്തിരുന്ന പുരയിടത്തിലാണ് ഈ അവസ്ഥ. പുരയിടത്തിന്റെ ഒരു വശം ഇടിഞ്ഞിരിക്കുകയാണ്.നീളത്തിലുള്ള വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. രണ്ട് മക്കളും അമ്മയും ആയികഴിയുന്ന കൂലിപ്പണി ക്കാരനായ ബാബു എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്. അസുഖബാധിതയായിരുന്ന കുടുംബനാഥ മരിച്ചിട്ട് അധികകാലം ആകുംമുമ്പാണ് കുടുംബത്തിന് അടുത്ത വെല്ലുവിളി. പഞ്ചായത്തിലും വില്ലേജിലും അറിയിച്ചു.
കുറിച്ചി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരി, പഞ്ചായത്ത് മെമ്പർ ബി ആർ മഞ്ജീഷ്, അയൽ സഭാ കൺവീനർ മനോജ് വി നായർ, സാബു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.