നമ്പർ തിരുത്തി ലോട്ടറി തുക തട്ടാൻ ശ്രമം: തടയാൻ ശ്രമിച്ചവർക്കു നേരെ യുവാവ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

നമ്പർ തിരുത്തി ലോട്ടറി തുക തട്ടാൻ ശ്രമം: തടയാൻ ശ്രമിച്ചവർക്കു നേരെ യുവാവ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

Spread the love

സ്വന്തം ലേഖകൻ

ചിങ്ങവനം: നമ്പർ തിരുത്തിയ ലോട്ടറിയുമായി ഏജൻസി ഓഫിസിലെത്തി സമ്മാനത്തുക തട്ടിയെടുക്കാൻ ശ്രമിച്ച സംഘം ജീവനക്കാർക്കു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ചു. ലോട്ടറിയുടെ നമ്പർ തിരുത്തിയതാണെന്നു കണ്ടെത്തിയ ജീവനക്കാർ സമ്മാത തുക നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് യുവാവ് ജീവനക്കാർക്കു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ചത്. ഇതിനു ശേഷം യുവാവ് ബൈക്കിൽ രക്ഷപെട്ടു. ചിങ്ങവനം ചന്തക്കവലയ്ക്കു സമീപം ജയലക്ഷ്മി ലക്കി സെന്ററിലായിരുന്നു സംഭവം. യുവാവ് കൊണ്ടു വന്നത് നമ്പർ തിരുത്തിയ ലോട്ടറിയാണെന്നു കണ്ടെത്തിയ ജീവനക്കാർ സമ്മാനതുക നൽകിയില്ല. ഇതേച്ചൊല്ലി യുവാവും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. പണം തട്ടിപ്പിനുള്ള ശ്രമമാണെന്നു തിരിച്ചരിഞ്ഞ ജീവനക്കാർ യുവാവിനെ തടഞ്ഞു വച്ച് പൊലീസിനെ വിളിച്ചു. പൊലീസ് വരുമെന്ന് ഉറപ്പായതോടെ യുവാവ് കയ്യിലിരുന്ന കുരുമുളക് സ്‌പ്രേയെടുത്ത് ജീവനക്കാർക്കു നേരെ പ്രയോഗിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. ചിങ്ങവനം പൊലീസ് കേസെടുത്തു.