സി പി എം നേതാവ് വി.ആർ ഭാസ്കരൻ അന്തരിച്ചു

സി പി എം നേതാവ് വി.ആർ ഭാസ്കരൻ അന്തരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി ആർ ബി എന്ന വി .ആർ ഭാസ്ക്കരൻ അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദിർ ഘകാലം സി ഐ ടി യു കോട്ടയം ജില്ലാ പ്രസിഡൻറായിരുന്നു. സി പി എമ്മിന്റെ ആദ്യകാല സംഘാടകനും നേതാവുമാണ്. ജില്ലയിൽ തൊഴിലാളികളെ അണി നിരത്തി തൊഴിലാളി സംഘടന കെട്ടിപ്പെടുക്കുന്നതിൽ നിർണായക ശക്തിയായിരുന്നു. മികച്ച ട്രേഡു യൂണിയനിസ്റ്റ് . അവിവാഹിതനാണ്. സംസ്കാരം പിന്നീട്.