അറുപറയിലെ ദമ്പതികളെ കാണാതായ സംഭവം; നാട്ടകത്തെ പാറക്കുളം വറ്റിച്ച് പരിശോധിക്കാനൊരുങ്ങി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: അറുപുറയിലെ ദമ്പതികളെ കാണാതായ സംഭവത്തില്‍ നാട്ടകത്തിന്‌ സമീപമുള്ള മുട്ടത്തെ കാടുമൂടിയ പാറമടക്കുളം വറ്റിച്ച്‌ പരിശോധിക്കാന്‍ പൊലീസ്‌ നടപടിയാരംഭിച്ചു. കാറുമായി ഇവര്‍ പാറക്കുളത്തില്‍ ചാടിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്‌. കാടുപിടിച്ച പൊട്ടക്കുളത്തിന്റെ പരിസരം വൃത്തിയാക്കിത്തരണമെന്നാവശ്യപ്പെട്ട്‌ കോട്ടയം നഗരസഭയ്‌ക്ക്‌ ക്രൈം ബ്രാഞ്ച്‌ കത്ത്‌ നല്‍കി. 2017 ഏപ്രില്‍ ആറിനാണ്‌ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം(42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്‌. വൈകിട്ട്‌ കോട്ടയം ടൗണിലേക്ക്‌ മാരുതി കാറില്‍ ഭക്ഷണം വാങ്ങാനെന്ന്‌ പറഞ്ഞ്‌ പോയ ഇവരെ പിന്നീടാരും കണ്ടിട്ടില്ല. കുമരകം വരെയുള്ള ഒട്ടേറെ ജലാശയങ്ങളില്‍ പൊലീസ്‌ […]

കോട്ടയം ജില്ലയിൽ 925 പേർക്ക് കോവിഡ്; 781 പേർക്കു രോഗമുക്തി; 36816 പേർ ക്വാറന്റയിനിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 925 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 913 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേർ രോഗബാധിതരായി. 781 പേർ രോഗമുക്തരായി. 4876 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 401 പുരുഷൻമാരും 416 സ്ത്രീകളും 96 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 197 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3272 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 311167 പേർ കോവിഡ് ബാധിതരായി. 305350 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 36816 […]

ഫെയ്സ് ആപ്പു വഴി സുന്ദരനാകും; വീഡിയോ ചാറ്റിലൂടെ യുവതികളെ കെണിയിലാക്കി സ്വർണ്ണവും പണവും തട്ടുന്ന വിരുതൻ പിടിയിൽ; പണം നഷ്ടപ്പെട്ടത് സീരിയൽ നടിമാരുൾപ്പെടെയുള്ളവർക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫെയ്സ് ആപ്പിലൂടെ സുന്ദരനായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് വിദ്യാര്‍ത്ഥിനികളെയും യുവതികളെയും തട്ടിപ്പിന് ഇരയാക്കിയ ശ്യാം നിസാരക്കാരനല്ല. ബംഗളുരുവിലെ പ്രമുഖ ഐ.ടി കമ്പനിയില്‍ അരലക്ഷത്തോളം രൂപ ശമ്പളക്കാരനായ ചെന്നൈ സ്വദേശി ജെറിയെന്ന ശ്യാമിനെ പിടികൂടിയ പൊലീസിനും അയാള്‍ തട്ടിപ്പുകാരനാണെന്ന് ഉറപ്പാക്കാന്‍ പണിപ്പെടേണ്ടിവന്നു. കൗമാരക്കാരായ വിദ്യാര്‍ത്ഥിനികളെയും യുവതികളെയും പ്രണയം നടിച്ച്‌ വശീകരിച്ച സുന്ദരരൂപനെ അന്വേഷിച്ചെത്തിയ പൊലീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ഒരു പട്ടിണിക്കോലം. ചെന്നൈ സ്വദേശിനിയായ നടിയേയും ഇയാൾ പറ്റിച്ചു കണ്ണുകള്‍ താഴ്ന്ന് കവിളൊട്ടി ശരിക്കും നിവര്‍ന്നുനില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത നിലയിലുള്ള അപ്പാവിപ്പയ്യന്‍! ഇത്രയധികം പേരെ […]

കുട്ടിയെ എഴുത്തിനിരുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചു; നാടിനെ ഞെട്ടിച്ച് മുടവൻമുകളിലെ ഇരട്ടക്കൊല

സ്വന്തം ലേഖകൻ തിരുവനന്തപുരം : മുടവൻമുകളിലെ ഇരട്ട കൊലപാതകം കുട്ടിയെ എഴുത്തിനിരുത്തുന്നത് സംബന്ധിച്ച തർക്കം. ഭാര്യയുടെ അച്ഛനെയും സഹോദരനെയുമാണ് യുവാവ് കുത്തി കൊന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ചുമട്ട് തൊഴിലാളിയായ സുനില്‍, മകന്‍ അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും മകളുടെ ഭർത്താവുമായ അരുണിനെ പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്തു .പ്രതി അരുണും ഭാര്യയുമായി പിണങ്ങി കഴിയിരുകയായിരുന്നു. സ്വന്തം കുടുംബത്തടൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. രാത്രി ഒൻപത് മണിയോടെ ഭാര്യ വീട്ടിലെത്തിയ അരുണ്‍, ഭാര്യയുടെ സഹോദരനുമായി വാക്കുതർക്കത്തിലായി. ഇതിനിടെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടുകയായിരുന്നു എന്നാണ് പൊലീസ് […]

കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാർ തമ്മിലടിച്ചു; അടിപിടിക്ക് കാരണം പതിനഞ്ചുകാരിയുടെ ചികിൽസയേ തുടർന്നുള്ള തർക്കം

സ്വന്തം ലേഖകൻ കോട്ടയം : മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ഡോ​​ക്ട​​ര്‍​​മാ​​ര്‍ ത​​മ്മി​​ല്‍ ഏ​​റ്റു​​മു​​ട്ടി. ഇ​​ന്ന​​ലെ രാ​​ത്രി അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തിലാ​​യി​​രു​​ന്നു സം​​ഭ​​വം. ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ജ​​ന​​റ​​ല്‍ സ​​ര്‍​​ജ​​റി വി​​ഭാ​​ഗ​​ത്തി​​ലെ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​റും യൂ​​റോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലെ പി​​ജി വി​​ദ്യാ​​ര്‍​​ഥി​​യും ത​​മ്മി​​ലാ​​യി​​രു​​ന്നു സം​​ഘ​​ട്ട​​നം. 15 വ​​യ​​സു​​കാ​​രി​​യു​​ടെ പ​​രി​​ശോ​​ധ​​ന സം​​ബ​​ന്ധി​​ച്ചു​​ള്ള ത​​ര്‍​​ക്ക​​മാ​​ണ് സം​​ഘ​​ര്‍​​ഷ​​ത്തി​​ല്‍ ക​​ലാ​​ശി​​ച്ച​​ത്. ജ​​ന​​റ​​ല്‍ സ​​ര്‍​​ജ​​റി വി​​ഭാ​​ഗ​​ത്തി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച കു​​ട്ടി​​യെ യൂ​​റോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​ഡ്മി​​റ്റ് ചെ​​യ്യ​​ണ​​മെ​​ന്ന മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​റു​​ടെ നി​​ര്‍​​ദേശ​​ത്തെ യു​​വ​​ഡോ​​ക്ട​​ര്‍ എ​​തി​​ര്‍​​ത്തു. ഇ​​താ​​ണ് ത​​ര്‍​​ക്ക​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​ത്. ത​​ര്‍​​ക്കം മൂ​​ത്ത് അടിപിടിയിലാണ് ക​​ലാ​​ശി​​ച്ച​​ത്. പി ജി വിദ്യാർത്ഥിയുടെ മർദ്ദനമേറ്റ മെഡിക്കൽ ഓഫീസർ […]

കോട്ടയം പാതാമ്പുഴ ഷാപ്പിൽ വാക്കേറ്റത്തിനിടെ കത്തിക്കുത്ത്; പ്രതികൾ പിടിയിൽ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട : കള്ള് ഷാപ്പില്‍ വാക്കേറ്റത്തിനിടെ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. പൂഞ്ഞാര്‍ തെക്കേക്കര ചോലത്തടം വടയാറ്റില്‍ ഷൈന്‍ പി തോമസ് (42), പൂഞ്ഞാര്‍ തെക്കേക്കര ചോലത്തടം വടയാറ്റില്‍ തോമസ് ഫ്രാന്‍സിസ്(76) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 6 ന് പാതാമ്പുഴ ചോലത്തടം കള്ള് ഷാപ്പില്‍ വച്ച്‌ പ്രതികള്‍ ചേര്‍ന്ന് പാതാമ്പുഴ മന്നം ആക്കത്തകടിയില്‍ വിഷ്ണു ജിജിയെ കത്തി കൊണ്ട് മുതുകിന് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്‍ എസ് എച്ച്‌ […]

കുറവിലങ്ങാട് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഭവം മുഖ്യ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ കുറവിലങ്ങാട്‌: സ്വകാര്യ പണമിടപാട്‌ സ്‌ഥാപനത്തിലെ ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മുഖ്യപ്രതി പോലീസ്‌ പിടിയില്‍. ഒളിവിലായിരുന്ന മോനിപ്പളളി കൊക്കരണി തച്ചാര്‍ക്കുഴിയില്‍ ജെയിംസിനെയാണ്‌ (26) കുറവിലങ്ങാട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. കൊച്ചി-ബംഗളുരു ട്രെയിനില്‍ തമിഴ്‌നാട്ടിലേക്കു കടക്കാന്‍ ശ്രമിച്ച പ്രതിയെ പാലക്കാടുവച്ച്‌ റെയില്‍വേ പോലീസിന്റെ സഹായത്തോടെയാണു കസ്‌റ്റഡിയിലെടുത്തത്‌. കഴിഞ്ഞ ഏഴിന്‌ രാവിലെ 11നു കുറവിലങ്ങാട്‌-വൈക്കം റോഡില്‍ മലങ്കുഴ പാലത്തിനു സമീപമായിരുന്നു സംഭവം. കവര്‍ച്ചാ സംഘത്തില്‍ ഉള്‍പെട്ട മാഞ്ഞൂര്‍ ഞാറപറമ്ബില്‍ കുഴിയഞ്ചാലില്‍ ഭാഗത്ത്‌ ജോബിന്‍, കോതനല്ലൂര്‍ പഴന്താറ്റില്‍ ഭാഗത്ത്‌ ഇടച്ചാലില്‍ വീട്ടില്‍ […]

കോട്ടയം ജില്ലയിൽ 652 പേർക്ക് കോവിഡ്; 753 പേർക്കു രോഗമുക്തി; 3401 പേർ ചികിത്സയിൽ; 37551 പേർ ക്വാറന്റയിനിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 652 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 644 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. 753 പേർ രോഗമുക്തരായി. 5270 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 264 പുരുഷൻമാരും 310 സ്ത്രീകളും 78 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 148 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3401 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 310242 പേർ കോവിഡ് ബാധിതരായി. 304269 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 37551 […]

കോട്ടയത്തെ ക്രിമിനൽ പൊലീസുകാരൻ പുറത്തേയ്ക്ക്; കർശന നടപടിയുമായി ജില്ലാ പൊലീസ് മേധാവി ഡി. ശില്പ; പാലാ പൊലീസിൻ്റെ ഗുണ്ട ലിസ്റ്റിൽ പെട്ട പൊലീസുകാരനെ പിരിച്ച് വിടാൻ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നല്കി ജില്ലാ പൊലീസ് മേധാവി

സ്വന്തം ലേഖകൻ കോട്ടയം: പാലാ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായിരുന്നയാൾ പൊലീസുകാരനായ വാർത്ത കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ട ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പൊലീസുകാരനെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നല്കി. ഇതിൻ്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥർക്ക് പൊലീസുകാരൻ്റെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കി റിപ്പോർട്ട് നല്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ നിയോഗിക്കപ്പെട്ട പൊലീസ് സേനയിൽ, ക്രിമിനൽ കടന്ന് കൂടിയതെങ്ങനെയെന്ന് വിശദമായി പരിശോധിക്കാനും ജില്ലാ […]

കോട്ടയം ജില്ലയിൽ 466 പേർക്ക് കോവിഡ്; 990 പേർക്കു രോഗമുക്തി,44266 പേർ ക്വാറന്റയിനിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 466 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 456 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേർ രോഗബാധിതരായി. 990 പേർ രോഗമുക്തരായി. 3343 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 207 പുരുഷൻമാരും 202 സ്ത്രീകളും 57 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4210 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 306777 പേർ കോവിഡ് ബാധിതരായി. 300100 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 44266 […]