കോട്ടയം പാതാമ്പുഴ ഷാപ്പിൽ വാക്കേറ്റത്തിനിടെ കത്തിക്കുത്ത്; പ്രതികൾ പിടിയിൽ

കോട്ടയം പാതാമ്പുഴ ഷാപ്പിൽ വാക്കേറ്റത്തിനിടെ കത്തിക്കുത്ത്; പ്രതികൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട : കള്ള് ഷാപ്പില്‍ വാക്കേറ്റത്തിനിടെ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍.

പൂഞ്ഞാര്‍ തെക്കേക്കര ചോലത്തടം വടയാറ്റില്‍ ഷൈന്‍ പി തോമസ് (42), പൂഞ്ഞാര്‍ തെക്കേക്കര ചോലത്തടം വടയാറ്റില്‍ തോമസ് ഫ്രാന്‍സിസ്(76) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകിട്ട് 6 ന് പാതാമ്പുഴ ചോലത്തടം കള്ള് ഷാപ്പില്‍ വച്ച്‌ പ്രതികള്‍ ചേര്‍ന്ന് പാതാമ്പുഴ മന്നം ആക്കത്തകടിയില്‍ വിഷ്ണു ജിജിയെ കത്തി കൊണ്ട് മുതുകിന് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്‍ എസ് എച്ച്‌ ഒ പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ് ഐമാരായ എം എച്ച്‌ അനുരാജ്, കെ മുരളീധരന്‍, ബി സുരേഷ് കുമാര്‍, എഎസ്‌ഐ പിഎ ഇക്ക്ബാല്‍, സിപിഒ ജ്യോതികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.