കോട്ടയത്തെ ക്രിമിനൽ പൊലീസുകാരൻ പുറത്തേയ്ക്ക്; കർശന നടപടിയുമായി ജില്ലാ പൊലീസ് മേധാവി ഡി. ശില്പ; പാലാ പൊലീസിൻ്റെ ഗുണ്ട ലിസ്റ്റിൽ പെട്ട പൊലീസുകാരനെ പിരിച്ച് വിടാൻ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നല്കി ജില്ലാ പൊലീസ് മേധാവി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാലാ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായിരുന്നയാൾ പൊലീസുകാരനായ വാർത്ത കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു.

ഈ വാർത്ത ശ്രദ്ധയിൽ പെട്ട ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പൊലീസുകാരനെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നല്കി. ഇതിൻ്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥർക്ക് പൊലീസുകാരൻ്റെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കി റിപ്പോർട്ട് നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ നിയോഗിക്കപ്പെട്ട പൊലീസ് സേനയിൽ, ക്രിമിനൽ കടന്ന് കൂടിയതെങ്ങനെയെന്ന് വിശദമായി പരിശോധിക്കാനും ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നല്കിയിട്ടുണ്ട്. ഒരു വർഷം മുൻപാണ് ഇയാൾ പൊലീസ് സേനയുടെ ഭാഗമായത്.

പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ ഗുരുതര പിഴവ് സംഭവിക്കുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് പാലായിൽ നിന്ന് പുറത്ത് വരുന്നത്.

കവർച്ചയും, പിടിച്ചുപറിയും കൊലപാതക ശ്രമവുമടക്കം നടത്തി നാട്ടുകാരെ മുൾമുനയിൽ നിർത്തിയിരുന്നതും, പാലാ പൊലീസിൻ്റെ ഗുണ്ടാലിസ്റ്റിൽ പെട്ടിരുന്നതുമായ യുവാവാണ് ഇപ്പോൾ പൊലീസുകാരനായത്.

പൊലീസുകാരനെതിരായ കേസുകളും, വകുപ്പുകളും

1, ഐ.പി.സി 326,324 സെക്ഷനുകളിൽ

2, ഐ.പി.സി. 427,395

3, ഐ.പി.സി. 120, 397, 414

4, ഐ.പി.സി. 143, 147,148, 324, 323, 294, 427, 149

5, കെ.ജി. ആക്ട് 7, 8

അഞ്ച് കേസുകളിൽ നാലിലും ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്.

ഇത്തരത്തിലുള്ള ഗുണ്ടകൾ നിയമപാലകരാകുന്നത് കൊണ്ട് മാത്രമാണ് ലോക്കപ്പ് മർദ്ദനവും, കസ്റ്റഡി മരണവുമൊക്കെ ഉണ്ടാകുന്നത്.

നിലവിൽ കുട്ടിക്കാനം കെ.എ.പി. ക്യാമ്പിലാണ് പൊലീസുകാരൻ